അനിയാ നില്‍... ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ 5 യൂസ്ഡ് ബൈക്കുകള്‍

ടെക് പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 16 പുറത്തിറക്കി. 79900 രൂപ മുതലാണ് ആപ്പിള്‍ ഐഫോണ്‍ 16 മോഡലിന്റെ വില ആരംഭിക്കുന്നത്. ഐഫോണ്‍ 16 പ്രോ മാക്‌സ് 1 ടിബി വേരിയന്റിന് 1,84,900 രൂപയാണ് വില. സമാനമായ ബഡ്ജറ്റ് നിങ്ങള്‍ക്കുണ്ടെങ്കില്‍ ചില കിടിലന്‍ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാം. ഐ ഫോണ്‍ 16 പ്രോ മാക്‌സിന്റെ അതേ വിലയ്ക്ക് നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന അഞ്ച് യൂസ്ഡ് ബൈക്കുകള്‍ പരിചയപ്പെടുത്താം. നിരവധി പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് വാങ്ങാന്‍ കിട്ടുമെങ്കിലും വിവിധ റൈഡിംഗ് മുന്‍ഗണനകള്‍ അനുസരിച്ചുള്ള മോട്ടോര്‍സൈക്കിളുകളെയാണ് ഞങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411: ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് സെഗ്‌മെന്റ് ഇളക്കി മറിച്ച മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411. ഓഫ്-റോഡിംഗും ടൂറിംഗും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ മോഡല്‍ ആണിത്. നല്ല കണ്ടീഷനിലുള്ള ഹിമാലയന്റെ 2021 മോഡലിന് ഏകദേശം 1.80 ലക്ഷം രൂപയാണ് വില. പ്രാരംഭ ഗുണനിലവാര പ്രശ്‌നങ്ങള്‍ കാരണം വളരെ പഴയ മോഡലുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

royal enfield himalayan

24.31 PS പവറും 34 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഹൃദയം. അഡ്വഞ്ചര്‍ ടൂററിന്റെ 21-17 ഇഞ്ച് വീലുകള്‍ പരുക്കന്‍ ഭൂപ്രദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ഏറ്റവും പുതിയ ഹിമാലയന്‍ 450 വിപണിയില്‍ എത്തിയിട്ടും മുന്‍ഗാമിക്ക് നല്ല മാര്‍ക്കറ്റുണ്ട്.

കെടിഎം ഡ്യൂക്ക് 390 (രണ്ടാം തലമുറ): ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ വിലയില്‍ വാങ്ങാന്‍ പറ്റിയ മറ്റൊരു കിടിലന്‍ യൂസ്ഡ് ബൈക്കാണ് കെടിഎം ഡ്യൂക്ക് രണ്ടാം തലമുറ മോഡല്‍. 'പോക്കറ്റ് റോക്കറ്റ്' എന്നാണ് ഇതിന്റെ വിളിപ്പേര്. ബൈക്കിന്റെ 2020 മോഡല്‍ ഏകദേശം 1.90 ലക്ഷം രൂപയ്ക്ക് കിട്ടും. ഇതിലും പഴയ മോഡലുകള്‍ക്ക് വില ഇതിലും കുറച്ച് മുടക്കിയാല്‍ മതി.

ktm duke 390

റൈഡിംഗ് മോഡുകള്‍, കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ചേര്‍ത്ത് 2017-ല്‍ ഈ മോഡലിന് വമ്പന്‍ അപ്ഡേറ്റുകള്‍ കെടിഎം സമ്മാനിച്ചിരുന്നു. 43 PS പവറും 37 Nm ടോര്‍ക്കും നല്‍കുന്ന 373 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് തുടിപ്പേകുന്നത്.

