സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ്ങ് ലീഗിൽ ഉജ്ജ്വല വിജയവുമായി ബിഗ്റോക്ക് മോട്ടോർസ്പോർട്സ്

2024 ഫെബ്രുവരി 25-ന് നടന്ന ഗ്രാൻഡ് ഫിനാലെയോടെ സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിൻ്റെ (ISRL) ആവേശകരമായ സമാപനത്തിന് ബാംഗ്ലൂർ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഉയർന്ന ഒക്ടേൻ റേസുകളും വിദഗ്ദ്ധരായ പങ്കാളികളും ഉൾപ്പെടുന്ന ഇവൻ്റിൽ ബിഗ്‌റോക്ക് മോട്ടോർസ്‌പോർട് വിവിധ വിഭാഗങ്ങളിൽ വിജയിക്കുകയും ചാമ്പ്യൻഷിപ്പ് കപ്പ് സ്വന്തമാക്കിയിരിക്കുകയുമാണ്.

ബിഗ്‌റോക്ക് മോട്ടോർസ്‌പോർട്ടിനെ പ്രതിനിധീകരിച്ച് മാറ്റ് മോസ് 450 സിസി അന്താരാഷ്‌ട്ര റേസിൽ വിജയിച്ചു, ഇത് അദ്ദേഹത്തിൻ്റെ അസാധാരണമായ കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ്. ബിഗ്‌റോക്ക് മോട്ടോർസ്‌പോർട്‌സിൽ നിന്നുള്ള റീഡ് ടെയ്‌ലർ 250 സിസി അന്താരാഷ്ട്ര മത്സരത്തിന് നേതൃത്വം നൽകുകയും, മത്സരത്തിൽ ടീമിൻ്റെ നില കൂടുതൽ ഉറപ്പിക്കുകയും ചെയ്തു. 250 സിസി ഇന്ത്യ ഏഷ്യ മിക്‌സ് വിഭാഗത്തിൽ ബിഗ്‌റോക്ക് മോട്ടോർസ്‌പോർട്ടിൻ്റെ തനരത് പെൻജനാണ് ഒന്നാം സ്ഥാനം നേടിയത്.

Bigrock Motorsports Wins The Ceat Indian Supercross Racing League

സീസണിലെ മൊത്തം 30,000-ത്തിലധികം കാണികളുണ്ടായിരുന്നു, ലോകമെമ്പാടുമുള്ള ഒരു സൂപ്പർക്രോസ് ഇവൻ്റിൻ്റെ റെക്കോർഡ് തകർത്തിരിക്കുകയാണ്. ശ്രദ്ധേയമായ ഈ ജനപങ്കാളിത്തം ഒരു പുതിയ ആഗോള നിലവാരം സ്ഥാപിക്കുക മാത്രമല്ല, ഒരു മികച്ച് റേസിങ്ങ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ലീലേരിയ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടറും സിയറ്റ് ISRL-ൻ്റെ സഹസ്ഥാപകനുമായ ശ്രീ. വീർ പട്ടേൽ, ഇവൻ്റിൻ്റെ വിജയത്തിലും ഇന്ത്യയെ സൂപ്പർക്രോസിൻ്റെ ഒരു പ്രമുഖ സ്ഥലമാക്കി മാറ്റുന്നതിൽ അതിൻ്റെ സംഭാവനയിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഗ്രാൻഡ് ഫിനാലെ റൈഡർമാരുടെ കഴിവുകളും മത്സര മനോഭാവവും വിജയം ആഘോഷിക്കുകയും മാത്രമല്ല, ആഗോള സൂപ്പർക്രോസ് കമ്മ്യൂണിറ്റിയെ പരിപോഷിപ്പിക്കുന്നതിനുള്ള സിയറ്റ് ഐഎസ്ആർഎല്ലിൻ്റെ പ്രതിബദ്ധതയെയാണ് ഈ വിജയം കൊണ്ട് അടിവരയിടുന്നത്. യുവജന വികസനം, പാരിസ്ഥിതിക സുസ്ഥിരത, കായികമനോഭാവം എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് തുടരാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

Bigrock Motorsports Wins The Ceat Indian Supercross Racing League

സിയറ്റ് ഐഎസ്ആർഎൽ അതിൻ്റെ ആദ്യ സീസൺ പൂർത്തിയാകുമ്പോൾ, ലോകമെമ്പാടുമുള്ള റൈഡർമാർക്കുള്ള പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതികളോടെ, ഭാവിയിലെ മത്സരങ്ങൾക്ക് ഇത് ഒരു മികച്ച അടിത്തറ സൃഷ്ടിക്കുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എല്ലാ തലങ്ങളിലുമുള്ള പങ്കാളികൾക്ക് സുരക്ഷിതവും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ലീഗിൻ്റെ സമർപ്പണം ഇന്ത്യയിലും ആഗോളതലത്തിലും സൂപ്പർക്രോസ് റേസിംഗിൻ്റെ വളർച്ചയിൽ കാര്യമായ സംഭാവന നൽകുന്നവയാണ്.

