പല കാര്യത്തിലും പൾസർ നിരയിൽ ഇവൻ ഒന്നാമൻ; വമ്പൻ NS400Z വീഡിയോ റിവ്യൂ
2001 -ൽ ആദ്യമായി വിപണിയിൽ എത്തിയത് മുതൽ, ബജാജ് പൾസർ ഒരു വലിയ ഫാൻബേസ് തന്നെ സൃഷ്ടിച്ച cമോഡലാണ് പൾസർ. ഇപ്പോൾ, ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, എക്കാലത്തെയും വലിയ പൾസർ മോഡൽ ബജാജ് പുറത്തിറക്കിയിരിക്കുകയാണ്. വല്യേട്ടൻ പൾസറിന്റെ വരവ് കുറച്ച് നാളായി ഇന്ത്യൻ വിപണി കാത്തിരിക്കുന്നതാണ്.
പുതിയ ബജാജ് NS400Z പൾസർ ഈ ആരാധകർക്ക് മോട്ടോർസൈക്ലിംഗിന്റെ ഒരു പുതിയ എക്സ്പീരിയൻസ് തന്നെ സമ്മാനിക്കുന്നു. ബജാജിന്റെ ചക്കനിലെ ടെസ്റ്റ് ട്രാക്കിൽ ഈ വാഹനം പരീക്ഷിക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു, അവിടുത്തെ അനുഭവം ഞങ്ങൾ ഇവിടെ പങ്ക് വെയ്ക്കുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക.
പൾസർ ലൈനപ്പ് അവയുടെ കട്ട് & ക്രീസുകൾക്കും അഗ്രസ്സീവ് സ്റ്റൈലിംഗിനും പേരു കേട്ടതാണ്. വല്യേട്ടൻ പൾസറും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. മികവുറ്റ സ്ട്രീറ്റ് ഫൈറ്റർ ലുക്കുമായിട്ടാണ് പൾസർ NS400Z വരുന്നത്. മുൻവശത്തുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പ് യൂണിറ്റും, അതിന് ഇരുവശത്തുമുള്ള ലൈറ്റ്നിംഗ് എൽഇഡി DRL -കളും വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.
റൈഡ്-ബൈ-വയർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ പൾസർ എന്ന് ബഹുമതി പൾസർ NS400Z -യ്ക്ക് ലഭിക്കുന്നു. ഈ സാങ്കേതികവിദ്യ ഒന്നിലധികം റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നു, ഇതും പൾസർ നിരയിൽ ആദ്യമാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ ഓപ്‌ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

നമുക്ക് ഏവർക്കും ഡൊമിനാറിലൂടെ സുപരിചിതമായ 373.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പൾസർ NS400Z -ന്റെ ഹൃദയം. എഞ്ചിൻ 39.45 bhp മാക്സ് പവറും 35 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.


Click it and Unblock the Notifications








