ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?

ഒരുകാലത്ത് ബജാജിനെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയ പൾസർ നിരയെ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കുറച്ച് നാളുകളായി പല അഭ്യൂഹങ്ങളും ഇതിനെക്കുറിച്ച് ഉയരുന്നുണ്ട്. ഇപ്പോൾ ബജാജ് ഓട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ "എക്കാലത്തെയും ഏറ്റവും വലിയ പൾസറിൻ്റെ" ടീസർ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.

മോട്ടോർസൈക്കിളിൻ്റെ ആദ്യ ദൃശ്യങ്ങൾ നിർമ്മാതാക്കൾ പുറത്തിറക്കി. അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌ത പൾസർ NS200, N250 എന്നിവയെ അനുസ്മരിപ്പിക്കുന്ന പുതിയ റിയർ ടയർ ഹഗ്ഗറും Y -ആകൃതിയിലുള്ള റിയർ അലോയി വീലും ടീസർ വീഡിയോ കാണിക്കുന്നു. ബജാജ് പൾസർ NS400 -ൽ ഒരു ഡ്യുവൽ ചാനൽ ABS സംവിധാനം സ്റ്റാൻഡേർഡായി സജ്ജീകരിക്കും.

അതിനാൽ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, വൈഡ് സെക്ഷൻ റിയർ ടയർ എന്നിവയും ഈ മോട്ടോർസൈക്കിളിൽ ഉണ്ടാവും എന്ന സൂചന ഇത് നൽകുന്നു. നോക്കഡ് സ്ട്രീറ്റ്‌ഫൈറ്ററിന് രൂപത്തിലും ഭവത്തിലും നിലവിലുള്ള പൾസർ റേഞ്ചുമായി നിരവധി സാമ്യതകൾ ഉണ്ടായിരിക്കും എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. കൂടാതെ ഒരു അഗ്രസ്സീവ് വിലനിർണ്ണയ തന്ത്രം ബജാജ് നടപ്പിലാക്കുകയും ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില വെറും രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മൊത്തത്തിലുള്ള സ്റ്റൈലിംഗിന് നിലവിലുള്ള NS200, ഒരുപക്ഷേ N250 എന്നിവയിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊണ്ടിരിക്കും എന്നത് ശ്രദ്ധേയമാണ്. വാഹനത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും, ഡൊമിനാർ 400, കെടിഎം 390 അഡ്വഞ്ചർ, RC 390 എന്നിവയിൽ നിലകൊള്ളുന്ന 373.2 സിസി ലിക്വിഡ് കൂൾഡ് DOHC ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബജാജ് പൾസർ NS400 ഉപയോഗിക്കുക എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, പെർഫോമെൻസ് & പവർ ഔട്ട്പുട്ട് കണക്കുകൾ NS400 -ൽ കുറയാനിടയുണ്ട്. ഏറ്റവും പുതിയ കെടിഎം 390 ഡ്യൂക്ക് ഇതിനകം തന്നെ ഒരു പുതിയ 399 സിസി എഞ്ചിൻ ഉപയോഗിക്കുന്നുണ്ട് എന്ന് നമുക്ക് ഏവർക്കും അറിയാം. ഈ യൂണിറ്റ് 390 അഡ്വഞ്ചർ, RC എന്നിവയുടെ വരാനിരിക്കുന്ന ആവർത്തനങ്ങളിൽ ഉപയോഗിക്കും എന്നും ശ്രദ്ധിക്കേണ്ടതാണ്.

ഈ പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. അതോടൊപ്പം സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റ് ആയി മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കും. പൾസറുകളുടെ ഏറ്റവും പുതിയ സീരീസിൽ കാണുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അതേ ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററും ഇതിലും ഉണ്ടായിരിക്കും.

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പ് ഡിസൈൻ, എൽഇഡി ടേൺ സിഗ്നലുകളും ബട്ടർഫ്ലൈ സ്റ്റൈൽ ട്വിൻ വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകളും, സ്പ്ലിറ്റ് സീറ്റുകളും ഗ്രാബ് റെയിലും ബജാജ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളിനോടൊപ്പം വാഗ്ദാനം ചെയ്യുന്നു.

കൂടാതെ വിശാലമായ ഹാൻഡിൽബാർ സജ്ജീകരണം, മസ്കുലാർ ഫ്യൂവൽ ടാങ്ക്, ഷാർപ്പ് ബോഡി പാനലുകൾ എന്നിവ മോട്ടോർസൈക്കിളിന്റെ മറ്റു ചില പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ബജാജിൻ്റെ പരിചിതമായ പാർട്സ് ബിന്നിൽ നിന്ന് കടമെടുത്ത സ്പോർട്ടി ഗ്രാഫിക്സും സ്വിച്ച് ഗിയറും ഇതിൽ കാണാം.

പൾസർ N250 -ക്ക് സമാനമായ രീതിയിൽ ABS മോഡുകളും ട്രാക്ഷൻ കൺട്രോളുകളും ഇവയ്ക്ക് ലഭിക്കും. ബജാജ് പൾസർ NS400, സമീപകാലത്തായി ഇന്ത്യൻ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണ് എന്നതിൽ സംശയമില്ല, വർഷങ്ങളായി വലിയ കപ്പാസിറ്റിയുള്ള പൾസർ പലരുടേയും ഒരു സ്വപ്നമാണ്.

More from DriveSpark

Article Published On: Tuesday, April 23, 2024, 18:57 [IST]
English summary
Bajaj to launch biggest pulsar ns400 on may 3rd countdown begins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X