20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാൻ ഇതിലും മികച്ച ബൈക്ക് വേറെയില്ല,എതിരാളികളെ വിറപ്പിക്കാൻ ബിഎംഡബ്ല്യു
ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യൻ വിപണിയിൽ R 1300 GS 2023 സെപ്റ്റംബറിൽ ആദ്യമായി വിപണിയിലെത്തിച്ചു, BMW R 1250 GS-ന് പകരമായി BMW-യുടെ മുൻനിര അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് R 1300 GS. 143.5 bhp കരുത്തും 149 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,300 സിസി ലിക്വിഡ് കൂൾഡ് ബോക്‌സർ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിൻ്റെ ഏറ്റവും വലിയ ആകർഷണം. 20.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോട്ടോർസൈക്കിളിൻ്റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ ട്രയംഫ് ടൈഗർ 1200, ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4, ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക എന്നിവയൊക്കെയാണ്.
എതിരാളികളുമായി ഒരു താരതമ്യം നോക്കുകയാണെങ്കിൽ ട്രയംഫ് ടൈഗർ 1200 ബ്രാൻഡിൻ്റെ മുൻനിര സാഹസിക മോട്ടോർസൈക്കിളാണ്, അത് കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കുണ്ട്. ജിടി പ്രോ, ജിടി എക്‌സ്‌പ്ലോറർ, റാലി പ്രോ, റാലി എക്‌സ്‌പ്ലോറർ എന്നീ നാല് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഇതിൻ്റെ വില 19.19 ലക്ഷം മുതൽ 21.69 ലക്ഷം രൂപ വരെയാണ്. പവർട്രെയിൻ മുൻവശത്ത്, 148 bhp 130 nm ടോർക്കും നൽകുന്ന ലിക്വിഡ് കൂൾഡ് 1160 സിസി ഇൻലൈൻ-ത്രീ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്.

ഇന്ത്യൻ വിപണിയിൽ ഹോണ്ട വിൽപ്പനയ്‌ക്കെത്തുന്ന റേഞ്ച് ഡ്യുവൽ സ്‌പോർട് മോട്ടോർസൈക്കിളിൽ ഒന്നാം സ്ഥാനത്താണ് ആഫ്രിക്ക ട്വിൻ. മാനുവൽ ഗിയർബോക്‌സും ഓട്ടോമാറ്റിക് ഡിസിടി ഗിയർബോക്‌സും രണ്ടും വാഗ്ദാനം ചെയ്യുന്ന ഇതിൻ്റെ വില മാനുവലിന് 17.8 ലക്ഷം രൂപയും ഡിസിടിക്ക് 19.5 ലക്ഷം രൂപയുമാണ്. 98 bhp കരുത്തും 103 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1083 സിസി എഞ്ചിനാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
എതിരാളികളിൽ നാല് സിലിണ്ടർ ഓഫറാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4. 1158 സിസി V4 ലിക്വിഡ് കൂൾഡ് മോട്ടോർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ, മോട്ടോർ 168 bhp കരുത്തും 125 Nm ടോർക്കും പുറപ്പെടുവിക്കുന്നതിനാൽ കൂട്ടത്തിലെ ഏറ്റവും ശക്തമായ ഓഫർ കൂടിയാണിത്. മൾട്ടിസ്ട്രാഡയുടെ വില 21.48 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

ആഗോള വിപണിയിൽ ഹാർലി-ഡേവിഡ്‌സൺ വിൽപ്പനയ്‌ക്കെത്തിയ ആദ്യത്തെ അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് പാൻ അമേരിക്ക. 24.64 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന മോട്ടോർസൈക്കിൾ കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു, 148 bhp കരുത്തും 128 എൻഎം ടോർക്കും നൽകുന്ന 1252 സിസി വി-ട്വിൻ മിൽ ആണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു.
ബിഎംഡബ്ല്യുവിലേക്ക് തിരികെ വന്നാൽ ലൈറ്റ് വൈറ്റ്, ജിഎസ് ട്രോഫി, ഓപ്‌ഷൻ ജിഎസ് ട്രമാൻ്റുന, ട്രിപ്പിൾ ബ്ലാക്ക് എന്നിങ്ങനെ കളർ ഓപ്ഷനെ അടിസ്ഥാനമാക്കിയാണ് വേരിയന്റുകൾ തിരിച്ചിരിക്കുന്നതും. ഇന്ത്യയിൽ ബിഎംഡബ്ല്യു R 1300 GS മോഡലിൽ അലോയ് വീലുകൾ വാഗ്ദാനം ചെയ്യുന്നില്ല. ഇതിന് പകരം ട്യൂബ്‌ലെസ് ടയറുകളിൽ പൊതിഞ്ഞ സ്പോക്ക് വീലുകൾ ഉപയോഗിച്ചാണ് എല്ലാ മോഡലുകളും വിൽക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 12 കിലോഗ്രാം ഭാരവും ബൈക്കിന് കുറഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

അങ്ങനെ ഇപ്പോൾ മൊത്തത്തിൽ 237 കിലോഗ്രാം ഭാരമാണ് മോട്ടോർസൈക്കിളിന് വരുന്നതെന്നാണ് കമ്പനി പറയുന്നത്. ടൂറിംഗ് ബൈക്കായതിനാൽ തന്നെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 19 ലിറ്ററാണ്. എൻട്രി ലെവൽ ലൈറ്റ് വൈറ്റ് ഒഴികെയുള്ള എല്ലാ വേരിയൻ്റുകളിലും ജർമൻ ഇരുചക്ര വാഹന നിർമാതാക്കൾ ടൂറിംഗ് പാക്കേജ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഗംഭീര ഫീച്ചറുകളുടെ വലിയൊരു നിരയും കമ്പനി R 1300 GS പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, നക്കിൾ ഗാർഡ് എക്സ്റ്റെൻഡറുകൾ, ജിപിഎസ് മൗണ്ടിംഗ്, പാനിയർ മൗണ്ടുകൾ, ക്രോംഡ്-ഔട്ട് എക്‌സ്‌ഹോസ്റ്റ് ഹെഡർ പൈപ്പുകൾ മുതലായവ വാഹനത്തിന്റെ ആഡംബരം ഉയർത്തുന്ന കാര്യങ്ങളാണ്. ബൈക്കിന്റെ ട്രിപ്പിൾ ബ്ലാക്ക് പതിപ്പ് മാത്രമാണ് അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വാങ്ങാനാവുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്റ്റാൻഡേർഡായി തന്നെ ബിഎംഡബ്ല്യു R 1300 GS ഡൈനാമിക്, കംഫർട്ട് പാക്കേജുകളും നൽകുന്നുണ്ട്.


Click it and Unblock the Notifications








