രണ്ടാഴ്ച കൂടുമ്പോൾ പെട്രോൾ അടിച്ചത് മതി! കുറഞ്ഞ വിലയും കൂടുതൽ മൈലേജുമുള്ള ബൈക്കുകൾ ഇതാ...
പെട്രോള്‍ വിലയും സര്‍വീസ് ചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളാണ് ഇന്ന് ഉപഭോക്താക്കള്‍ തേടുന്നത്. യൂസ്ഡ് ബൈക്ക് വിപണിയില്‍ അടക്കം ഇപ്പോള്‍ മികച്ച മൈലേജുള്ള ബൈക്കുകള്‍ തേടിയാണ് ആവശ്യക്കാര്‍ എത്തുന്നത്. മികച്ച മൈലേജും പരിപാലനച്ചെലവുമുള്ള കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇത്തരത്തില്‍ ഒത്തിരി ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണ്. ഞങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ വിലയും കുറഞ്ഞ പരിപാലനച്ചെലവുമുള്ള 5 ബൈക്കുകള്‍ (Best Mileage Bikes) പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
5. ഹീറോ HF ഡീലക്സ്: പണത്തിനൊത്ത മൂല്യമുള്ളതും കുറഞ്ഞ അറ്റകുറ്റപ്പണികളും വളരെ ഇന്ധനക്ഷമതയുള്ളതുമായ ഒരു ബൈക്കാണ് ഹീറോ HF ഡീലക്‌സ്. ആദ്യകാല ഹീറോ ഹോണ്ട പാഷനുമായി സാമ്യമുള്ള ഈ ബൈക്ക് ദീര്‍ഘദൂര യാത്രകള്‍ക്കും വളരെ സൗകര്യപ്രദമാണ്. സ്റ്റൈലിഷായ ഈ ബൈക്ക് ഇന്ന് യുവാക്കള്‍ അടക്കം തേടിവരുന്നുണ്ട്.

7.91 bhp പവറും 8.05 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 97.2 സിസി എഞ്ചിനാണ് ഹീറോ HF ഡീലക്‌സിന് കരുത്തേകുന്നത്. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ഹീറോ HF ഡീലക്‌സ് 65 കിലോമീറ്റര്‍ ദുരം ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 65,938 രൂപ മുതലാണ് ഈ ബൈക്കിന്റെ വില ആരംഭിക്കുന്നത്.
4. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്: ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, പിന്നില്‍ അഞ്ച് സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബര്‍, ഡ്യുവല്‍-ടോണ്‍ സീറ്റ് എന്നിങ്ങനെ നിരവധി സവിശേഷതകളുമായി വരുന്ന മോട്ടോര്‍സൈക്കിളാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്. ബൈക്കിന്റെ പുതിയ Fi എഞ്ചിന്‍ അതിന്റെ കാര്‍ബറേറ്റര്‍ വേരിയന്റിനേക്കാള്‍ 15 ശതമാനം കൂടുതല്‍ മൈലേജ് നല്‍കുന്നു.
8.08 bhp പവറും 8.7 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 109.7 സിസി എഞ്ചിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് കരുത്തേകുന്നത്. 4 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ ബൈക്കില്‍ വരുന്നത്. ലിറ്ററിന് 68 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 72,705 രൂപയാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ എക്സ്ഷോറൂം വില.
3. ബജാജ് പ്ലാറ്റിന 110: 2019-ലാണ് ഈ ബൈക്ക് പുറത്തിറങ്ങിയത്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സുരക്ഷയൊരുക്കുന്ന അതിന്റെ സെഗ്മെന്റിലെ ഏക ബൈക്കാണ് ബജാജ് പ്ലാറ്റിന 110. നക്കിള്‍ ഗാര്‍ഡുകള്‍ ബജാജ് പ്ലാറ്റിന 110-ന് വളരെ ട്രെന്‍ഡിയും വ്യത്യസ്തവുമായ രൂപം നല്‍കുന്നു.

8.44 bhp കരുത്തും 9.81 Nmടോര്‍ക്കും വികസിപ്പിക്കുന്ന 115.45 സിസി എഞ്ചിനാണ് ബജാജ് പ്ലാറ്റിന 110-ന് കരുത്തേകുന്നത്. എഞ്ചിന്‍ 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ലിറ്ററിന് 70 കിലോമീറ്ററാണ് ബജാജ് പ്ലാറ്റിന 110 മോട്ടോര്‍സൈക്കിളിന്റെ ഇന്ധനക്ഷമതയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 66,317 രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
2. ടിവിഎസ് സ്പോര്‍ട്ട്: താങ്ങാവുന്ന വില, സുഖകരമായ യാത്ര എന്നിവയ്ക്ക് പേരുകേട്ട മോട്ടോര്‍സൈക്കിളാണ് ടിവിഎസ് സ്പോര്‍ട്. തുടക്കത്തില്‍ അതായത് 2007-ല്‍ ഇത് 100 സിസി ബൈക്കായാണ് പുറത്തിറക്കിയത്. എന്നാല്‍ 2020 ഏപ്രിലില്‍ ബിഎസ് VI പരിവര്‍ത്തന സമയത്ത് ടിവിഎസ് ഇത് വലിയ 110 സിസി മോട്ടോര്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു. ഇത് താങ്ങാനാവുന്ന വിലയില്‍ കിട്ടുന്ന ഉയര്‍ന്ന മൈലേജുള്ള ബൈക്കാണ്.

8.18 bhp കരുത്തില്‍ 8.7 ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ള 109.7 സിസി എഞ്ചിനാണ് ടിവിഎസ് സ്‌പോര്‍ട്ടിന് തുടിപ്പേകുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനെ കുറിച്ച് പറയുമ്പോള്‍ 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് ഇത് വരുന്നത്. ലിറ്ററിന് 70-80 കിലോമീറ്ററാണ് ടിവിഎസ് സ്പോര്‍ടിന്റെ മൈലേജ്. മോട്ടോര്‍സൈക്കിളിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളും 10 ലിറ്റര്‍ ഇന്ധന ടാങ്കും ലഭിക്കും. 59,881 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
1. ബജാജ് പ്ലാറ്റിന 100: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബജാജ് ഈ മോഡല്‍ പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ താങ്ങാവുന്ന വിലയിലാണ് ഇത് വരുന്നത്. കിക്ക്, ഇലക്ട്രിക് സ്റ്റാര്‍ട്ട് പതിപ്പുകളില്‍ ഈ ബൈക്ക് ലഭ്യമാണ്. ഇത് കൂടുതല്‍ പ്രായോഗികമാക്കാന്‍ പൂനെ ആസ്ഥാനമായുള്ള കമ്പനി ബൈക്കില്‍ നക്കിള്‍ ഗാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്ലാറ്റിനയിലെ 102 സിസി, സിംഗിള്‍ സിലിണ്ടര്‍, DTS-i എഞ്ചിന്‍ 7.79 bhp പവറും 8.34 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്. ഇതിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് നല്‍കിയിട്ടുണ്ട്. ലിറ്ററിന് 72 കിലോമീറ്ററാണ് പ്ലാറ്റിനയുടെ മൈലേജ് പറയുന്നത്. 61,617 മുതല്‍ 66,440 രൂപ വരെയാണ് പ്ലാറ്റിനയുടെ എക്സ്‌ഷോറൂം വില.


Click it and Unblock the Notifications








