മൈലേജിൽ വെല്ലാൻ ഇനിയാരുമില്ല! ബജാജ് ബ്രൂസർ 125 CNG ബൈക്ക് 2024 ഉത്സവ സീസണിൽ എത്തും

ഇന്ത്യയിലെ മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തിലെ തന്നെ ആദ്യ CNG ബൈക്ക് 2024 ഉത്സവ സീസണോട് അനുബന്ധിച്ച് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മോട്ടോർസൈക്കിൾ കുറച്ച് കാലമായി നിർമ്മാതാക്കളുടെ അണിയറയിൽ വളരെ സജ്ജീവമായി ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രെസ്റ്റീജ്യസ് പ്രൊജക്ടാണ്.

വാഹനത്തിന്റെ വരവിനെ കുറിച്ചുള്ള വാർത്ത രാജീവ് ബജാജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഈ CNG മോട്ടോർസൈക്കിളിൻ്റെ പേറ്റൻ്റ് ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തു വന്നിരുന്നു, കൂടാതെ വാഹനത്തിന്റെ പ്രോട്ടോടൈപ്പും ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ബ്രൂസർ 125 എന്ന് വിളിക്കപ്പെടുന്ന ഈ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പ്രധാനമായും സെമി -അർബൻ, റൂറൽ വിപണികളെ കൂടുതൽ കേന്ദ്രീകരിച്ചാവും വരുന്നത്.

125 CNG 2024

ഇത് ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞതും വളരെ അഫോർഡബിളുമായ ഒരു സൊല്യൂഷൻ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഇതിന് 80,000 രൂപ മുതൽ 85,000 രൂപ വരെ വിലയിൽ നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ, വിപണിയിലുള്ള കാറുകളും വാഗണുകളും പോലെയുള്ള CNG -യിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ അവയുടെ ICE സഹോദരങ്ങളേക്കാൾ അല്പം കുറഞ്ഞ പവർ ഉൽപ്പാദിപ്പിക്കുന്നു എന്ന് നമുക്ക് അറിയാം.

എന്നിരുന്നാലും, ഇവ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത/ മൈലേജ് എന്നത് മറ്റൊരു തലത്തിലായിരിക്കും എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല. അതിനാൽ, വരാനിരിക്കുന്ന ബജാജ് ബ്രൂസർ 125 പെർഫോമെൻസിൻ്റെ കാര്യത്തിൽ വിപണിയിലെ ഏറ്റവും ആവേശകരമായ മോട്ടോർസൈക്കിൾ ആയിരിക്കില്ല, പക്ഷേ മൈലേജിൻ്റെ കാര്യത്തിൽ ഇത് ഒരു പുത്തൻ മാനദണ്ഡം തന്നെ സ്ഥാപിച്ചേക്കാം.

125 CNG 2024

CNG -യിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന് പല വെല്ലുവിളികളുണ്ട്, അവയിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്നത് സിലിണ്ടർ ടാങ്ക് പായ്ക്ക് ചെയ്യുന്നതാണ്. എന്നിരുന്നാലും, ഡബിൾ ക്രാഡിൽ ഫ്രെയിമിൻ്റെ പരിധിക്കുള്ളിൽ മോട്ടോർസൈക്കിളിൻ്റെ നീളത്തിൽ ടാങ്ക് സെറ്റ് ചെയ്തു കൊണ്ട് ബജാജ് ഈ പ്രശ്നം പരിഹരിച്ചതായി തോന്നുന്നു.

പേറ്റൻ്റ് ചിത്രങ്ങൾ, ബൈക്കിൽ അങ്ങനെയൊരു പെട്രോൾ ടാങ്ക് ഇല്ല എന്ന് വെളിപ്പെടുത്തുന്നു, അതിനാൽ കാറുകളിൽ നിന്ന് വ്യത്യസ്തമായി ബൈക്കിൽ ഡ്യുവൽ ഫ്യുവൽ ഓപ്ഷനുകൾ ഒന്നും ലഭ്യമല്ല എന്ന് മനസിലാക്കാം. പെട്രോൾ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്പെയ്സ് എയർ ഫിൽട്ടറുകൾ, ബാറ്ററി, മറ്റ് പലതരം പാർട്സുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

125 CNG 2024

എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് അടുത്തുള്ള CNG ഫില്ലിംഗ് സ്റ്റേഷനിലേക്ക് മോട്ടോർ സൈക്കിൾ ഓടിച്ച് എത്താൻ കഴിയുന്ന തരത്തിൽ കുറച്ച് ഇന്ധനം വാഹനത്തിൽ സംഭരിക്കുന്ന ഒരു ഇടുങ്ങിയ ഹോം റിസർവ് ഇതിൽ ഉണ്ടായിരിക്കാം. ബ്രൂസർ 125 ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ആയതിനാൽ അതിന് വളരെ ലളിതമായ ഫൗണ്ടേഷനാവും ഉണ്ടാവുക.

അതിനാൽ, ടെലിസ്‌കോപിക് ഫോർക്കും ട്വിൻ ഷോക്കുകളും CBS സിസ്റ്റത്തിനൊപ്പം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഓപ്ഷനും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രൂസർ 125 ബൈക്ക് ഉടൻ പുറത്തിറക്കും എന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രഖ്യാപനം ബജാജ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് താമസിയാതെ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.

വരുന്ന മാസങ്ങളിൽ ഏറ്റവും വലിയ പൾസറിൻ്റെ ലോഞ്ച് ഉണ്ടാവും എന്നും രാജീവ് ബജാജ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ജനപ്രിയ പൾസർ റേഞ്ചിനെ കൂടുതൽ വിപുലീകരിച്ച് വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്താനും വിപണി വിഹിതം വർധിപ്പിക്കാനുമുള്ള ബജാജിന്റെ ഏറ്റവും പുതിയ സ്ട്രാറ്റജിയാണ് പുതിയ പൾസർ NS 400 -ന്റെ രൂപത്തിൽ എത്തുന്നത്.

Source: AckoDrive

More from DriveSpark

Article Published On: Wednesday, March 6, 2024, 14:30 [IST]
English summary
Bajaj to launch cng powered bruzer 125 motorcycle in india during festive season
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X