'ബ്രിട്ടീഷുകാര്‍' വീണ്ടും ഇന്ത്യയില്‍! ഇന്റര്‍സെപ്റ്ററിനേക്കാള്‍ കുറഞ്ഞ വിലയില്‍ ബിഎസ്എ ഗോള്‍ഡ്‌സ്റ്റാര്‍

ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 അവതരിപ്പിച്ചുകൊണ്ട് ബിഎസ്എ മോട്ടോര്‍സൈക്കിള്‍സ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ജാവ, യെസ്ഡി എന്നീ ഐതിഹാസിക ബ്രാന്‍ഡുകള്‍ക്ക് ശേഷം മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍സ്ഡ് പുനരുജ്ജീവിപ്പിച്ച മറ്റൊരു കമ്പനിയാണ് ബിഎസ്എ. ഒരുകാലത്ത് എന്‍ഫീല്‍ഡിനേക്കാള്‍ പ്രീമിയം ബ്രാന്‍ഡായി അറിയപ്പെട്ടിരുന്ന ബിഎസ്എ കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ അരങ്ങേറിയിരുന്നു. മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മേധാവിത്തം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഐക്കണിക് ബ്രാന്‍ഡ് വീണ്ടും ഇന്ത്യന്‍ തീരത്തെത്തിയിരിക്കുന്നത്. പുത്തന്‍ ബൈക്കിന്റെ വിലയും മറ്റ് വിശേഷങ്ങളും ചുവടെ വിശദമായി വായിക്കാം.

ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്ത്യയില്‍ നിര്‍മ്മിച്ച കമ്പനിയുടെ പുതിയ മോഡേണ്‍ റെട്രോ മോട്ടോര്‍സൈക്കിളാണ്. ബിഎസ്എ ഗോള്‍ഡ്‌സ്റ്റാര്‍ 2021 മുതല്‍ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാണ്. ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 മധ്യപ്രദേശിലെ പിതാംപൂരിലാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, ജപ്പാന്‍, യുകെ എന്നീ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു.

bsa gold star 650 launched

ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ മോട്ടോര്‍സൈക്കിളിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.2,99,990 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സിഗ്നിയ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍, ഹൈലാന്‍ഡ് ഗ്രീന്‍, ഷാഡോ ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാകും ബൈക്ക് ഓഫര്‍ ചെയ്യുക.

കളര്‍ ഓപ്ഷന്‍സിന് അനുസരിച്ച് വിലയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്‍സിഗ്‌നിയ റെഡ്, ഹൈലാന്‍ഡ് ഗ്രീന്‍ കളര്‍ ഓപ്ഷനുകള്‍ 2.99 ലക്ഷം രൂപ വിലയില്‍ ലഭ്യമാകും. അതേസമയം മിഡ്‌നൈറ്റ്, ഡോണ്‍ സില്‍വര്‍ എന്നിവക്ക് 3.12 ലക്ഷം രൂപയും ഷാഡോ ബ്ലാക്കിന് 3.15 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

bsa gold star 650

1938 മുതല്‍ 1963 വരെ വില്‍പ്പനയില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ മോഡലില്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ പുത്തന്‍ മോഡല്‍ നിലനിര്‍ത്തുന്നു. മോഡേണ്‍ ക്ലാസിക് സൗന്ദര്യശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ബൈക്കിന്റെ ഡിസൈന്‍. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഡ്യുവല്‍ പാഡ് മീറ്ററുകള്‍, വീതിയേറിയ സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, പരന്നതും വീതിയുള്ളതുമായ സീറ്റ്, സ്‌പോക്ക് വീലുകള്‍ എന്നിവയടക്കം റെട്രോ ക്ലാസിക് സ്‌റ്റൈലിംഗ് ഘടകങ്ങളാണ് ഗോള്‍ഡ് സ്റ്റാറിന് ചാരുതയേകുന്നത്.

ക്രോമിന്റെ വിപുലമായ ഉപയോഗം അതിന്റെ റെട്രോ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. പഴയ ബൈക്കുകളില്‍ ഉണ്ടായിരുന്ന 12 ഫ്യുവല്‍ ടാങ്കിലും പിഷൂട്ടര്‍ എക്‌സ്‌ഹോസ്റ്റിലും ബൈക്കിന് ബിഎസ്എ ബാഡ്ജ് ലഭിക്കുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 652 സിസി, 4 വാള്‍വ്, DOHC സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബിഎസ്എ ഗോള്‍ഡ്‌സ്റ്റാറിന് കരുത്ത് പകരുന്നത്.

bsa gold star 650 side design

ഈ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 45 bhp പവറും 4,000 ആര്‍പിഎമ്മില്‍ 55 Nm പീക്ക് ടോര്‍ക്കും നല്‍കും. 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഗോള്‍ഡ് സ്റ്റാര്‍ ബൈക്കിന് സാധിക്കുമെന്നാണ് ബിഎസ്എ അവകാശപ്പെടുന്നത്.

ഹാര്‍ഡ്‌വെയര്‍ വശം പരിശോധിച്ചാല്‍ പുതിയ ഗോള്‍ഡ് സ്റ്റാര്‍ 650-ല്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു ക്രേഡ് ഫ്രെയിം ഉപയോഗിക്കുന്നു. മുന്നില്‍ 320 mm ഡിസ്‌കും പിന്നില്‍ 255 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

ട്യൂബ്-ടൈപ്പ് ടയറുകളില്‍ പൊതിഞ്ഞ വയര്‍-സ്പോക്ക് വീലിലാണ് ബൈക്ക് ഓടുന്നത്. പുതിയ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-ക്ക് 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 213 കിലോഗ്രാം ഭാരവുമുണ്ട്. ഫ്രണ്ടില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍ സൈസ്. 780 mm ആണ് ഈ ബൈക്കിന്റെ സീറ്റ് ഉയരം.

ഫീച്ചറുകളിലേക്ക് വന്നാല്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-യില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ അതിന്റെ ക്ലാസിക് ചാം നിലനിര്‍ത്തിക്കൊണ്ട് ബൈക്കിനെ മേഡേണ്‍ ആക്കുന്നു. ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 3.03 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യുടെ എതിരാളിയാണ് ഗോള്‍ഡ് സ്റ്റാര്‍.

More from DriveSpark

Article Published On: Thursday, August 15, 2024, 14:56 [IST]
English summary
Bsa gold star 650 launched in india price colours engine feature details
കൂടുതല്‍... #Independence Day 2024 #bsa #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X