സിഎന്‍ജി ബൈക്ക് വില 10000 രൂപ വെട്ടിക്കുറച്ച് ബജാജ്! ലാഭിക്കുന്ന എണ്ണ പൈസ കൊണ്ട് EMI അടയ്ക്കാം

ഇന്ത്യന്‍ ഇരുചക്ര വാഹന രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് വന്ന മോഡലാണ് ബജാജ് ഫ്രീഡം. ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളായ ഫ്രീഡം 125 ഈ വര്‍ഷം ജൂലൈയിലാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ മികച്ച വില്‍പ്പനയുള്ള ബൈക്കായി ഫ്രീഡം 125 പേരെടുത്തു. 2024 ഒക്‌ടോബറില്‍ ഫ്രീഡത്തിന്റെ വില്‍പ്പന 30,051 യൂണിറ്റായിരുന്നു. കമ്പനിയുടെ മോഡല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന നാലാമത്തെ മോഡലാണ് ഈ സിഎന്‍ജി ബൈക്ക്. അതിന്റെ തൊട്ട് മുമ്പത്തെ മാസമായ സെപ്റ്റംപബറിലെ 19639 യൂണിറ്റില്‍ നിന്ന് 53.02 യൂണിറ്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പൊതുവേ പുതിയ മോഡലുകള്‍ക്ക് നിര്‍മാതാക്കള്‍ വില കുറയ്ക്കുന്നത് അധികം കണ്ട് വരാറില്ല. എന്നാല്‍ വിപണിയില്‍ എത്തി അഞ്ചാം മാസം ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന്റെ (Bajaj Freedom 125 CNG Bike) വില കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോഡലിന്റെ എല്ലാ വേരിയന്റുകളുടെയും വില കുറച്ചിട്ടില്ല. ബേസ് വേരിയന്റിന് 5000 രൂപയും മിഡ്‌വേരിയന്റിന് 10000 രൂപയുമാണ് കുറച്ചിരിക്കുന്നത്.

bajaj freedom delivery

ബജാജ് ഫ്രീഡം ബേസ് വേരിയന്റിന്റെ (ഡ്രം) പുതിയ വില 89,997 രൂപയാണ്. മിഡ്-സ്‌പെക്ക് ഫ്രീഡം സിഎന്‍ജി (ഡ്രം, എല്‍ഇഡി) വേരിയന്റ് 95,002 രൂപയ്ക്ക് വാങ്ങാം. അതേസമയം ഡിസ്‌ക്‌ബ്രേക്കും എല്‍ഇഡി ലൈറ്റുകളുമുള്ള ടോപ് സ്‌പെക് വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. ഇതിന് 1.10 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്.

വിലകുറഞ്ഞെങ്കിലും ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. സിഎന്‍ജി ബൈക്കിന്റെ വില കുറച്ചതിന് പിന്നാലെ ബജാജിന്റെ ഓഹരികള്‍ നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫ്രീഡം പോര്‍ട്‌ഫോളിയോയുടെ 72 ശതമാനം വില്‍പ്പനയും ടോപ്‌സ്‌പെക് വേരിയന്റ് ആണെന്നും ഇതിന്റെ വില കുറച്ചിട്ടില്ലെന്നും ബജാജ് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. കമ്പനി വ്യക്തമാക്കിയത് പോലെ ബേസ്, മിഡ് സ്‌പെക്ക് വേരിയന്റുകള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ വരുന്നത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കും.

bajaj freedom 125

നവംബറിലെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന വളര്‍ച്ച നെഗറ്റീവ് ആണെങ്കിലും (YoY) കയറ്റുമതി 26% നേട്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന കയറ്റുമതിക്കാരാണ് ബജാജ്. ഫ്രീഡം സിഎന്‍ജി ബൈക്കിന് ടാന്‍സാനിയ, ഈജിപ്ത്, പെറു, കൊളംബിയ തുടങ്ങിയ വിപണികളില്‍ ശക്തമായ സാധ്യതകളുള്ളതിനാല്‍ വരും മാസങ്ങളില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.

ഏഴ് നിറങ്ങളില്‍ ബജാജ് ഫ്രീഡം വാങ്ങാവുന്നതാണ്. സിഎന്‍ജിക്ക് പുറമെ പെട്രോളിലും ഓടാവുന്ന തരത്തില്‍ ബൈ ഫ്യുവല്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. മോട്ടോര്‍സൈക്കിളിന്റെ സീറ്റിനടിയിലാണ് സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ പുറത്തേക്ക് ഒട്ടും കാണില്ല. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്.

125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 9.3 bhp പവറും 9.7 Nm ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ബജാജ് ഫ്രീഡം സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും.

പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് പറയുന്നത്. 125 സിസി സെഗ്മെന്റിലെ ഒരു ബൈക്കിലും നല്‍കാത്ത സസ്പെന്‍ഷന്‍ സെറ്റപ്പ്, കൂടുതല്‍ കരുത്തുറ്റ ട്രെല്ലിസ് ഫ്രെയിം, 16 ഇഞ്ച് റിയര്‍ വീല്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ ഫ്രീഡം 125 ബൈക്കിന്റെ സവിശേഷതകളാണ്.

More from DriveSpark

Article Published On: Thursday, December 5, 2024, 10:49 [IST]
English summary
Bajaj freedom cng bike prices reduced becomes cheaper by up to rs 10000 details
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X