N150, N160 അപ്പ്ഡേറ്റുകൾക്ക് പിന്നാലെ പുത്തൻ പൾസർ ടീസറുമായി ആകാംഷ ഉയർത്തി ബജാജ്; എന്തായിരിക്കും അണിയറയിൽ?
അടുത്തിടെ പൾസർ N150, N160 മോഡലുകളുടെ അപ്പ്ഡേറ്റുകൾ അവതരിപ്പിച്ചു കൊണ്ട് ബജാജ് ടു-വീലർ വിപണിയിൽ ഒരു ഓളം സൃഷ്ടിച്ചിരുന്നു, ഇതിന്റെ ബാക്കിപത്രമായി ബ്രാൻഡിന്റെ ഔദ്യോഗിക പൾസർ ഹാൻഡിൽ ഒരു പുതിയ മോട്ടോർസൈക്കിളിൻ്റെ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഇത് പുതിയ N400 ആണോ അതോ അപ്‌ഡേറ്റ് ചെയ്‌ത NS200 ആണോ എന്നതിനെ കുറിച്ച് ഇൻ്റർനെറ്റിൽ വൻ ചർച്ച ഉയർന്നിരിക്കുകയാണ്.
എക്കാലത്തെയും വലിയ പൾസർ എന്ന് പ്രാദേശിക ടു വീലർ ഭീമൻ അവകാശപ്പെടുന്ന ബജാജ് പൾസർ N400, ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ മാത്രമേ എത്തുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, വരാനിരിക്കുന്ന മുൻനിര മോഡലല്ല ഇത് എന്ന് ടീസർ സൂചിപ്പിക്കുന്നു.

റേഡിയേറ്റർ ഏരിയയും ഹോൺ പൊസിഷനിംഗും ഒപ്പം ഡ്യുവൽ ചാനൽ ABS സിസ്റ്റവും വൈറ്റ് നിറത്തിലുള്ള ലെറ്ററിംഗ് ഗ്രാഫിക്‌സ്, എഞ്ചിൻ കേസിംഗ്, അലോയി വീലുകളുടെ 'Y' സ്‌പോക്ക് ഡിസൈൻ, ഫ്യുവൽ ടാങ്കിൻ്റെ താഴത്തെ ഭാഗത്ത് വൈറ്റ് ഷെയ്ഡ് ഫിനിഷ്ഡ് ഗ്രാഫിക്സ്, സൈഡ് പാനലുകൾ, എന്തിനേറെ പറയുന്നുു ഹെഡ്‌ലാമ്പിൻ്റെ ആകൃതി പോലും നിലവിലുള്ള മോഡലിന് സമാനമാണ്. ഇത് നിലവിൽ NS റേഞ്ചിന്റെ മുകളിൽ ഇരിക്കുന്നു.
ഹാലജൻ ടേൺ ഇൻഡിക്കേറ്ററുകളുടെ സാന്നിധ്യവും ടീസർ ചൂണ്ടി കാണിക്കുന്നു, കൂടാതെ റെഡ് സ്പ്രിംഗുകളോട് കൂടിയ റിയർ മോണോഷോക്ക് സസ്‌പെൻഷനിൽ പ്രീ ലോഡ് അഡ്ജസ്റ്റബിലിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നത് തുടരും. ഗ്ലോസി എബണി ബ്ലാക്ക്, മെറ്റാലിക് പേൾ വൈറ്റ്, കോക്ക്‌ടെയിൽ വൈൻ റെഡ്/വൈറ്റ്, പ്യൂട്ടർ ഗ്രേ/ബ്ലൂ എന്നിങ്ങനെ മൂന്ന് പെയിൻ്റ് സ്‌കീമുകളിലാണ് പൾസർ NS200 നിലവിൽ ബജാജ് വാഗ്ദാനം ചെയ്യുന്നത്.

15 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ ഗ്രാഫിക്കൽ അപ്‌ഡേറ്റുകളുടെ കാര്യത്തിൽ യാതൊരു മാറ്റവുമില്ലാതെ ഗ്ലോസി എബണി ബ്ലാക്ക്, കോക്ക്‌ടെയിൽ വൈൻ റെഡ്/വൈറ്റ് എന്നീ ഷെയ്ഡുകൾ കാണിക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ്, അപ്പ്സൈഡ്‌ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ ചാനൽ ABS, പുതിയ ഡീക്കലുകളും ഗ്രാഫിക്സും, N250-ൽ നിന്ന് കടമെടുത്ത പുതിയ അലോയി വീലുകളും, അപ്‌ഡേറ്റുചെയ്ത കൺസോളും ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ കൊണ്ടുവന്ന് ബജാജ് NS200 മോഡലിനെ അപ്‌ഡേറ്റ് ചെയ്‌തു.
ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി ഇൻഡിക്കേറ്ററും നിർമ്മാതാക്കൾ ഇതിനൊപ്പം വാഗ്ദാനം ചെയ്തിരുന്നു. പൾസർ N150, N160 എന്നിവയിൽ അടുത്തിടെ അവതരിപ്പിച്ച ഒരു പുതിയ LCD ഇൻസ്ട്രുമെൻ്റ് കൺസോൾ ഒരു സുപ്രധാന ഹൈലൈറ്റ് ആയിരിക്കും എന്നതിനാൽ ഇത്തവണ അപ്‌ഡേറ്റുകൾ ക്ലസ്റ്ററിലേയ്‌ക്ക് പരിമിതപ്പെടുത്തും.
പക്ഷേ ടാങ്കിലും ഒരു സെക്കൻഡറി ഡിസ്‌പ്ലേ ഉണ്ടാവുമോ? പൾസർ NS200 -ന് പുറമേ, പൾസർ NS160 -ക്കും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു ടെസ്റ്റ് പ്രോട്ടോടൈപ്പിൽ ക്യാമറയിൽ പതിഞ്ഞ ഇതേ അപ്‌ഡേറ്റ് ലഭിച്ചേക്കാം. പൾസർ NS200 10 വർഷത്തിന് മുമ്പ് ആദ്യമായി അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന അതേ സെമി ഡിജിറ്റൽ യൂണിറ്റുമായി പറ്റിനിൽക്കുന്നു.
അതിനാൽ പുതിയ ഡിജിറ്റൽ കൺസോൾ ഒരു നവോത്ഥാനമായി തന്നെ പ്രവർത്തിക്കും. സങ്കടകരമെന്നു പറയട്ടെ RS200 -ന് ഈ അപ്‌ഡേറ്റ് ലഭിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്. പുതുക്കിയ നേക്കഡ് മോഡലുകൾക്ക് എൽഇഡി ഹെഡ്‌ലാമ്പ് ലഭിച്ചേക്കില്ല, വിലകൾ നിലവിൽ കമ്പനി ആവശ്യപ്പെടുന്ന തുകയിൽ നിന്ന് ചെറുതായി വർധിപ്പിക്കും. 1.46 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. കമ്പനിയുടെ മോഡുകളിൽ നിലവിലെ അതേ 199 സിസി ലിക്വിഡ് കൂൾഡ്-എഞ്ചിൻ-തന്നെ തുടരും എന്നതിനാൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications








