പോക്കറ്റ് കീറാത്ത വിലയും 100 -ന് മേൽ കിടിലൻ റേഞ്ചും; ഇന്ത്യയിലെ ബെസ്റ്റ് ബജറ്റ് ഇവി സ്കൂട്ടറുകൾ
കരണ്ട് വണ്ടികൾ വല്ലതും നടക്കുമോ എന്ന് ചോദിച്ചിരുന്ന കാലത്തു നിന്ന് ഇന്ന് റോഡിൽ നിറഞ്ഞ് ഇവികൾ നാം കാണുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ലോകമെമ്പാടും വാഹന വിപണിയിൽ ഒരു ഇവി വിപ്ലവം തന്നെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക് സ്കൂട്ടറുകളണ് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ ചോയിസായി ഉയർന്നു വന്നിരിക്കുന്നത്. ഇ-സ്‌കൂട്ടറുകൾ മികച്ച സ്റ്റെബിലിറ്റി, താങ്ങാനാവുന്ന വില എന്നിവയുടെ സംയോജനം തന്നെ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിനായി നിരവധി സവിശേഷതകളും ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഇ-സ്കൂട്ടറുകൾ നമുക്ക് നോക്കാം.
1. ഓല S1 X : നിലവിൽ, ഓല S1 X ഇന്ത്യയിലെ താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാം സ്ഥാനത്താണ് എന്നു പറയാം, സിംഗിൾ ചാർജിൽ 190 കിലോമീറ്റർ എന്ന ARAI- സർട്ടിഫൈഡ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നു. 99,999 രൂപ എക്സ്-ഷോറൂം വിലയിൽ ഇ-സ്കൂട്ടർ വിപണിയിൽ ലഭ്യമാണ്.

S1 X -ൽ 4 kWh ബാറ്ററിയും ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ പരമാവധി വേഗതയുള്ള ഇ-സ്കൂട്ടറിന് 5.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനാവും. നിലവിൽ ബജറ്റ് വിലയിൽ മികച്ച റേഞ്ച് തരുന്ന മോഡലാണിത്.
2. പ്യുവർ ഇവി e-പ്ലൂട്ടോ 7G : ഒരു റെട്രോ സ്റ്റൈലിംഗിൽ വളരെ മനോഹരമായി കാണപ്പെടുന്ന പ്യുവർ ഇവി e-പ്ലൂട്ടോ 7G എന്നത് വളരെ ബജറ്റ് ഫ്രണ്ട്ലിയും പോക്കറ്റിന് താങ്ങാനാവുന്നതുമായ ഒരു ഇലക്ട്രിക് സ്കൂട്ടറാണ്, 92,999 രൂപയാണ് ഈ സ്കൂട്ടറിന്റെ എക്സ്-ഷോറൂം.

2.4 kWh ബാറ്ററിയും ഹബ് മൗണ്ടഡ് BLDC മോട്ടോർ സെറ്റപ്പുമാണ് ഇ-സ്കൂട്ടറിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 111 കിലോമീറ്ററിനും 151 കിലോമീറ്ററിനും ഇടയിൽ റേഞ്ചാണ് കമ്പനി ഇതിൽ അവകാശപ്പെടുന്നത്. മണിക്കൂറിൽ 72 കിലോമീറ്ററർ പരമാവധി വേഗതയാണ് ഇവിയ്ക്കുള്ളത്. ഇത് അത്യാവശം മികച്ച ഒരു പാക്കേജ് തന്നെയാണ്.
3. ബജാജ് ചേതക് 2901 : ബജാജ് ഓട്ടോ തങ്ങളുടെ ഏറ്റവും പോക്കറ്റ് ഫ്രണ്ട്ലി ചേതക് 2901 ഇ-സ്‌കൂട്ടർ 95,998 രൂപയ്ക്ക് എക്‌സ് ഷോറൂം വിലയ്ക്ക് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ ചേതക് സ്പെഷ്യൽ എഡിഷന് ഒറ്റ ചാർജിൽ 123 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനാവും എന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കളർഡ് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിയോ ഫെൻസിംഗ് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ലഭിക്കുന്നു.

4. ആമ്പിയർ മാഗ്നസ് EX : 94,900 രൂപ എക്സ്-ഷോറൂം വിലയിൽ വിപണിയിൽ ലഭ്യമായ ആമ്പിയർ മാഗ്നസ് EX -ൽ 2.2 kWh ബാറ്ററി പായ്ക്കാണ് വരുന്നത്, ഇത് ഒരു സിംഗിൾ ചാർജിൽ 100 കിലോമീറ്ററിലധികം സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് 10 സെക്കൻഡിൽ 0 - 40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. മണിക്കൂറിൽ 53 കിലോമീറ്ററാണ് ഇതിൻ്റെ ടോപ്പ് സ്പീഡ്.
5. കൊമാക്കി SE ഇക്കോ : നിലവിൽ 97,256 രൂപ എക്സ്-ഷോറൂം വിലയുള്ള കോമാക്കി SE ഇക്കോ ഇലക്ട്രിക് സ്കൂട്ടർ ഒരു സിംഗിൾ ചാർജിൽ 95 - 100 കിലോമീറ്റർ സർട്ടിഫൈഡ് റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3 kW BLDC മോട്ടോറുമായി സജ്ജീകരിച്ചിരിക്കുന്ന, ഹൈ സ്പീഡ് ഇ-സ്കൂട്ടറിന് ഇക്കോ, ടർബോ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ലഭിക്കുന്നു.


Click it and Unblock the Notifications








