ആഭ്യന്തര വിപണി ലക്ഷ്യമിട്ട് ബിഎസ്എ, വിദ്യ ഓതി കൊടുക്കാൻ ഗുരുസ്ഥാനത്ത് മഹീന്ദ്ര
ഇതിഹാസ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ബിഎസ്എ, ബ്രാൻഡിനെ ഏറ്റെടുത്ത മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സുമായി അടുത്ത സാമ്പത്തിക വർഷം മുതൽ യുകെയിൽ പുതിയ ഫാക്ടറി നിർമ്മിക്കാൻ ഒരുങ്ങുകയാണ് എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ.
ഈ മോട്ടോർസൈക്കിളുകൾ ആഭ്യന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി യുകെയിൽ നിർമ്മിക്കുമെന്നും യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ വികസിത വിപണികളിലേക്കും കയറ്റുമതി ചെയ്യുമെന്നും ക്ലാസിക് ലെജൻഡ്‌സിൻ്റെ സഹസ്ഥാപകൻ അനുപം തരേജ പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വഴി ഒരു വർഷത്തിലേറെയായി ഗോൾഡ് സ്റ്റാർ മോട്ടോർസൈക്കിൾ മോഡൽ യുകെയിൽ ബിഎസ്എ വിൽക്കുന്നുണ്ട്.

ആഗോള മോട്ടോർസൈക്കിൾ നിർമ്മാതാവാകാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി വിദേശത്ത് നിർമ്മിക്കാൻ ക്ലാസിക് ലെജൻഡ്‌സ് പദ്ധതിയിടുന്ന നിരവധി പ്ലാൻ്റുകളിൽ ഒന്നാണ് യുകെ എന്ന് തരേജ പറഞ്ഞു. യെസ്‌ഡി, ജാവ മോട്ടോർസൈക്കിൾ ബ്രാൻഡുകളും കമ്പനിക്കുണ്ട്. ആഭ്യന്തര വിപണിക്ക് വേണ്ടി നിർമിക്കുന്നത് യുകെയിൽ നിന്നായിരിക്കുംമെന്നും പ്ലാൻ്റിൻ്റെ മൂലധനച്ചെലവ് കമ്പനി നിലവിൽ അന്തിമമാക്കുകയാണെന്നും യുകെയിലെ ബിഎസ്എയോ അല്ലെങ്കിൽ അതിൻ്റെ ഇന്ത്യൻ രക്ഷകർത്താവോ ഇത് സമാഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.എസ്.എ.യുടെ ഏറ്റവും സ്വീകാര്യത നേടിയ മോഡലായിരുന്നു 'ഗോള്‍ഡ് സ്റ്റാര്‍' എന്നത് ഒരു വര്‍ഷത്തിലേറെയായി, ഇന്ത്യയില്‍ നിര്‍മിച്ച് യു.കെ.യിലേക്ക് കയറ്റുമതി ചെയ്യുന്നവയാണ്. 'യെസ്ഡി', 'ജാവ' എന്നീ ജനപ്രിയ മോഡല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് മടങ്ങിവരവില്‍ ലഭിച്ച വില്പനയും സ്വീകാര്യതയുമാണ് ഈ പദ്ധതിയിലൂടെ ബി.എസ്.എ.യും ഉന്നമിടുന്നത്.