ബജാജ് ഡൊമിനാര്‍ 400: ട്രിപ്പടിക്കാന്‍ ഒരു ബൈക്കാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഡൊമിനാര്‍ 400 മികച്ച ഓപ്ഷനാണ്. ഡൊമിനാറിന്റെ 2021 മോഡല്‍ ഏകദേശം 1.90 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. ഇതിലും പഴയ മോഡലുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ കിട്ടും. 40 PS പവറും 35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 373 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഡൊമിനാറിന്റെ കരുത്ത്. ഇതില്‍ സ്ലിപ്പര്‍ ക്ലച്ചും സ്പ്ലിറ്റ് റിവേഴ്‌സ് എല്‍സിഡി ഡിസ്‌പ്ലേയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

tvs apache rr310

ടിവിഎസ് RR310: ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടിവിഎസ് ജര്‍മന്‍ കമ്പനിയായ ബിഎംഡബ്ല്യു മോട്ടോറാഡുമായി സഹകരിച്ച് പുറത്തിറക്കിയ മോഡലാണ് ടിവിഎസ് RR310. ടിവിഎസ് മോട്ടോര്‍സൈക്കിളിന്റെ 2020-2021 വരെയുള്ള മോഡലുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഏകദേശം 1.80 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിലും പഴയ മോഡലുകള്‍ വില അല്‍പ്പം കൂടി കുറവായിരിക്കും. കൂടുതല്‍ സുഖമമായതിനാല്‍ 2020-ന് ശേഷമുള്ള പതിപ്പുകള്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

34 PS പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 312 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ എഞ്ചിനാണ് ടിവിഎസ് RR310-ന് തുടിപ്പേകുന്നത്. ട്രാക്ക്, സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകള്‍ ഈ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു. ട്രാക്ക് റൈഡിംഗിലും സ്പോര്‍ട്സ് ടൂറിംഗിലും താല്‍പ്പര്യമുള്ള തുടക്കക്കാര്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആയിരിക്കും ടിവിഎസ് RR310.

ജാവ ബോബര്‍ 42: സോളോ റൈഡ് പോവാന്‍ പറ്റിയ സ്‌റ്റൈലിഷ് ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു മോഡല്‍ ഈ ബജറ്റില്‍ വാങ്ങാന്‍ കിട്ടും. നല്ല രീതിയില്‍ പരിചരിക്കുന്ന 2021 മോഡല്‍ ജാവ ബോബര്‍ 42 ഏകദേശം 2 ലക്ഷം രൂപക്ക് ലഭിക്കും. അതിലും പഴക്കമുള്ള മോഡലുകള്‍ക്ക് ഇതിലും കുറഞ്ഞ വില മുടക്കിയാല്‍ മതിയാകും.

29.92 PS പവറും 30 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. തുടക്കത്തില്‍ ഐക്കണിക് ബ്രാന്‍ഡില്‍ നിന്ന് വന്ന ബൈക്കുകള്‍ക്ക് ക്വാളിറ്റി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും സമീപകാലത്തെ അപ്‌ഡേറ്റുകള്‍ അവയെല്ലാം പരിഹരിച്ചിട്ടുണ്ട്. ഐഫോണ്‍ 16 പ്രോ മാക്സിന്റെ ഏറ്റവും മികച്ച വേരിയന്റിന്റെ ബജറ്റില്‍ ഓഫ്-റോഡിംഗ് മുതല്‍ സ്പോര്‍ട്സ് ടൂറിംഗ് വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് യൂസ്ഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഒരു ഹൈ-എന്‍ഡ് ഗാഡ്ജെറ്റിന് പകരം ഒരു ബൈക്കിന് ചെലവാക്കുന്ന പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നു. മാത്രമല്ല ഇവ ഓരോന്നും വ്യത്യസ്ത റൈഡിംഗ് മുന്‍ഗണനകള്‍ക്ക് അനുസൃതമായതും മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നവയുമാണ്. ഇത്രയും പണം നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ ഒരു ചെറിയ ഫോണ്‍ വേണോ അതോ ഒരു ബൈക്ക് വേണോ എന്ന് മനസ്സിരുത്തി ആലോചിക്കാവുന്നതാണ്.

More from DriveSpark

Article Published On: Wednesday, September 11, 2024, 16:40 [IST]
English summary
Best 5 used bikes you can buy at the same price of apple iphone 16 pro max
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X