ഏത് കുന്നും മലയും പുഷ്പം പോലെ കയറിയിറങ്ങാം! പുത്തന്‍ ടയറുകളുമായി സിയറ്റ്

ഹര്‍ഷ് ഗോയങ്കയുടെ നേതൃത്വത്തിലുളള ആര്‍പിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര ടയര്‍ നിര്‍മാതാക്കളാണ് സിയറ്റ്. 1924ല്‍ ഇറ്റലിയിലെ ടൂറിനില്‍ ആരംഭിച്ച കമ്പനി നിലവില്‍ പ്രതിവര്‍ഷം 165 ദശലക്ഷം ടയറുകളാണ് നിര്‍മിക്കുന്നത്. പാസഞ്ചര്‍ കാറുകള്‍, ടൂവീലറുകള്‍, ട്രക്ക്, ബസ് എന്നിവക്ക് സിയറ്റ് ടയറുകള്‍ നിര്‍മിക്കുന്നു.

ഇപ്പോള്‍ ടൂവീലറുകള്‍ക്കുള്ള സ്റ്റീല്‍ റേഡിയല്‍ ടയറുകളായ സ്പോര്‍ട്ട്റാഡ്, ക്രോസ്റാഡ് എന്നിവയുടെ പുതിയ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സിയറ്റ്. ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്കായാണ് പ്രീമിയം ശ്രേണിയിലുള്ള ഈ സ്റ്റീല്‍ റേഡിയല്‍ ടയറുകള്‍ നിര്‍മിച്ചത്. മൊത്തത്തിലുള്ള ഇരുചക്രവാഹന ടയര്‍ വിഭാഗത്തില്‍ അതിന്റെ നേതൃസ്ഥാനം വര്‍ധിപ്പിക്കാനും ബ്രാന്‍ഡിനെ പ്രീമിയമാക്കാനുമാണ് പുതിയ ടയര്‍ ലോഞ്ചുകള്‍ കൊണ്ട് സിയറ്റ് ലക്ഷ്യമിടുന്നത്.

 ceat steel rad tyres

ഹൈസ്പീഡ് കോര്‍ണറിംഗ് എന്നിവക്കായാണ് സ്പോര്‍ട്റാഡ് സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഒരു മള്‍ട്ടി-ടെറൈന്‍ ടയറായാണ് ക്രോസ്റാഡിന്റെ ഡിസൈന്‍. ഹൈസ്പീഡില്‍ മികച്ച ഹാന്‍ഡ്‌ലിംഗ് സാധ്യമാക്കുന്ന ഒരു സ്റ്റീല്‍-ബെല്‍റ്റഡ് റേഡിയല്‍ നിര്‍മ്മാണ സാങ്കേതികതയാണ് സ്റ്റീല്‍ റേഡിയല്‍ ടയറുകളില്‍ വരുന്നത്. ക്രോസ്‌റാഡ് ടയറുകള്‍ യമഹ FZ സീരീസ്, സുസുക്കി ജിക്സര്‍ സീരീസ് തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് അനുയോജ്യമാണ്. നിലവില്‍ 140/60 R17 വലുപ്പത്തില്‍ മാത്രം ലഭ്യമാകുന്ന ഈ ടയറിന് 4300 രൂപയാണ് വില.

കെടിഎം RC390, ഡ്യൂക്ക് 390 ബജാജ് ഡൊമിനാര്‍ 400, ടിവിഎസ് അപ്പാച്ചെ RR310 തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് പറ്റിയ സ്പോര്‍ട്റാഡ് സീരീസ് ടയറുകളുടെ സെറ്റിന് 12,500 രൂപയാണ് വില വരുന്നത്. നിലവില്‍ 110/70 ZR17, 150/60 ZR17 എന്നിങ്ങനെ രണ്ട് സൈസില്‍ ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ടയറുകള്‍ ഏതെങ്കിലും അംഗീകൃത ഔട്ട്‌ലെറ്റില്‍ നിന്നോ ഓണ്‍ലൈനായോ വാങ്ങാന്‍ സാധിക്കും.