1924ല്‍ ഇറ്റലിയിലെ ടൂറിനില്‍ ആരംഭിച്ച സിയറ്റ് കമ്പനി നിലവില്‍ പ്രതിവര്‍ഷം 165 ദശലക്ഷം ടയറുകളാണ് നിര്‍മിക്കുന്നത്. പാസഞ്ചര്‍ കാറുകള്‍, ടൂവീലറുകള്‍, ട്രക്ക്, ബസ് എന്നിവക്ക് സിയറ്റ് ടയറുകള്‍ നിര്‍മിക്കുന്നു. ടൂവീലറുകള്‍ക്കുള്ള സ്റ്റീല്‍ റേഡിയല്‍ ടയറുകളായ സ്പോര്‍ട്ട്റാഡ്, ക്രോസ്റാഡ് എന്നിവയുടെ പുതിയ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്കായാണ് പ്രീമിയം ശ്രേണിയിലുള്ള ഈ സ്റ്റീല്‍ റേഡിയല്‍ ടയറുകള്‍ നിര്‍മിച്ചത്.

Bigrock Motorsports Wins The Ceat Indian Supercross Racing League

മൊത്തത്തിലുള്ള ഇരുചക്രവാഹന ടയര്‍ വിഭാഗത്തില്‍ അതിന്റെ നേതൃസ്ഥാനം വര്‍ധിപ്പിക്കാനും ബ്രാന്‍ഡിനെ പ്രീമിയമാക്കാനുമാണ് പുതിയ ടയര്‍ ലോഞ്ചുകള്‍ കൊണ്ട് സിയറ്റ് ലക്ഷ്യമിടുന്നത്. ഹൈസ്പീഡ് കോര്‍ണറിംഗ് എന്നിവക്കായാണ് സ്പോര്‍ട്റാഡ് സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഒരു മള്‍ട്ടി-ടെറൈന്‍ ടയറായാണ് ക്രോസ്റാഡിന്റെ ഡിസൈന്‍.

ഹൈസ്പീഡില്‍ മികച്ച ഹാന്‍ഡ്‌ലിംഗ് സാധ്യമാക്കുന്ന ഒരു സ്റ്റീല്‍-ബെല്‍റ്റഡ് റേഡിയല്‍ നിര്‍മ്മാണ സാങ്കേതികതയാണ് സ്റ്റീല്‍ റേഡിയല്‍ ടയറുകളില്‍ വരുന്നത്. ക്രോസ്‌റാഡ് ടയറുകള്‍ യമഹ FZ സീരീസ്, സുസുക്കി ജിക്സര്‍ സീരീസ് തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് അനുയോജ്യമാണ്. നിലവില്‍ 140/60 R17 വലുപ്പത്തില്‍ മാത്രം ലഭ്യമാകുന്ന ഈ ടയറിന് 4300 രൂപയാണ് വില.

Bigrock Motorsports Wins The Ceat Indian Supercross Racing League

കെടിഎം RC390, ഡ്യൂക്ക് 390 ബജാജ് ഡൊമിനാര്‍ 400, ടിവിഎസ് അപ്പാച്ചെ RR310 തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് പറ്റിയ സ്പോര്‍ട്റാഡ് സീരീസ് ടയറുകളുടെ സെറ്റിന് 12,500 രൂപയാണ് വില വരുന്നത്. നിലവില്‍ 110/70 ZR17, 150/60 ZR17 എന്നിങ്ങനെ രണ്ട് സൈസില്‍ ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ടയറുകള്‍ ഏതെങ്കിലും അംഗീകൃത ഔട്ട്‌ലെറ്റില്‍ നിന്നോ ഓണ്‍ലൈനായോ വാങ്ങാന്‍ സാധിക്കും.

സ്പോര്‍ട്ട്റാഡ് പ്ലാറ്റ്ഫോമില്‍ മെച്ചപ്പെടുത്തിയ കോര്‍ണറിംഗ് സ്ഥിരതയ്ക്കായി ഇക്വിഡിസ്റ്റന്‍ഡ് മിഡ്ക്രൗണ്‍ ഗ്രോവുകളും ബാലന്‍സിനായി സിലിക്ക കലര്‍ന്ന ട്രേഡ് കോമ്പൗണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങേയറ്റം ചരിഞ്ഞ ആങ്കിളുകള്‍ക്കായി സ്ലിക്ക് ഷോള്‍ഡറുകളും മികച്ച വെറ്റ് ഗ്രിപ്പിനും കോര്‍ണറിംഗ് സ്ഥിരതയ്ക്കും വേണ്ടി ഒപ്റ്റിമൈസ് ചെയ്ത ഗ്രോവ് ഡിസൈനും ടയറിനുണ്ട്. അതുകൊണ്ട് തന്നെ മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, February 26, 2024, 18:33 [IST]
English summary
Bigrock motorsports wins the ceat indian supercross racing league details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X