2 വര്‍ഷത്തേക്ക് സര്‍വീസിന് നയാപൈസ മുടക്കില്ല, 30000 രൂപ വരെ ഡിസ്‌കൗണ്ട്! ഓഫറാകുമ്പോള്‍ ഇങ്ങനെ വേണം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാഹനം വാങ്ങാന്‍ താല്‍പര്യപ്പെട്ട് ഷോറൂമുകളില്‍ എത്തുന്ന സമയമാണ് ഉത്സവ സീസണ്‍. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് കൊട്ടിക്കലാശമായി. എന്നാല്‍ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളും ഉത്സവത്തിമിര്‍പ്പിലേക്ക് മാറാന്‍ പോകുകയാണ്. ദീപാവലി, ദസറ തുടങ്ങിയ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്. ദീപാവലി ആഘോഷം അടുത്തതോടെ വാഹന നിര്‍മാതാക്കള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം നിലവിലുള്ളവയ്ക്ക് ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ തങ്ങളുടെ കുടക്കീഴില്‍ വില്‍പ്പനക്കെത്തിക്കുന്ന ബെനെല്ലി, സോണ്ടസ് ബൈക്കുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറുകളുടെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
ചൈനീസ് ഗ്രൂപ്പിന്റെ ഭാഗമായുള്ള ബെനെല്ലി, സോണ്ടസ് എന്നീ ബ്രാന്‍ഡുകളുടെ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയയാണ്. തിരഞ്ഞെടുത്ത ബെനെല്ലി, സോണ്ടസ് മോട്ടോര്‍സൈക്കിളുകള്‍ക്കായി കമ്പനി പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഡീലുകള്‍.

ദീപാവലി സമയത്ത് ബെനെല്ലി, സോണ്ടസ് ബൈക്കുകള്‍ക്ക് 30,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ബെനെല്ലിയുടെ TRK മോഡലുകളില്‍ 30,000 വിലയുള്ള രണ്ട് വര്‍ഷത്തെ സമഗ്ര സര്‍വീസ് പാക്കേജ് ഉള്‍പ്പെടുന്നു. അതേസമയം സോണ്ടസിന്റെ 350 സിസി ബൈക്കുകള്‍ക്ക് 20,000 രൂപ വിലയുള്ള സമാനമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.TRK 502, TRK 502X എന്നിങ്ങനെ രണ്ട് TRK മോഡല്‍ ബൈക്കുകള്‍ ബെനെല്ലി പുറത്തിറക്കുന്നു.
5.85 ലക്ഷം രൂപ മുതലാണ് ഇവയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. രണ്ട് മോഡലുകളിലും 500 സിസി ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 47 bhp പവറും 6,000 ആര്‍പിഎമ്മില്‍ 46 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

TRK 502 അലോയ് വീലുകളോടെയാണ് വരുന്നത്. അതേസമയം അഡ്വഞ്ചര്‍ ബൈക്കായ ബെനെല്ലി 502X സ്പോക്ക് വീലുകളാണ് ഓടുന്നത്.മോട്ടോ മോറിനി X-കേപ്പ്, കവസാക്കി വെര്‍സിസ് 650, ഹോണ്ട CB500X എന്നിവയോടാണ് ബെനെല്ലി 500 സിസി ബൈക്കുകള്‍ മത്സരിക്കുന്നത്. മറുവശത്ത് സോണ്ടസ് അഞ്ച് 300 സിസി മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നു.
സോണ്ടസ് 350R, 350X, GK350, 350T, 350T അഡ്വഞ്ചര്‍ എന്നിവയാണവ. ഈ ബൈക്കുകളുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത് 2.79 ലക്ഷം രൂപ മുതലാണ്. ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 348 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍-ഇഞ്ചക്റ്റഡ് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 37.5 bhp പവറും 32 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
കീലെസ് കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, നാല് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് എന്നിവയാണ് സോണ്ടസ് ബൈക്കുകളുടെ പ്രധാന സവിശേഷതകളില്‍ ചിലത്.
ഉത്സവകാലത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത്തരം ഓഫറുകള്‍ നിര്‍ണായകമാണ്. ഈ സൗജന്യ സര്‍വീസ് പാക്കേജുകള്‍ ഉത്സവ കാലയളവ് അവസാനിക്കുന്നത് വരെ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. ഈ ഓഫറുകള്‍ എന്ന് അവസാനിക്കുമെന്നത് സംബന്ധിച്ച് ആദീശ്വര്‍ ഓട്ടോറൈഡ് കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള ആദിശ്വര്‍ റൈഡ് ഇന്ത്യ ഡീലര്‍ഷിപ്പ് ഷോറൂം സന്ദര്‍ശിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications