ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങി!വിലയറിഞ്ഞാൽ സാധാരണക്കാരന്റെ ബോധം പോകും

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ ഇരുചക്രവാഹന വിഭാഗമായ ബിഎംഡബ്ല്യു മോട്ടോറാഡ് CE 04 എന്ന മോഡലുമായി ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് ചുവടുവെച്ചു. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ ഇതിനോടകം വില്‍പ്പനയ്ക്കെത്തുന്നുണ്ടെങ്കിലും ഒരു ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കാനായി ഉചിതമായ സമയം നോക്കിയിരിക്കുകയായിരുന്നു ബിഎംഡബ്ല്യു മോട്ടോറാഡ്. 14.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു CE 04 പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ 1.05 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കുറവുള്ളത്.

കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് റൂട്ട് വഴി കൊണ്ടുവരുന്ന ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറായി മാറി. ബിഎംഡബ്ല്യു CE 04-ന്റെ ബുക്കിംഗ് നേരത്തെ കമ്പനി ആരംഭിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. മാക്‌സി-സ്‌കൂട്ടറിന്റെ വലിപ്പത്തില്‍ ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങളെ സമന്വയിപ്പിക്കുന്ന ഒരു വ്യതിരിക്തമായ ഡിസൈന്‍ ഭാഷയാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ജര്‍മന്‍ ബ്രാന്‍ഡ് കൊണ്ടുവന്നത്.

bmw ce 04 side design

ഇതിന്റെ ആകര്‍ഷകമായ ഡിസൈന്‍ കാരണം ആരും കണ്ടാല്‍ നോക്കിപ്പോകും. സയന്‍സ് ഫിക്ഷന്‍ ബൈക്ക് ശൈലിയിലുള്ള ബോഡി പാനലുകള്‍ക്ക് കീഴില്‍ ഒരു സ്റ്റീല്‍ ഡബിള്‍ ലൂപ്പ് ഫ്രെയിം ഉണ്ട്. പരന്ന ബെഞ്ച് സീറ്റും ബള്‍ക്കി ഫ്രണ്ട് ഫാസിയയും ഉള്ള സ്റ്റാന്‍സ് വിപണിയിലെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്തുന്നു. രണ്ട് മീറ്ററിലധികം നീളമുള്ള സ്‌കൂട്ടറിന്റെ വലിപ്പം അതിന്റെ റോഡ് പ്രസന്‍സ് കൂട്ടുന്നതില്‍ നിര്‍ണായകമാണ്.

ഇ-സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്ന 8.9 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ (WMTC സൈക്കിള്‍) ഏകദേശം 130 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ 2.3 kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 20 മിനിറ്റുമെടുക്കും. ഇത് വളരെ കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ അധിക ചെലവില്‍ ഒരു 6.9 kW ഫാസ്റ്റ് ചാര്‍ജര്‍ വാങ്ങാം. ഇത് ചാര്‍ജിംഗ് സമയം 1 മണിക്കൂര്‍ 40 മിനിറ്റായി കുറയ്ക്കും.

bmw ce 04 rear profile

ലിക്വിഡ്-കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബിഎംഡബ്ല്യു CE 04 ഇലക്ട്രിക് സ്‌കൂട്ടര്‍ 41 bhp പവറും 60 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ടോപ് സ്പീഡ് മണിക്കൂറില്‍ 120 കിലോമീറ്ററായി ഇലക്‌ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 2.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇവിക്ക് സാധിക്കും.

ടെലിസ്‌കോപ്പിക് ഫോര്‍ക്കും ഓഫ് സെറ്റ് മോണോഷോക്കുമാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ അടങ്ങിയിരിക്കുന്നത്. ഡ്യുവല്‍ 265 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും 265 nn റിയര്‍ ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് 120-സെക്ഷന്‍ ഫ്രണ്ട്, 160-സെക്ഷന്‍ റിയര്‍ ടയറുകള്‍ ലഭിക്കുന്നു. 15 ഇഞ്ച് വീലുകളിലാണ് ഇവി ഓടുന്നത്.

bmw ce 04 side design

ഫീച്ചറുകളാല്‍ സമ്പന്നമായ ഈ സ്‌കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള 10.25 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു. ഇതിന് ഓള്‍ എല്‍ഇഡി ലൈറ്റിംഗും ഇക്കോ, റെയിന്‍, റോഡ് എന്നീ മൂന്ന് റൈഡ് മോഡുകള്‍ക്കൊപ്പം റിവേഴ്‌സ് മോഡും ലഭിക്കുന്നു. ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനായി യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ടും ഒരുക്കിയിരിക്കുന്നു. ഇതിന് ട്രാക്ഷന്‍ കണ്‍ട്രോളും ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, അതേസമയം നിര്‍മ്മാതാവിന്റെ ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓപ്ഷണലായി ലഭ്യമാണ്.

ഹീറ്റഡ് ഗ്രിപ്പുകള്‍, സെന്റര്‍ സ്റ്റാന്‍ഡ്, ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ മറ്റ് ഓപ്ഷണല്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ബിഎംഡബ്ല്യു CE 04-ന് ഇന്ത്യയില്‍ എതിരാളികളില്ല. പ്രീമിയവും സുസ്ഥിരവുമായ റൈഡിംഗ് ഓപ്ഷന്‍ തേടുന്ന സിറ്റി റൈഡര്‍മാരെ ആകര്‍ഷിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ CE 04 കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള അംഗീകൃത ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ഡീലര്‍ഷിപ്പ് വഴി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Wednesday, July 24, 2024, 14:20 [IST]
English summary
Bmw ce 04 electric scooter launched in india price range feature details inside
കൂടുതല്‍... #bmw motorrad #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X