ഈ ഉത്സവകാലത്ത് ഒരു പള്‍സര്‍ വാങ്ങിയാലോ? 10000 രൂപ വരെ ലാഭിക്കാം
വര്‍ഷാവസാനം വരുന്ന ദീപാവലി, ദസറ തുടങ്ങിയ ഉത്സവ സീസണുകളിലാണ് ഇന്ത്യയില്‍ പലരും പുതിയ വാഹനങ്ങള്‍ വാങ്ങാറുള്ളത്. അതിനാല്‍, ഈ സമയത്ത് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളും ശ്രമിക്കുന്നു. അതനുസരിച്ച് പല ഓട്ടോമൊബൈല്‍ കമ്പനികളും ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ നല്ലൊരു ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു മികച്ച അവസരമാണ് വീണുകിട്ടിയിരിക്കുന്നത്. കാരണം ബജാജ് ഓട്ടോ അതിന്റെ സ്പോര്‍ട്ടി പള്‍സര്‍ ശ്രേണിയില്‍ ബമ്പര്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ബജാജിന്റെ ഉത്സവകാല ഓഫറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
2001-ല്‍വിപണിയില്‍ എത്തിയത് മുതല്‍ എല്ലാത്തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്ന സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ മികച്ച ചോയ്‌സായി പള്‍സര്‍ ശ്രേണി ഉയര്‍ന്നുവന്നിട്ടുണ്ട്. 125 സിസി മുതല്‍ 400 സിസി വരെയുള്ള വിവിധ സെഗ്‌മെന്റുകളിലായി പള്‍സര്‍ ബൈക്കുകള്‍ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാലം കണക്കിലെടുത്ത് പള്‍സര്‍ ബൈക്കുകള്‍ക്ക് വിസ്മയിപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പള്‍സര്‍ ശ്രേണിയുടെ എക്സ്ഷോറൂം വിലയില്‍ 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ വില്‍പ്പനയിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് പള്‍സര്‍ ബൈക്കുകള്‍ വാങ്ങുമ്പോള്‍ 10,000 രൂപ വരെ ലാഭിക്കാം. ഇതില്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ഉള്‍പ്പെടുന്നു. പള്‍സര്‍ 125 കാര്‍ബണ്‍ ഫൈബര്‍, NS125, N150, N160, NS200, N250 എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ഈ ക്യാഷ്ബാക്ക് ലഭ്യമാണ്.
ഇതുകൂടാതെ ബജാജ് ഓട്ടോ ഹ്രസ്വകാലത്തേക്ക് 5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, 5,000 രൂപയുടെ ഈ പരിമിതകാല ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാന്‍ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കില്‍ മാത്രം പൈന്‍ ലാബ്‌സ് മെഷീനുകള്‍ വഴി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തണം. ഈ രണ്ട് ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ചേര്‍ത്ത് 10,000 രൂപ വരെ ലാഭത്തില്‍ ഒരു പള്‍സര്‍ ബൈക്ക് വീട്ടിലെത്തിക്കാനാണ് ഇപ്പോള്‍ അവസരം.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങാത്ത ഉപഭോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ പള്‍സര്‍ ബൈക്കുകള്‍ 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോടെ മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും പള്‍സര്‍ ബൈക്കുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നല്‍കുന്ന ഓഫറുകള്‍ ലഭിക്കും. ഉത്സവ സീസണിന് മുന്നോടിയായി ബജാജ് പള്‍സര്‍ ബൈക്കുകളില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ആവേശകരമായ ഓഫറുകള്‍ പ്രഖ്യാപിച്ചതായി ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ആവേശകരമായ ഉത്സവ ഓഫര്‍ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ട്. പള്‍സര്‍ ശ്രേണി എല്ലായ്പ്പോഴും സ്‌റ്റൈലിന്റെയും പെര്‍ഫോമന്‍സിന്റെയും പര്യായമാണ്. ഇപ്പോള്‍ ഇത് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കുന്നു. ആവേശകരമായ സീസണില്‍ പള്‍സര്‍ സ്വന്തമാക്കുന്നതിന്റെ ത്രില്ല് അനുഭവിക്കാന്‍ കൂടുതല്‍ റൈഡര്‍മാരെ പ്രാപ്തരാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ മൂല്യം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു' ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ ബിസിനസ് ഹെഡ് സാരംഗ് കാനാഡെ പറഞ്ഞു.

2001-ലാണ് ബജാജ് ഓട്ടോ പള്‍സര്‍ ആദ്യമായി പുറത്തിറക്കിയത്. സ്‌പോര്‍ട്ടിയര്‍ ഡിസൈന്‍, ശക്തമായ പെര്‍ഫോമന്‍സ്, താങ്ങാനാകുന്ന വില എന്നിവ കാരണം ഐതിഹാസിക നെയിംപ്ലേറ്റുകളിലൊന്നായി പള്‍സര്‍ പേരെടുത്തു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നാവിഗേഷന്‍ പിന്തുണ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അപ്‌ഡേറ്റുകളുമായാണ് 2024 പള്‍സര്‍ മോട്ടോര്‍സൈക്കിളുകള്‍ വരുന്നത്.
വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ബജാജ് പള്‍സര്‍ ബൈക്കുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വില്‍പ്പനയും കൂടുന്നു. ഇത്തരം ഓഫറുകളിലൂടെ വില്‍പ്പന ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബജാജ് ഓട്ടോ. നിങ്ങളുടെ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ പെട്ട ആരെങ്കിലും ഉടന്‍ ബജാജ് പള്‍സര്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