BSA ഗോള്‍ഡ്സ്റ്റാര്‍ 650-ലെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, മോട്ടോര്‍സൈക്കിളിന് 652 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാല്‍വ് എഞ്ചിന്‍ എന്നിവയുണ്ട്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 44.27 bhp പവറും 4,000 rpm-ല്‍ 55 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ, BSA ഗോള്‍ഡ്സ്റ്റാര്‍ 650-ല്‍ 5 സ്പീഡ് ഗിയര്‍ബോക്സ് സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല, 6-സ്പീഡ് യൂണിറ്റിന് പകരം 5-സ്പീഡ് യൂണിറ്റ് ഉപയോഗിക്കുന്നത് മോട്ടോര്‍സൈക്കിളിന്റെയും എഞ്ചിന്റെയും റെട്രോ-ഇഷ് സ്വഭാവത്തെ വ്യക്തമാക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മഹീന്ദ്ര ഇരുചക്ര വാഹന വ്യവസായത്തില്‍ സജീവമായിരുന്ന കമ്പനിയായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡ്. കൈനറ്റിക് മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ബിസിനസ് ഏറ്റെടുത്തുകൊണ്ട് 2008-ലായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂട്ടര്‍ പോര്‍ട്‌ഫോളിയോ വികസിപ്പിക്കുന്നതിനായി കമ്പനി തായ്‌വാനില്‍ നിന്നുള്ള സാന്‍യാംഗ് ഇന്‍ഡസ്ട്രി കമ്പനിയുമായി കൈകോര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു മഹീന്ദ്ര ടൂവീലേഴ്‌സിന്റെ നിര്‍മാണ പ്ലാന്റ്.

ഫൈ്‌ലറ്റ്, കൈന്‍, റോഡിയോ, ഡ്യറോ, ഗസ്‌റ്റോ എന്നിവയായിരുന്നു മഹീന്ദ്ര പുറത്തിറക്കിയ സ്‌കൂട്ടറുകള്‍. പാന്റീറോ, സ്റ്റാലിയോ, സെന്റ്യൂറോ, മോജോ എന്നിവയായിരുന്നു മോട്ടോര്‍സൈക്കിളുകള്‍. ഇതില്‍ മികച്ച ശേഷിയുള്ള ബൈക്കായി പേരെടുത്ത മോജോ ഇന്നും നിരവധി യൂത്തന്‍മാര്‍ കൊണ്ടുനടക്കുന്നുണ്ട്. വിപണിയില്‍ ക്ലച്ച്പിടിക്കാന്‍ സാധിക്കാതിരുന്നതോടെ 2020-ലാണ് കമ്പനി തങ്ങളുടെ ഇരുചക്ര വാഹന ബിസിനസ് മാതൃകമ്പനിയുമായി ലയിപ്പിച്ചത്.
റോയൽ എൻഫീൽഡ് പോലെയുള്ളവരോട് മത്സരിക്കാനുള്ള ശ്രമത്തിൽ, അടുത്ത രണ്ട് രണ്ടര വർഷത്തിനുള്ളിൽ നിലവിലുള്ള 423 ഔട്ട്‌ലെറ്റുകളിൽ നിന്ന് 750 ഔട്ട്‌ലെറ്റുകളിലേക്ക് ഡീലർഷിപ്പ് ശൃംഖല ഗണ്യമായി വികസിപ്പിക്കാൻ ജാവ ഉദ്ദേശിക്കുന്നുണ്ട്. ഈ തന്ത്രപരമായ വിപുലീകരണം രാജ്യത്തുടനീളമുള്ള മോട്ടോർ സൈക്കിൾ പ്രേമികൾക്ക് ബ്രാൻഡിൻ്റെ മോഡലുകൾ കൂടുതലായി എത്തുന്നതിന് കാരണമാകും എന്നാണ് അധികൃതരുടെ കണ്ടെത്തൽ.
വിവിധ മുൻഗണനകൾക്കും ബജറ്റുകൾക്കും അനുയോജ്യമായ ഏഴ് മോഡലുകളുടെ നിലവിലെ ശ്രേണിയിൽ, ജാവ-യെസ്‌ഡി 2024 ലെ പ്രധാന വിൽപ്പന കാലയളവുകളിലായി 2-3 പുതിയ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുത്തുകയും അതിൻ്റെ പോർട്ട്‌ഫോളിയോ കുറച്ച് കൂടി ഒന്ന് അപ്ഡേറ്റഡ് ആക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications








