ഏറ്റവും കുറഞ്ഞ ബൈക്കിന് ആള്‍ട്ടോയുടെ വില! 4 പുത്തന്‍ മോഡലുകളുമായി ഫേറിന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍
ഓസ്ട്രിയന്‍ കമ്പനിയായ ബ്രിക്സ്റ്റണ്‍ (Brixton Motorcycles) ഇന്ത്യയില്‍ പ്രവേശിക്കാന്‍ പോവുന്നതായി ഞങ്ങള്‍ നേരത്തെ തന്നെ നിങ്ങളെ അറിയിച്ചിരുന്നു. KAW വെലോസ് മോട്ടോഴ്സുമായി കൈകോര്‍ത്തായിരിക്കും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. KAW-വിന്റെ മഹാരാഷ്ട്രയിലെ കോലാപൂരിലെ പ്ലാന്റിലായിരിക്കും ബ്രിക്‌സ്റ്റണിന്റെ ബൈക്കുകള്‍ നിര്‍മിക്കുക. ബ്രിക്സ്റ്റണ്‍ വാഹനത്തിന്റെ ഡിസൈനും സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ നിര്‍മ്മാണവും വിതരണവും KAW വെലോസ് നിര്‍വഹിക്കും. ഇപ്പോള്‍ ഇരുകമ്പനികളുടെയും കണ്‍സോര്‍ഷ്യം ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. അവയുടെ വിലയും മറ്റ് പ്രത്യേകതകളും നമുക്ക് വിശദമായി അറിയാം.
ഓസ്ട്രിയന്‍ കമ്പനി ഇന്ത്യയില്‍ നാല് ബൈക്കുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ബൈക്കുകളുടെ വില 4.74 ലക്ഷം മുതല്‍ 7.83 ലക്ഷം രൂപ വരെ പോകുന്നു. ആദ്യത്തെ മോഡലായ ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 ഒരു റോഡ്സ്റ്റര്‍ ബൈക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. റെട്രോ ഡിസൈനിലുള്ള ഈ ബൈക്കിന് 1222 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 83 PS പവറും 108 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

മുന്‍വശത്ത് 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീലുകളുടെ വലിപ്പം. മുന്നില്‍ 310 mm ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ രണ്ട് ഷോക്ക് അബ്സോര്‍ബറുകളുമുള്ള സസ്‌പെന്‍ഷന്‍ സജ്ജീകരണത്തോടെയാണ് ബൈക്ക് വരുന്നത്. ഈ ബൈക്കിന് 235 കിലോഗ്രാം ഭാരമുണ്ട്.
TFT കണ്‍സോള്‍ ലഭിക്കുന്ന ഈ ബൈക്കിന് സ്പോര്‍ട്ട്, ഇക്കോ മോഡുകളുമുണ്ട്. സ്‌പോര്‍ട്‌സ് മോഡില്‍ ഒരു ടെക്‌നോമീറ്റര്‍ റീഡിംഗ് ഡിസ്‌പ്ലേ ദൃശ്യമാണ്. ഇക്കോ മോഡില്‍ സ്പീഡോമീറ്ററിന്റെ രൂപകല്‍പ്പനയാണ് പ്രധാനം. ഈ രണ്ട് മോഡുകളിലും ബൈക്കിന്റെ പെര്‍ഫോമന്‍സില്‍ മാറ്റമൊന്നുമില്ല. രണ്ടാമത്തെ മോഡലാണ് ക്രോംവെല്‍ 1200 X. ഇത് ഒരു അര്‍ബന്‍ സ്‌ക്രാംബ്ലര്‍ ബൈക്കായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

റെട്രോ ഡിസൈന്‍ ഭാഷയുള്ള ഈ ബൈക്കിന് പക്ഷേ ചില്ലറ മാറ്റങ്ങള്‍ ദൃശ്യമാകും. ഓഫ്‌റോഡിംഗിന് അനുകൂലമാക്കുന്ന ബ്ലാക്ക് പാറ്റേണ്‍ ടയറുകളാണ് ഈ ബൈക്കിന്റെ ഒരു പ്രത്യേകത. ബൈക്കിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ മറ്റ് മെക്കാനിക്കല്‍ സവിശേഷതകള്‍ ക്രോംവെല്‍ 1200-ന് സമാനമാണ്. ലിമിറ്റഡ് എഡിഷന്‍ ബൈക്കായ ഇത് ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ക്രോംവെല്‍ 1200-ന് 7.84 ലക്ഷം രൂപയും ക്രോംവെല്‍ 1200 X-ന് 9.11 ലക്ഷം രൂപയുമാണ് വില.
നിയോ റെട്രോ ക്യാബ് റേസര്‍ ശൈലിയിലുള്ള ബ്രിക്സ്റ്റണ്‍ ക്രോസ്ഫയര്‍ 500X ആണ് ഓസ്ട്രിയന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിച്ച മൂന്നാമത്തെ മോഡല്‍. 486 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. 47.85 PS പവറും 43 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

മുന്‍വശത്ത് അപസ്‌റൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമായാണ് ബൈക്ക് വരുന്നത്. ഇതിന് ഫ്രീ ലോഡ് റീബൗണ്ട് അഡ്ജസ്റ്റബിള്‍ ഓപ്ഷനുമായാണ് വരുന്നത്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് ഓടുക. മുന്നില്‍ 320 mmഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കും ബ്രേക്കിംഗിനായുണ്ട്. ക്രോസ്ഫയര്‍ 500 ബൈക്കിനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാംബ്ലര്‍ ലുക്കിലുള്ള ബൈക്കാണ് ക്രോസ്ഫയര്‍ 500 XC.
പരുക്കന്‍ ലുക്ക് നല്‍കാനായി ബൈക്കിന്റെ ഫെന്‍ഡര്‍, ഹെഡ്‌ലൈറ്റ് ഗ്രില്‍ ഭാഗങ്ങള്‍ പരിഷ്‌കരിച്ചു. ഈ ബൈക്കിന്റെ എഞ്ചിനും സാങ്കേതിക സവിശേഷതകളും 500X ബൈക്കിന് തുല്യമാണ്. അതേസമയം ഡ്യവല്‍ പര്‍പ്പസ് ടയറുകളിലാണ് ക്രോസ്ഫയര്‍ 500X ഓടുക. 19/7 ഇഞ്ച് വലിപ്പമുള്ള സ്‌പോക് വീലുകളാണ് ലഭിക്കുന്നത്. ബ്രിക്‌സ്റ്റണ്‍ ക്രോസ്ഫയര്‍ 500 X-ന് 4.74 ലക്ഷം രൂപയാണ് വില. അതേസമയം ക്രോസ് ഫയര്‍ XC-ക്ക് 5.19 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








