ഈ പൈസക്ക് 4 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാം! രണ്ടാമത്തെ പ്രീമിയം ഇവി ഇന്ത്യയിലെത്തിച്ച് ബിഎംഡബ്ല്യു

ഇന്ത്യന്‍ നിരത്തുകള്‍ നോക്കിയാല്‍ ഇപ്പോള്‍ ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കാണാം. എന്നാല്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന സ്‌കൂട്ടറുകളൊന്നും പോര അല്‍പ്പം പ്രീമിയമാകണം എന്ന് ആഗ്രഹിക്കുന്ന ഒത്തിരി ഉപഭോക്താക്കളുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് കൊണ്ട് ബിഎംഡബ്ല്യു മോട്ടോറാഡ് ഒരു പുത്തന്‍ ഉല്‍പ്പന്നം ഇന്ത്യന്‍ തീരത്തെത്തിച്ചു. ബിഎംഡബ്ല്യു CE 02 എന്ന മോഡല്‍ 4.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കിയത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ഇരുചക്ര വാഹനങ്ങളില്‍ ഒന്നായി ബിഎംഡബ്യു CE 02 മാറി. ബിഎംഡബ്ല്യു CE 04 എന്ന മോഡലിന് ശേഷം ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഉല്‍പ്പന്ന നിരയില്‍ CE 04-ന് താഴെയാണ് CE 02 സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു ഈസി റൈഡ് സിറ്റി സ്‌കൂട്ടര്‍ തേടുന്നവരെയാണ് പ്രീമിയം ബ്രാന്‍ഡ് ലക്ഷ്യംവെക്കുന്നത്. വിദേശ വിപണികളില്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയ CE 02 തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. കോസ്മിക് ബ്ലാക്ക്, കോസ്മിക് ബ്ലാക്ക് 2 എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു CE 02 വാങ്ങാന്‍ സാധിക്കുക.

bmw ce 02 launched

പ്രീമിയം മോഡല്‍ ആണെങ്കിലും വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് ഈ വാഹനം വരുന്നത്. മറ്റ് ഇരുചക്രവാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് ബോഡി പാനലുകളോട് കൂടിയ ബെയര്‍ബോണ്‍ ഡിസൈനാണ് ഇവിക്കുള്ളത്. ഇത് ഒരു ഇ-മോട്ടോര്‍ ബൈക്കോ ഇ-സ്‌കൂട്ടറോ അല്ല, മറിച്ച് ഒരു 'ഇപാര്‍ക്കൗറര്‍' ആണെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഒരൊറ്റ ഫ്‌ലാറ്റ് സീറ്റും ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രണ്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും മറ്റ് സ്‌റൈ്‌ലിംഗ് സൂചകങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡ്യുവല്‍ ലൂപ്പ് സ്റ്റീല്‍ ഫ്രെയിമിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. സൈക്കിള്‍ പാര്‍ട്‌സുകള്‍ നോക്കിയാല്‍ CE 02 ഇവിയില്‍ ഒരു അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉണ്ട്. 239 mm ഫ്രണ്ട് ഡിസ്‌ക്കും 220 mm റിയര്‍ ഡിസ്‌ക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. എബിസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 120/80 സെക്ഷന്‍ ഫ്രണ്ട്, 150/70 സെക്ഷന്‍ റിയര്‍ ടയറുകള്‍ ഘടിപ്പിച്ച 14 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ ഓടുന്നത്.

bmw ce 02 side design

ബിഎംഡബ്ല്യു CE 02 രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഹൈലൈന്‍ പാക്കേജാണ് ഏറ്റവും മികച്ചത്. സ്റ്റാന്‍ഡേര്‍ഡ് സ്‌കൂട്ടറില്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, രണ്ട് റൈഡ് മോഡുകള്‍ (ഫ്‌ലോ, സര്‍ഫ്), സിംഗിള്‍-ചാനല്‍ എബിഎസ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ്, കീലെസ് ഓപ്പറേഷന്‍, ആന്റി-തെഫ്റ്റ് അലാറം, 3.5 ഇഞ്ച് മൈക്രോ ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ലഭിക്കും.

ഹൈലൈന്‍ പാക്കേജില്‍ ഫ്‌ലാഷ് എന്ന് വിളിക്കുന്ന അധിക റൈഡ് മോഡ്, കോണ്‍ട്രാസ്റ്റ് ചേര്‍ക്കാന്‍ കളേര്‍ഡ് ടേപ്പുകള്‍, ഗോള്‍ഡന്‍ ആനോഡൈസ്ഡ് ഫോര്‍ക്കുകള്‍, ട്രൈ-കളേര്‍ഡ് സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍, 1.5kW ഫാസ്റ്റര്‍ ചാര്‍ജര്‍ എന്നിവ ലഭിക്കുന്നു. ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (എഎസ്സി), റിക്കപ്പറേഷന്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ആര്‍എസ്സി), ഫ്രണ്ട് ഡിസ്‌കിലെ എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

bmw ce 02

എയര്‍ കൂള്‍ഡ് സിന്‍ക്രണസ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 3.9kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഇവി ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ CE 02-ന് സാധിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. ഇത് ഹൈവേ യാത്രകള്‍ സുഖകരമാക്കും.

സ്റ്റാന്‍ഡേര്‍ഡ് 0.9kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 5 മണിക്കൂറും 12 മിനിറ്റും കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അതേസമയം 1.5kW യൂണിറ്റ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം 3 മണിക്കൂറും 30 മിനിറ്റുമായി കുറയ്ക്കാന്‍ സാധിക്കുന്നു. ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും ബിഎംഡബ്ല്യു CE 02-വിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, October 1, 2024, 14:12 [IST]
English summary
Bmw ce 02 electric scooter launched in india price range feature details
കൂടുതല്‍... #bmw motorrad #new launches #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X