ഇന്ത്യയിലെ ആദ്യത്തെ RUV പുറത്തിറക്കി ബിഗൗസ്; വിലയറിഞ്ഞാല്‍ ഫ്രീക്കന്‍മാര്‍ ഇത് വാങ്ങാന്‍ ബഹളം കൂട്ടും

ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ബജാജ് ചേതക്, ഹീറോ എന്നീ ബ്രാന്‍ഡുകളാണ് നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഭരിക്കുന്നത്. RR ഗോബലിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ബിഗൗസ് സെഗ്‌മെന്റിലെ ശക്തമായ സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണ്. C12 എന്ന മോഡലിന് ശേഷം ബിഗൗസ് ഒരു പുത്തന്‍ മോഡല്‍ കമ്പനി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ബിഗൗസ് RUV350 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ ഇന്ത്യയിലെ ആദ്യത്തെ റോബസ്റ്റ് യൂടിലിറ്റി വെഹിക്കിള്‍ എന്ന വിശേഷണവുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ പുത്തന്‍ പോരാളിയുടെ വിലയും മറ്റ് സവിശേഷതകളും തുടര്‍ന്ന് വായിക്കാം.

ബിഗൗസിന്റെ തന്നെ C12 ഇലക്ട്രിക് സ്‌കൂട്ടര്‍ മാസങ്ങള്‍ക്ക് മുമ്പേ വിപണിയില്‍ എത്തിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. C12 മോഡലിന് മുകളില്‍ കമ്പനിയുടെ പ്രീമിയം ഉല്‍പ്പന്നമായാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ബിഗൗസ് RUV 350 ജൂലൈ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 120 ബിഗൗസ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും.

bgauss ruv350 front design

ഈ നൂതന വാഹനത്തിന് 1,09,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ബേസ് വേരിയന്റായ RUV 350i EX-ന്റെ വിലയാണിത്. RUV 350 EX വേരിയന്റിന് 124,999 രൂപയാണ് വില. അതേസമയം ടോപ് സ്‌പെക് RUV 350 മാക്‌സ് സ്വന്തമാക്കാന്‍ 1,34,999 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ മൂന്ന് വേരിയന്റുകളും അഞ്ച് നിറങ്ങളില്‍ വാങ്ങാം.

സ്‌റ്റൈലിഷ് ഡിസൈനിന് പുറമെ കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാര്‍ജ് ചെയ്യാന്‍ എളുപ്പമുള്ള ഫീച്ചര്‍ എന്നിങ്ങനെ നിരവധി പ്രത്യേകളുമായാണ് ഈ റിക്രിയേഷനല്‍ യൂടിലിറ്റി വെഹിക്കിള്‍ എത്തുന്നത്. നഗര യാത്രക്കാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത ബിഗൗസ് RUV350കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇന്‍വീല്‍ ഹൈപ്പര്‍ ഡ്രൈവ് മോട്ടോറാണ് കരുത്ത് പകരുക.

bgauss ruv350 rear profile

പരമ്പരാഗത ബെല്‍റ്റ് ഡ്രൈവ് സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി RUV350 ഇവിയുടെ ഡയറക്ട് ഡ്രൈവ് മോട്ടോര്‍ ഊര്‍ജ നഷ്ടം കുറക്കുകയും മെച്ചപ്പെട്ട പെര്‍ഫോമന്‍സിനും കാര്യക്ഷമതയ്ക്കും കാരണമാകും. ഈടുറ്റ LFP സെല്ലുകളില്‍ നിന്നാണ് ബിഗൗസ് ഇവി പവറെടുക്കുന്നു. ഇന്ത്യയിലെ ഉയര്‍ന്ന താപനിലയ്ക്ക് അനുയോജ്യമായ സൂപ്പീരിയര്‍ തെര്‍മെല്‍ മാനേജ്‌മെന്റുമായി വരുന്ന ഈ ബാറ്ററിക്ക് മികച്ച സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം 1,00,000 കിലോമീറ്റര്‍ വരെ എക്‌സ്റ്റന്റഡ് വാറണ്ടിയുമുണ്ട്.

ബിഗൗസ് RUV 350i EX വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. RUV 350 EX, RUV 350 മാക്‌സ് വേരിയന്റുകള്‍ക്ക് യഥാക്രമം 90, 120 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. മൂന്ന് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ്. ഇവിയുടെ കരുത്തുറ്റ മെറ്റല്‍ ബോഡി ഈടുനില്‍ക്കാന്‍ വേണ്ടി മാത്രമല്ല റൈഡറുടെ സേഫ്റ്റി ഒരുപടി കൂടി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.

സ്‌കൂട്ടറിലെ 16 ഇഞ്ച് വീലുകള്‍ സ്ഥിരതയും നിയന്ത്രണവും നല്‍കുന്നുവെന്ന് മാത്രമല്ല റൈഡ് നിലവാരവും ഉയര്‍ത്തുന്നു. റൈഡര്‍ സൗകര്യവും സൗകര്യവും കണക്കിലെടുത്താണ് RUV350 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എര്‍ഗണോമിക് സീറ്റിംഗ് ക്രമീകരണം ദൂരയാത്രകളില്‍ പോലും സുഖകരമായ റൈഡ് ഉറപ്പാക്കുന്നു. സീറ്റിനടിയിലെ സ്‌റ്റോറേജ് കപാസിറ്റി അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നു. ഷോക്കും വൈബ്രേഷനുകളും ആഗിരണം ചെയ്ത നൂതന സസ്‌പെന്‍ഷന്‍ സംവിധാനം കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നു

ബിഗൗസ് RUV 350 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒത്തിരി മോഡേണ്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഡിസ്പ്ലേ കോള്‍ നോട്ടിഫിക്കേഷന്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ലൈവ് വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ ഫെന്‍സിങ്, വെഹിക്കിള്‍ ഇമോബിലൈസേഷന്‍, ഡേ നൈറ്റ് മോഡുകള്‍ക്കുള്ള ഡ്യുവല്‍ തീം ഫോട്ടോമെട്രിക് അഡാപ്റ്റീവ് ഡിസ്‌പ്ലേ, ഡോക്യുമെന്റ് സ്റ്റോറേജ്, വേഗത, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് തുടങ്ങി റൈഡര്‍മാര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാണെന്ന് ഉറപ്പാക്കുന്നു.

bgauss ruv350 display

കൂടാതെ, ബ്ലൂടൂത്ത്, ടെലിമാറ്റിക്‌സ് തുടങ്ങിയ സ്മാര്‍ട്ട് കണക്റ്റിവിറ്റി സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുന്നു. റൈഡര്‍മാര്‍ക്ക് കണക്ടഡായി തുടരാനും എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാനും ഇവ പ്രാപ്തമാക്കുന്നു. ബേസ് വേരിയന്റില്‍ സെഗ്‌മെന്റഡ് ഡിസ്‌പ്ലേ ലഭിക്കുമ്പോള്‍ മറ്റ് രണ്ട് വേരിയന്റുകക്കും 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. മാത്രമല്ല ബേസ് വേരിയന്റില്‍ സ്മാര്‍ട് വെഹിക്കിള്‍ ഫീച്ചറുകളൊന്നും ലഭിക്കില്ല.

More from DriveSpark

Article Published On: Tuesday, June 25, 2024, 20:30 [IST]
English summary
Bgauss ruv350 electric scooter launched in india price range feature details
കൂടുതല്‍... #electric vehicles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X