ഈ സെഗ്മെന്റിൽ പൾസറിനെ വെല്ലാൻ ഹോണ്ടയും ടിവിഎസും അല്പം വിയർക്കും; 2024 NS200 -നെ വെളിപ്പെടുത്തി ബജാജ്
തങ്ങളുടെ പൾസർ സീരീസ് കൂടുതൽ മികവുറ്റതാക്കൾനുള്ള നീക്കത്തിൽ, ബജാജ്, കഴിഞ്ഞ സെപ്റ്റംബറിൽ, 2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൾസർ N 150, പൾസർ N 160 എന്നിവയ്‌ക്കായുള്ള ടോപ്പ് ടയർ വേരിയൻ്റുകൾ അടുത്തിടെ പുറത്തിറക്കിയതിന് പിന്നാലെ, ബജാജ് ഇപ്പോൾ പുതിയ പൾസർ NS200 മോഡലും അവതരിപ്പിച്ചിരിക്കുകയാണ്.
ഡൈനാമിക് പെർഫോമെൻസിന് പേരുകേട്ടതാണ് എങ്കിലും, അത്യാധുനിക സാങ്കേതികവിദ്യ സമന്വയിപ്പിച്ച് ആധുനിക റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൾസർ മോട്ടോർസൈക്കിളുകൾ ഇപ്പോൾ കമ്പനി അപ്പ്ഡേറ്റ് ചെയ്യുന്നു. മുൻ മോഡലുകളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇന്റഗ്രേറ്റഡ് എൽഇഡി DRL ഫീച്ചർ ചെയ്യുന്ന നവീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റ് പുതിയ പരസ്യചിത്രം (TVC) വെളിപ്പെടുത്തുന്നു.

2024 പൾസർ NS200 പുനർരൂപകൽപ്പന ചെയ്ത ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും പുതുക്കിയ സ്വിച്ച് ഗിയറുകളും ഇത് പ്രദർശിപ്പിക്കുന്നു. അടുത്തിടെ കമ്പനി അവതരിപ്പിച്ച പൾസർ N150, N160 എന്നിവയുടെ ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ കാണുന്ന സമീപകാല അപ്പ്ഡേറ്റുകളെ ഇത് പ്രതിഫലിപ്പിക്കുന്നു. 2012 -ൽ അവതരിപ്പിച്ച ഔട്ട്‌ഗോയിംഗ് NS200, വലിയ മാറ്റങ്ങളില്ലാതെ സെമി -ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ ഇതുവരെ നിലനിർത്തി.
എന്നാൽ ഇപ്പോൾ, നോവൽ LCD ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനാണ് വരുന്നത്, ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾക്കൊള്ളുന്നു, കൂടാതെ ബജാജ് റൈഡ് കണക്റ്റ് ആപ്പുമായി തടസ്സമില്ലാത്ത സംയോജനവും സാധ്യമാക്കുന്നു. കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, മൊബൈൽ സിഗ്നൽ സ്ട്രെംഗ്ത്ത്, ബാറ്ററി ലൈഫ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുൾപ്പെടെ നിരവധി വിവരങ്ങൾ ഉപയോക്താക്കൾക്ക് ഇതിലൂടെ ആക്സസ് ചെയ്യാൻ കഴിയും.

പുതുക്കിയ സ്വിച്ച് ഗിയർ പുതിയ LCD ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേയുടെ ഫംഗഷനുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിനായി ഒരു സമർപ്പിത മോഡ് ബട്ടൺ അവതരിപ്പിക്കുന്നു. ബജാജ് പൾസർ NS200 സ്‌പോർട്ടിയർ ഗ്രാഫിക്‌സ്, ഡീക്കലുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് ഒരു വിഷ്വൽ മേക്ക് ഓവറിനും വിധേയമാകും.
നിലവിലുള്ള കളർ സ്കീമുകളിൽ ഗ്ലോസി എബണി ബ്ലാക്ക്, മെറ്റാലിക് പേൾ വൈറ്റ്, കോക്ടെയ്ൽ വൈൻ റെഡ് - വൈറ്റ്, പ്യൂറ്റർ ഗ്രേ - ബ്ലൂ എന്നിവ ഉൾപ്പെടുന്നു. മോട്ടോർസൈക്കിളിൻ്റെ മെക്കാനിക്കൽ വൈദഗ്ദ്ധ്യം നിലനിർത്തിക്കൊണ്ട്, NS200, USD ഫോർക്കുകൾ, സ്റ്റാൻഡേർഡ് ഡ്യുവൽ ചാനൽ ABS തുടങ്ങിയ സവിശേഷതകളാൽ തന്നെ തുടരുന്നു.
മുന്നിലും പിന്നിലും യഥാക്രമം 300 mm, 230 mm ഡിസ്‌കുകളും പിന്നിൽ നൈട്രോക്സ് മോണോ ഷോക്ക് അബ്സോർബറും ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഫ്രണ്ട്, റിയർ വീലുകളിൽ 17 ഇഞ്ച് ടയറുകൾ (100/80 സെക്ഷൻ ഫ്രണ്ട്, 130/70 സെക്ഷൻ റിയർ) നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
NS200 -ൽ 199.5 സിസി, ലിക്വിഡ്-കൂൾഡ്, ട്രിപ്പിൾ സ്പാർക്ക്, ഫോർ -വാൽവ്, FI DTS-i എഞ്ചിൻ, 24.5 PS മാക്സ് പവറും 18.74 Nm പീക്ക് torque ഉം നൽകുന്നു. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. NS200 -ൻ്റെ ഒപ്റ്റിമൽ ബോഡി വെയിറ്റ് ഒരു മെച്ചപ്പെട്ട പവർ ടു വെയ്റ്റ് റെഷ്യോ ഫലപ്രദമായി സാധ്യമാക്കുന്നു.

ഈ അപ്‌ഡേറ്റുകൾക്കൊപ്പം, 2024 ബജാജ് പൾസർ NS200 -ന് നിലവിലെ പ്രാരംഭ വിലയായ 1.49 ലക്ഷം രൂപയിൽ നിന്ന് മിതമായ ഒരു വില വർധനവ് പ്രതീക്ഷിക്കാം. ഔദ്യോഗികമായി കമ്പനി ഉടൻ തന്നെ വില വെളിപ്പെടുത്തും. ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹോണ്ട ഹോർനെറ്റ് 2.0 എന്നിവ പോലുള്ള ഭീമാകാരമായ എതിരാളികളുമായി മത്സരിക്കുന്ന NS200 അതിൻ്റെ ക്ലാസിൽ ഒരു പുതിയ നിലവാരം തന്നെ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








