കൊടും വേനലിലും ഫോറൂമുകൾ തിങ്ങും! മോഹവിലയ്ക്ക് പൾസർ NS 400Z പുറത്തിറക്കി ബജാജ്

ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ഏറെ നാളായി വളരെ ആകാംഷയോടെ കാത്തിരുന്ന പൾസർ NS400 ഇന്ന് ബജാജ് ഓട്ടോ പുറത്തിറക്കിയിരിക്കുകയാണ്. 1.85 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ ഈ പറഞ്ഞിരിക്കുന്നത് ഒരു ആമുഖവില മാത്രമാണ് എന്നും ശ്രദ്ധിക്കേണ്ടതാണ്.

വർഷങ്ങൾക്ക് മുമ്പ് CS400 കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ച പൾസർ NS400, നിലവിൽ പൾസർ സീരീസിലെ ഏറ്റവും പുതിയ ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആധുനിക ശൈലിയാണ് അവതരിപ്പിക്കുന്നത്. ബജാജ് പൾസർ NS 400Z ൻ്റെ ഡിസൈൻ പൾസർ NS സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് മനസിലാവും.

NS 400Z

ബ്ലൂ-ബ്ലാക്ക്, റെഡ് നിറങ്ങൾ കൂടാതെ, രണ്ട് പുതിയ പെയിൻ്റ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. പൾസർ NS400 -ന് ബോൾഡ് വിഷ്വൽ അപ്പീലുണ്ട്, അതോടൊപ്പം സ്‌പോർട്ടി ഗ്രാഫിക്സും ഊർജ്ജസ്വലമായ കളർ പാലറ്റും ബൈക്കിൽ ഉൾപ്പെടുന്നു. വാഹനത്തിൻ്റെ ട്രിപ്പിൾ ടോൺ ഫിനിഷ്, റെഡ് ഹൈലൈറ്റുകൾ എന്നിവ, കാലക്രമേണ വൻ ഫാൻബേസുള്ള പൾസർ ബ്രാൻഡിനെ നിർവചിക്കാുന്ന അഗ്രസ്സീവ് ഡിസൈൻ ശൈലിയെ അടിവരയിടുന്നു.

ഏറ്റവും പുതിയ പൾസർ മോഡലുകളായ NS200, N250 എന്നിവയുമായി ബജാജ് പൾസർ NS 400Z നിരവധി സവിശേഷതകളും ഫീച്ചർ അപ്പ്ഡേറ്റുകളും പങ്കിടുന്നു. ഇത് 41 mm അല്ലെങ്കിൽ 43 mm അപ്പ്സൈഡ്ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകൾ ഉപയോഗിക്കുന്നു, ഇത് വളരെ ശ്രദ്ധേയമായ ഗോൾഡ് ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്നു എന്ന് നമുക്ക് കാണാം.

റിയർ സസ്‌പെൻഷനിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സജ്ജീകരണം ഉൾപ്പെടുന്നു. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിക്കുന്നത്, മെച്ചപ്പെട്ട സേഫ്റ്റിയ്ക്കും കൺട്രോളിനുമായി ഡ്യുവൽ ചാനൽ ABS സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു. പൾസർ NS 400Z -ന് NS200 -നേക്കാൾ വലിയതും കൂടുതൽ കപ്പാസിറ്റിയുമുള്ള ഒരു അഗ്രസ്സീവ് ഫ്യുവൽ ടാങ്കാോണ് വരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും.

ടാങ്ക് എക്സ്റ്റെൻഷനുകൾ ബൈക്കിൻ്റെ ഷാർപ്പ് ഫ്രണ്ട് ഡിസൈനുമായി വളരെ സുഗമമായി തന്നെ സംയോജിപ്പിക്കുന്നു. N250 -ൽ ഉപയോഗിച്ചിരിക്കുന്നതിന് സമാനമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ് യൂണിറ്റാണ് ഇതിൽ വരുന്നത്, അതേസമയം LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs) NS200 -ൽ കാണുന്ന ശൈലിയോട് സാമ്യമുള്ളതാണ് എന്ന് മനസിലാക്കാം.

സ്‌പ്ലിറ്റ് സീറ്റ് ഡിസൈൻ, വൈഡ് ഹാൻഡിൽബാർ, സ്‌പോർട്ടിയർ റൈഡിംഗ് പൊസിഷനുവേണ്ടി റിയർ സെറ്റ് (പിന്നിലേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്ന) ഫുട്‌പെഗുകൾ എന്നിവയും പൾസർ NS 400Z -ൻ്റെ സവിശേഷതകളാണ്. NS200 മോർലിനെ അപേക്ഷിച്ച്, 373.2 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഇതിൽ പ്ലേസ് ചെയ്യുന്നതിനായി ഫ്രെയിം അല്പം റീ എഞ്ചിനിയറിംഗ് നടത്തിയിട്ടുണ്ട്, കൂടാതെ നീളമുള്ള വീൽബേസുമുണ്ട്.

നമുക്ക് ഏവർക്കും പരിചിതമായ ഈ 373 സിസി എഞ്ചിൻ, പുത്തൻ പൾസർ NS 400Z -യ്ക്ക് 8800 rpm -ൽ 40 PS മാക്സ് പവറും 6500 rpm -ൽ 35 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

മോട്ടോർസൈക്കിളിൽ ബോക്‌സ് ടൈപ്പ് സ്വിംഗ്ആം നിർമ്മാതാക്കൾ ഉപയോഗിക്കുന്നു, മുന്നിലും പിന്നിലും 17 ഇഞ്ച് അലോയി വീലുകളാണ് ഇതിൽ ബജാജ് സെറ്റ് ചെയ്തിരിക്കുന്നത്. റൈഡർക്ക് ആവശ്യമായ എല്ലാ നിർണായക വിവരങ്ങളും നൽകുന്നതിന്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന കോംപാക്റ്റ് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമായി NS 400Z വരുന്നു എന്നതും ശ്രദ്ധേയമാണ്.

സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, മൂന്ന് ABS മോഡുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സ്ലിപ്പർ & അസിസ്റ്റ് ക്ലച്ച്, ബെല്ലി പാൻ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളുമായാണ് പുതിയ ബജാജ് പൾസർ NS400 വരുന്നത്. പൾസർ നിരയിലെ ഏറ്റവും വലിയ മോഡൽ ബജാജിന് കൂടുതൽ കരുത്തേകും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

More from DriveSpark

Article Published On: Friday, May 3, 2024, 12:43 [IST]
English summary
Bajaj launched biggest ever pulsar ns400z at rs 1 85 in india
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X