ഇതാണോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഭാവി... 'ഹൈഡ്രജന്‍' പവറിലോടുന്ന സ്‌കൂട്ടറുമായി ജോയ് ഇ-ബൈക്ക്
ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ (Bharat Mobility Global Expo 2024) ഇന്ത്യയിലെ ഗതാഗത രംഗത്തെയാകെ പുനര്‍നിര്‍മിക്കാന്‍ പോന്ന പല സങ്കേതികവിദ്യകളും കണ്‍സെപ്റ്റ് മോഡലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. എക്‌സ്‌പോയുടെ ഉദ്ഘാടന പതിപ്പില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഗതാഗത രംഗവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ജോയ് ഇ-ബൈക്ക് എന്ന ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ഹൈഡ്രജന്‍ പവേര്‍ഡ് ഇലക്ട്രിക് ടൂവീലര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് എക്‌സ്‌പോയുടെ ശ്രദ്ധ കവര്‍ന്നു. ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ഡ് ഇലക്ട്രിക് ടൂ-വീലറും ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറും ഉള്‍പ്പെടെ സുസ്ഥിരവും നൂതനവുമായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായുള്ള കാഴ്ചപ്പാട് വാര്‍ഡ്‌വിസാര്‍ഡ് അവതരിപ്പിച്ചു.

ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലും ഇലക്ട്രോലൈസര്‍ സാങ്കേതികവിദ്യയും ഭാരത് മൊബിലിറ്റി 2024-ല്‍ പ്രദര്‍ശിപ്പിച്ച വാര്‍ഡ്വിസാര്‍ഡ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്ത ഇന്ത്യയുടെ സുസ്ഥിര മൊബിലിറ്റി ലാന്‍ഡ്സ്‌കേപ്പ് പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് തിരിച്ചറിഞ്ഞതായും എക്സ്പോ പോലുള്ള സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു ഓപ്ഷന്‍ എന്ന നിലയില്‍ നിന്ന് ഇവികള്‍ അത്യാവശ്യ സംഗതിയായ മാറിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കാനുള്ള ജോയ് ഇ-ബൈക്കിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. 'ജോയ് ഇ-റിക്ക്' എന്നറിയപ്പെടുന്ന ഈയിടെ അവതരിപ്പിച്ച ഇലക്ട്രിക് ത്രീ-വീലറിനൊപ്പം ലോ സ്പീഡ്, ഹൈ സ്പീഡ് മോഡലുകള്‍ ഉള്‍പ്പെടെ തങ്ങളുടെ നിലവിലെ ഉല്‍പ്പന്ന നിര വാര്‍ഡ് വിസാര്‍ഡ് പ്രദര്‍ശിപ്പിച്ചു.

എന്നിരുന്നാലും ഇവന്റിന്റെ ശ്രദ്ധാകേന്ദ്രമായത് രണ്ട് വിപ്ലവകരമായ കണ്‍സെപ്റ്റ് മോഡലുകളായിരുന്നു. ഹൈഡ്രജന്‍-പവര്‍ഡ് ഇലക്ട്രിക് ടൂ വീലര്‍, ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയായിരുന്നു ഇത്. ഹൈഡ്രജന്‍-പവര്‍ഡ് ഇലക്ട്രിക് ടൂ-വീലര്‍ ബദല്‍ സെല്‍ കെമിസ്ട്രിയിലേക്കുള്ള ദര്‍ശനപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്നു. കമ്പനി അത്യാധുനിക ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലും ഇലക്ട്രോലൈസര്‍ സാങ്കേതികവിദ്യയും ശുദ്ധവും കാര്യക്ഷമവുമായ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രോട്ടോടൈപ്പ് ആയിരുന്നു.
ഗവേഷണ വികസന ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യുവല്‍ സെല്‍ കണ്‍സെപ്റ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഉള്‍പ്പെടെ വിവിധ സെഗ്മെന്റുകളിലുടനീളമുള്ള അടുത്ത തലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കുള്ള ഒരു വാഗ്ദാനമാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. അടുത്ത തലമുറയിലെ ലിഥിയം അയണ്‍ സെല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും GAJA സെല്ലുകള്‍ നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് A&S പവറുമായുള്ള വാര്‍ഡ് വിസാര്‍ഡ് വിസാര്‍ഡ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.

വാര്‍ഡ് വിസാര്‍ഡിന്റെ ഹൈഡ്രജന്‍ അധിഷ്ഠിത ഫ്യുവല്‍ സെല്‍ കണ്‍സെപ്റ്റ് അടുത്ത തലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണ്. വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റിയുടെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ലെ പങ്കാളിത്തം ഇലക്ട്രിക് വാഹനങ്ങളുടെ പരിണാമത്തില്‍ അവരുടെ പങ്ക് അടിവരയിടുന്നതായിരുന്നു. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയിലൂടെയും ലിഥിയം-അയണ്‍ സാങ്കേതികവിദ്യയിലെ പുരോഗതിയിലൂടെയും, വാര്‍ഡ് വിസാര്‍ഡ്, വൈദ്യുത വാഹനങ്ങള്‍ പ്രായോഗിക ബദല്‍ മാത്രമല്ല ഭാവിലേക്കുള്ള അത്യവശ്യമായ പരിണാമത്തിന് വേദിയൊരുക്കുന്നു.
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മോഡലുകള്‍ മാത്രമല്ലാതെ മറ്റ് നിരവധി നൂതന സാങ്കേതിവിദ്യകളും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഫ്‌ലക്‌സ് ഫ്യുവല്‍, സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ ആയിരുന്നു അവയില്‍ ചിലത്. ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്, ടിവിഎസ് എന്ന് തുടങ്ങി മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം തന്നെ നെക്‌സ്റ്റ് ജെന്‍ സാങ്കേതികവിദ്യകള്‍ക്കുള്ള തങ്ങളുടെ സംഭാവനകള്‍ വെളിപ്പെടുത്തി.


Click it and Unblock the Notifications








