നയാപൈസ മുടക്കാതെ ബജാജ് ബൈക്കുകള്‍ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം! ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയില്‍ ഇന്ന് വാഹനങ്ങള്‍ ഇ-കൊഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകുന്നുവെന്ന വാര്‍ത്ത അത്ര പുതുമയുളളതല്ല. തുടക്കത്തില്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകളാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വാഹനങ്ങള്‍ വില്‍ക്കുന്നതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞതും അവ നടപ്പില്‍ വരുത്തിയതും. ഇപ്പോള്‍ പരമ്പരാഗത വാഹന നിര്‍മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ വില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ബജാജ് ഓട്ടോയാണ് പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി. ബജാജ് ഓട്ടോയുടെ മിക്കവാറും എല്ലാ മോട്ടോര്‍സൈക്കിളുകളും ഇപ്പോള്‍ ഫ്ലിപ്കാർട്ടില്‍ ലഭ്യമാണ്.

പള്‍സര്‍, ഡൊമിനാര്‍, അവഞ്ചര്‍, പ്ലാറ്റിന, സിടി തുടങ്ങിയ 100 സിസി മുതല്‍ 400 സിസി വരെയുള്ള മോഡലുകള്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പുതുതായി പുറത്തിറക്കിയ ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്ക്, ചേതക് ഇവി എന്നിവ ഇപ്പോള്‍ ഫ്ലിപ്കാർട്ടില്‍ ലഭ്യമാകില്ല. ഒരു വാഹനം വാങ്ങുന്നതിന് നിരവധി ഘട്ടങ്ങള്‍ ഉണ്ടെല്ലോ അപ്പോള്‍ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നികുതിയും രജിസ്ട്രേഷനുമടക്കമുള്ള കാര്യങ്ങള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്.

2024 bajaj pulsar n250

ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ബജാജ് മോട്ടോര്‍സൈക്കിള്‍ വാങ്ങുമ്പോള്‍ എക്‌സ്ഷോറൂം വില മുന്‍കൂറായി നല്‍കണം. ശേഷം ഇന്‍ഷുറന്‍സ്, ആര്‍ടിഒ രജിസ്ട്രേഷന്‍, കെവൈസി വെരിഫിക്കേഷന്‍ എന്നിവയ്ക്ക് ആവശ്യമായ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കാന്‍ ഒരു അംഗീകൃത ഡീലര്‍ അവരെ ബന്ധപ്പെടും. ഇന്‍ഷൂറന്‍സിനും രജിസ്ട്രേഷനുമുള്ള നിരക്ക് വേണമെങ്കില്‍ ഫ്ലിപ്കാര്‍ട്ട് വഴിയോ അല്ലെങ്കില്‍ ഡീലര്‍ക്കോ അടയ്ക്കാവുന്നതാണ്.

ഈ പ്രക്രിയയ്ക്ക് സാധാരണയായി 8 മുതല്‍ 12 ദിവസം എടുക്കും. ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് വാഹനത്തിന്റെ ഡെലിവറി സാധാരണയായി സംഭവിക്കുന്നത്. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ബജാജ് മോട്ടോര്‍സൈക്കിളുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ പ്രത്യേക ലോഞ്ച് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫ്ലിപ്കാര്‍ട്ടിലൂടെ വിവിധ കാര്‍ഡ് ഓഫറുകളും ലഭ്യമാണ്. ഈ ഓഫറുകള്‍ പരിമിതകാലത്തേക്ക് മാത്രമാണെന്ന് കമ്പനി അറിയിച്ചു.

bajaj platina

ഇന്ത്യയിലുടനീളമുള്ള വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയ്‌ക്കൊപ്പം ഓമ്‌നി-ചാനല്‍ അനുഭവം നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഫ്ലിപ്പ്കാര്‍ട്ട് വഴി മോട്ടോര്‍സൈക്കിളുകള്‍ ഓണ്‍ലൈനായി വില്‍ക്കാനുള്ള ബജാജ് ഓട്ടോയുടെ നീക്കം. രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് മുമ്പ് തുടക്കത്തില്‍ 25 നഗരങ്ങളില്‍ ഫ്ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും.കോവിഡ് മഹാമാരിക്കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഈ പ്രവണത ശക്തിപ്രാപിച്ചെങ്കിലും പരമ്പരാഗത ഡീലര്‍ഷിപ്പുകളെ പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല.

ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ഷോറൂമുകളില്‍ ടെസ്റ്റ് റൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പോഴും ഉണ്ട്. മറ്റ് നിരവധി ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ഷിഫ്റ്റ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തില്‍ വാഹനം വാങ്ങാമെന്ന് മാത്രമല്ല ഓണ്‍ലൈനില്‍ ലഭ്യമാകുന്ന കൂടുതല്‍ ഓഫറുകളില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരങ്ങളും അനുവദിക്കുന്നു. അതേസമയം ഡീലര്‍ഷിപ്പുകളിലാണെങ്കില്‍ വണ്ടി നോക്കി കണ്ട് ഇഷ്ടപ്പെട്ട് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു.

bajaj pulsar n150

ഡിജിറ്റല്‍, ഫിസിക്കല്‍ ഷോപ്പിംഗ് അനുഭവങ്ങള്‍ സമന്വയിപ്പിച്ച് ഉപഭോക്താവിന്റെ സൗകര്യം വര്‍ധിപ്പിക്കുകയാണ് പുതിയ ഓണ്‍ലൈന്‍ റീട്ടെയില്‍ ചാനല്‍ വഴി കമ്പനികള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സാന്നിധ്യമുള്ള ഫ്ലിപ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നതോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള വിശാലമായ പ്രേക്ഷകരിലേക്ക് തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നു. വില്‍പ്പന തന്ത്രങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സ്വീകരിച്ചുകൊണ്ട് മാറുന്ന ഉപഭോക്തൃ സ്വഭാവങ്ങളോടും മുന്‍ഗണനകളോടും പൊരുത്തപ്പെടാനുള്ള ബജാജ് ഓട്ടോയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 27, 2024, 13:15 [IST]
English summary
Bajaj motorcycles now available on flipkart check how to order
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X