ഈ ബൈക്കുകള്‍ വാങ്ങാന്‍ 2 എസ്‌യുവികളുടെ വില നല്‍കണം! ഞെട്ടണ്ട, ലോണ്‍ തരാമെന്ന് ബിഎംഡബ്ല്യു

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് R 12 നയന്‍T, R12 എന്നീ മോഡലുകള്‍ വെള്ളിയാഴ്ച (05 ജൂലൈ 2024) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായാണ് (സിബിയു) ഈ മോഡലുകള്‍ ഇന്ത്യന്‍ കരയിലെത്തിയത്. 2023 സെപ്റ്റംബറില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 20,90,000 രൂപയാണ് ബിഎംഡബ്ല്യു 12 നയന്‍T-യുടെ വില. അതേസമയം R 12-ന് 19,90,000 രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. ക്ലാസിക് ഡിസൈനാണ് രണ്ട് മോഡലുകളുടെയും സവിശേഷത. R 129T ഒരു റെട്രോ റോഡ്സ്റ്ററായും R 12 ഒരു കാഷ്വല്‍ ക്രൂയിസറായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ഒരു ക്ലാസിക് ട്രെല്ലിസ് ഫ്രെയിം, ഫ്‌ലാറ്റായി ക്രമീകരിച്ച ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവ ഉപയോഗിച്ച് മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കാരിയായിട്ടുണ്ട്. ബ്രഷ്ഡ് അലൂമിനിയം/നൈറ്റ് ബ്ലാക്ക് സോളിഡ് പെയിന്റ്, സാന്‍ റെമോ ഗ്രീന്‍ മെറ്റാലിക് തുടങ്ങിയ ഓപ്ഷണല്‍ സ്‌റ്റൈലിംഗുകളോടെ ബ്ലാക്ക്സ്റ്റോം മെറ്റാലിക്കിലാണ് പുതിയ ബിഎംഡബ്ല്യു R 12 നയന്‍T വരുന്നത്. ബ്ലാക്ക്സ്റ്റോം മെറ്റാലിക്, അവുസ് സില്‍വര്‍ മെറ്റാലിക്, അവഞ്ചൂറിന്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു R 12 ലഭ്യമാണ്.

bmw r 12 ninet

രണ്ട് മോഡലുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഹെഡ്ലൈറ്റ് പ്രോ, കീലെസ് റൈഡ്, റൈഡിംഗ് മോഡുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹെറിറ്റേജ് മോഡലുകള്‍ ഫ്രണ്ട് ഫെന്‍ഡര്‍ ബ്രാക്കറ്റുകള്‍ അല്ലെങ്കില്‍ R 12 നയന്‍T-യില്‍ ബ്ലാക്ക്-ഫ്രെയിം ചെയ്ത ലൈറ്റ് ഗൈഡ് എലമെന്റുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ പോലുള്ള സവിശേഷതകളില്‍ സൂക്ഷ്മമായ ശ്രദ്ധ കാണിക്കുന്നു. ഇന്‍സ്ട്രുമെന്റ് പാനല്‍ ഓരോ മോഡലിന്റെയും മൊത്തത്തിലുള്ള സ്‌റ്റൈലുമായി സംയോജിപ്പിക്കുന്നു.

പുതുതായി വികസിപ്പിച്ചെടുത്ത ട്യൂബുലാര്‍ ബ്രിഡ്ജ് സ്റ്റീല്‍ സ്പേസ് ഫ്രെയിമാണ് ഈ പുതിയ മോഡലുകളുടെ കേന്ദ്രഭാഗം. ഇത് വൃത്തിയുള്ള രൂപം നല്‍കിക്കൊണ്ട് മുമ്പത്തെ ഫാസ്റ്റണിംഗുകള്‍ ഒഴിവാക്കി ഭാരം കുറയ്ക്കുന്നു. ട്യൂബുലാര്‍ സ്റ്റീലില്‍ നിന്ന് നിര്‍മ്മിച്ച ഒരു ബോള്‍ട്ട് റിയര്‍ ഫ്രെയിം ഈ ഡിസൈന്‍ പൂര്‍ത്തീകരിക്കുന്നു. സീറ്റിനടിയില്‍ ഫ്‌ലാറ്റ് എയര്‍ബോക്‌സും സീറ്റുകളിലും സൈഡ് ലൈനുകളിലും ഡിസൈന്‍ ഫ്രീഡത്തിനായി ഒരു ആംഗിള്‍ സ്പ്രിംഗ് സ്ട്രട്ടും ഉള്‍പ്പെടുന്നു.