 ceat steel rad tyres

സ്പോര്‍ട്ട്റാഡ് പ്ലാറ്റ്ഫോമില്‍ മെച്ചപ്പെടുത്തിയ കോര്‍ണറിംഗ് സ്ഥിരതയ്ക്കായി ഇക്വിഡിസ്റ്റന്‍ഡ് മിഡ്ക്രൗണ്‍ ഗ്രോവുകളും ബാലന്‍സിനായി സിലിക്ക കലര്‍ന്ന ട്രേഡ് കോമ്പൗണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങേയറ്റം ചരിഞ്ഞ ആങ്കിളുകള്‍ക്കായി സ്ലിക്ക് ഷോള്‍ഡറുകളും മികച്ച വെറ്റ് ഗ്രിപ്പിനും കോര്‍ണറിംഗ് സ്ഥിരതയ്ക്കും വേണ്ടി ഒപ്റ്റിമൈസ് ചെയ്ത ഗ്രോവ് ഡിസൈനും ടയറിനുണ്ട്. അതുകൊണ്ട് തന്നെ മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ക്രോസ്റാഡ് പ്ലാറ്റ്ഫോമില്‍ അസമമായ ബ്ലോക്ക് ട്രെഡ് ഡിസൈനും ടയറിന്റെ ചുറ്റിലും ട്രാന്‍വേഴ്സല്‍ ഗ്രൂവുകളുമുണ്ട്. ഇവ ചരല്‍/ചെളി, മറ്റ് ഓഫ് റോഡ് ട്രാക്കുകള്‍ എന്നിവയില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നതിന് ഇത് സഹായിക്കും. കൂടാതെ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഷോള്‍ഡര്‍ ബ്ലോക്കുകള്‍, മെച്ചപ്പെട്ട കോര്‍ണറിംഗ് ഗ്രിപ്പിനായി വിശാലമായ കോണ്‍ടാക്റ്റ് ഏരിയ വാഗ്ദാനം ചെയ്യുന്നു.

 ceat steel rad tyres

സ്റ്റീല്‍ റാഡ് സീരിയസ് നവീകരണത്തിലും ഗുണനിലവാരത്തിലും സിയറ്റിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും അഭിനിവേശവും അത്യാധുനിക സാങ്കേദികവിദ്യയും സമന്വയിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ ടയറുകളുടെ യുഗമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് സിയറ്റ് എംഡിയും സിഐഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു. ഹൈ പെര്‍ഫോമന്‍സ് ബൈക്ക് റൈഡര്‍മാരുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ ടയറുകള്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ചെരിഞ്ഞ ആംഗിളുകള്‍ മുതല്‍ ഹൈസ്പീഡ് സ്റ്റബിലിറ്റിയുമടക്കം റൈഡിംഗ് എക്‌സ്പീരിയന്‍സ് ഉയര്‍ത്തുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ സ്റ്റീല്‍ റേഡിയല്‍ ടയറുകളുടെ പ്രീമിയം ശ്രേണി കൊണ്ടുവന്ന സിയറ്റ് ഇവ ആഫ്റ്റര്‍മാര്‍ക്കറ്റിനൊപ്പം ഒഇഎമ്മുകള്‍ക്കും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഒറ്റക്കും കൂട്ടമായും ഓഫ്‌റാഡിംഗ് ചെയ്യുന്ന ട്രെന്‍ഡ് സമീപകാലത്തായി കൂടി വരുന്നുണ്ട്. ഇത് മനസ്സില്‍കണ്ടാണ് സിയറ്റിന്റെ നീക്കം. ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള സ്റ്റീല്‍ റേഡിയല്‍ ടയര്‍ വിഭാഗത്തിന്റെ പ്രാധാന്യം സിയറ്റ് എംഡി എടുത്തുപറയുകയും ചെയ്യുന്നുണ്ട്.

നിലവില്‍ മൊത്തത്തിലുള്ള ഇരുചക്രവാഹന വിപണിയുടെ മൂന്ന് ശതമാനം മാത്രമാണ് ഈ വിഭാഗം ടയറുകള്‍ക്കുള്ളൂ. എന്നാല്‍ ഇവക്ക് അടുത്തകാലത്തായി മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ടൂവീലര്‍ ടയര്‍ വിപണിയിലെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ സിയറ്റിന്റെ പ്രവര്‍ത്തനങ്ങളും ഈ വിഭാഗത്തിലെ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

More from DriveSpark

Article Published On: Saturday, January 20, 2024, 12:18 [IST]
English summary
Ceat launches new sportrad crossrad radial tyres for high powered motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X