100 കി.മീ മൈലേജുള്ള ബജാജ് ബൈക്ക് അവതരിക്കാന്‍ മണിക്കൂറുകള്‍ മാത്രം! ആദ്യം വാങ്ങാൻ ഇക്കാര്യം ചെയ്യാം

സമീപ വര്‍ഷങ്ങളിലായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി വളര്‍ച്ചയിലാണ്. ലോകത്തിന് തന്നെ വഴി കാണിക്കുകയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍. ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ പോകുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. ബജാജ് ഓട്ടോ പുറത്തിറക്കുന്ന സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. അതുകൊണ്ടാണ് തന്നെ ഇന്ത്യക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇരുചക്രവാഹന പ്രേമികളുടെയും ബജാജിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ബജാജ് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള പുത്തന്‍ വിശേഷങ്ങള്‍ ചുവ െവായിക്കാം.

ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുന്നിരിക്കുകയാണ്. ഇന്ത്യയില്‍ 100 രൂപയില്‍ കൂടുതലാണ് ഒരു ലിറ്റര്‍ പെട്രോളിന് നിലവില്‍ മുടക്കേണ്ടത്. ഈ സാഹചര്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരായ ആളുകള്‍ വളരെ ബുദ്ധിമുട്ടിലാണ്. പലയാളുകളും ബദല്‍ മാര്‍ഗമായി ഇലക്ട്രിക് വാഹനങ്ങള്‍ തേടിപ്പോയി. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും താരതമ്യേന വില അല്‍പ്പം കൂടുതലാണ്. മാത്രമല്ല ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും വികസിച്ച് വരുന്നതേയുള്ളൂ.

bajaj cng bike unveil

ഇതേസമയം തന്നെ ഒരു വശത്ത് സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രചാരമേറി വരുന്നുണ്ട്. പല പ്രമുഖ വാഹന നിര്‍മാതാക്കളും ജനപ്രിയ കാറുകള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകളുമായി പുറത്തിറക്കുന്നുണ്ട്. സമാനമായ രീതിയില്‍ പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബദലായി സിഎന്‍ജി ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാന്‍ ബജാജ് തീരുമാനിച്ചത്. ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായാണ് സൂചന.

പേര്, മൊബൈല്‍ ഫോണ്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കി താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏത് പേരിലാണ് ഈ ബൈക്ക് വില്‍ക്കുകയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബജാജ് സിഎന്‍ജി ബൈക്കിനെ ബജാജ് ബൂസര്‍ എന്ന് വിളിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ മാത്രമാണ്.

bajaj cng bike unveil

ജൂലൈ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുത്തന്‍ ഉല്‍പ്പന്നം ലോകത്തിന് പരിചയപ്പെടുത്തുക. സിഎന്‍ജി കാറുകളെ പോലെ സിഎന്‍ജി-പെട്രോള്‍ ബൈ ഫ്യുവല്‍ ഓപ്ഷനിലായിരിക്കും ഈ ബൈക്കും അരങ്ങേറുക. അതായത് ഈ ബൈക്ക് സിഎന്‍ജിയില്‍ മാത്രമല്ല പെട്രോളിലും ഓടുമെന്ന് സാരം. ബൈക്കിന്റെ പേറ്റന്റ് ചിത്രങ്ങള്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. മാത്രമല്ല ബൈക്ക് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും ഈ സാധ്യതകളിലലേക്ക് വിരല്‍ ചൂണ്ടുന്നു.

സിഎന്‍ജിക്കാണ് കൂടുതല്‍ പ്രാധാന്യമെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നേതിനായി ചെറിയ ഇന്ധന ടാങ്കാണ് നല്‍കുക. രണ്ട് ഫ്യൂവലുകള്‍ തമ്മിലെ മാറ്റത്തിനായി ചെറിയ സ്വിച്ച് നല്‍കും. സിഎന്‍ജി വാഹനങ്ങളുടെ ഗുണങ്ങളിലൊന്ന് ഉയര്‍ന്ന ഇന്ധനക്ഷമതയാണ്. വരാന്‍ പോകുന്ന ബജാജ് സിഎന്‍ജി ബൈക്കിന് 80 മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ അഡ്വഞ്ചര്‍ ബൈക്കുകളോട് സാമതയുള്ള ഡിസൈന്‍ സൂചകങ്ങള്‍ ബജാജ് സിഎന്‍ജി ബൈക്കിനുണ്ടായിരിക്കുമെന്ന് സ്‌പൈ ഷോട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ ബൈക്ക് വില്‍പ്പനക്കെത്തുമ്പോള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഇരുചക്ര വാഹനപ്രേമികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷ്ിക്കാം. നഗരപ്രദേശങ്ങളില്‍ സിഎന്‍ജി ഫ്യുവല്‍ സ്‌റ്റേഷനുകള്‍ സുലഭമായുള്ളതിനാല്‍ ഇവിടങ്ങളില്‍ ബജാജ് സിഎന്‍ജി ബൈക്ക് ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സിഎന്‍ജി ബൈക്ക് ചോദിച്ച് ആളുകള്‍ ബജാജ് ഷോറൂമിലേക്ക് ഒഴുകിയെത്തുന്നതിന് വേണ്ടി കമ്പനി വിലയില്‍ ചില്ലറ സര്‍പ്രൈസുകള്‍ നല്‍കേണ്ടി വരും.

ഇപ്പോള്‍ പുറത്തുവരുന്ന വറിപ്പോര്‍ട്ടുകള്‍ പ്രകാരം ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് ഒരു ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് വില്‍പ്പനക്കെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ബജാജിന്റെ സിഎന്‍ജി ബൈക്ക് ക്ലിക്കായാല്‍ അത് ജനപ്രിയ പെട്രോള്‍ ടൂവീലറുകളുടെ വില്‍പ്പനയെ സാരമായി ബാധിക്കും. ഹോണ്ട ആക്ടിവ മുതല്‍ ഹീറോ സ്പ്ലെന്‍ഡര്‍ വരെയുള്ള ബെസ്റ്റ് സെല്ലറുകള്‍ക്ക് വരെ തിരിച്ചടി നേരിടും.

കന്നി ഉല്‍പ്പന്നത്തിന്റെ സ്വീകാര്യത കൂടി കണക്കിലെടുത്ത ശേഷം ബജാജ് ഭാവിയില്‍ കൂടുതല്‍ വിപണിയില്‍ എത്തിക്കും. അതുപോലെ ബജാജിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ വാഹന നിര്‍മാതാക്കളും സിഎന്‍ജി വാഹനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയേക്കും. ഏതായാലും ഇന്ത്യ കാത്തിരിക്കുന്ന ബൈക്കിന്റെ മൂടുപടമഴിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതിനായി നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Monday, July 1, 2024, 18:20 [IST]
English summary
Bajaj opens registration for worlds first cng motorcycle ahead of july 5th launch
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X