bmw r 12

R 12 നയന്‍T-യിലെ അലുമിനിയം ടാങ്കില്‍ ബ്രഷ്ഡ് സൈഡ് പാനലുകള്‍ ഉണ്ട്. R 12-ലെ സ്റ്റീല്‍ ടാങ്ക് 1970-കളിലെ ബിഎംഡബ്ല്യു/5 മോഡലുകളുടെ ടോസ്റ്റര്‍ ടാങ്കുകളെ അനുസ്മരിക്കുന്നു. 1,170 സിസി ശേഷിയുള്ള ടൂ സിലിണ്ടര്‍ ബോക്സര്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും തുടിപ്പേകുന്നത്. എഞ്ചിനുകള്‍ ശക്തമായ പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നു.

ബിഎംഡബ്ല്യു R 12 നയന്‍T 7,000 rpm-ല്‍ 109 hp പവറും 6,500 rpm-ല്‍ 115 Nm ടോര്‍ക്കും നല്‍കുന്നു. മറുവശത്ത് ബിഎംഡബ്ല്യു R 12 6,500 rpm-ല്‍ 95 hp പവറും 6,000 rpm-ല്‍ 110 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ആക്‌സിലറേഷന്‍ സമയത്ത് മെച്ചപ്പെട്ട ഡ്രൈവിംഗ് സുരക്ഷയ്ക്കായി രണ്ട് മോട്ടോര്‍സൈക്കിളുകളിലും ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി) സജ്ജീകരിച്ചിരിക്കുന്നു.

bmw r 12 ninet

സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ കണ്‍ട്രോള്‍ എന്നിവയും അവയില്‍ ഉള്‍പ്പെടുന്നു. അഡാപ്റ്റീവ് ഹെഡ്ലൈറ്റ് പ്രോ ലൈറ്റ് സിസ്റ്റം രാത്രി സവാരികളില്‍ കൂടുതല്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.റേഡിയല്‍ മൗണ്ടഡ് ഫോര്‍ പിസ്റ്റണ്‍ മോണോബ്ലോക്ക് ബ്രേക്ക് കാലിപ്പറുകളുള്ള ട്വിന്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട് വീലിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് റിയര്‍ വീലിലും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. വളവുകളില്‍ സുരക്ഷിതമായി ബ്രേക്ക് ചെയ്യുന്നതിനായി രണ്ട് മോഡലുകളിലും എബിഎസ് പ്രോ സ്റ്റാന്‍ഡേര്‍ഡാണ്.

ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ പ്രോ, ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ഹീറ്റഡ് ഗ്രിപ്പ്‌സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഓപ്ഷണല്‍ കംഫര്‍ട്ട് പാക്കേജില്‍ ഉള്‍പ്പെടുന്നു. വ്യക്തിഗത മുന്‍ഗണനകള്‍ക്ക് അനുസൃതമായി കൂടുതല്‍ കസ്റ്റമൈസേഷനായി ഒറിജിനല്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍ ആക്‌സസറികളും ഗിയറുകളും ലഭ്യമാണ്. പുതിയ ബിഎംഡബ്ല്യു R 12 നയന്‍T-യില്‍ ഇതിനകം തന്നെ 'റെയിന്‍', 'റോഡ്', 'ഡൈനാമിക്' റൈഡിംഗ് മോഡുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഫീച്ചര്‍ ചെയ്യുന്നു. അതേസമയം R12 'റോള്‍', 'റോക്ക്' റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

രണ്ട് മോട്ടോര്‍സൈക്കിളുകളും പരമ്പരാഗത ഡിസൈന്‍ ഘടകങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് റൈഡര്‍മാര്‍ക്ക് പരമാവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകളും മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിയോടെയാണ് വരുന്നത്. അത് നാലോ അഞ്ചോ വര്‍ഷത്തേക്ക് നീട്ടാനും സൗകര്യമുണ്ട്. കൂടാതെ റോഡ്-സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും ഉറപ്പാക്കാം.

More from DriveSpark

Article Published On: Friday, July 5, 2024, 16:47 [IST]
English summary
Bmw r 12 ninet and bmw r 12 launched in india price specifications feature details
കൂടുതല്‍... #bmw motorrad #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X