സിയറ്റിന്റെ പുതിയ സ്റ്റീല്‍ റേഡിയല്‍ ടയറുകളുടെ 'പെര്‍ഫോമന്‍സ്' എങ്ങനെയുണ്ട്? വീഡിയോ കാണാം

അടുത്തിടെ ടൂവീലറുകള്‍ക്കായി രണ്ട് പുതിയ സ്റ്റീല്‍ റേഡിയില്‍ ടയറുകള്‍ സിയറ്റ് (Ceat) ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സ്‌പോര്‍ട്ട്‌റാഡ് (Sportrad), ക്രോസ്‌റാഡ് (Crossrad) എന്നീ രണ്ട് ശ്രേണികളിലായാണ് പുത്തന്‍ ടയറുകള്‍ വിപണിയില്‍ എത്തിയത്. ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്ക് വേണ്ടിയാണ് പ്രീമിയം ശ്രേണിയിലുള്ള ഈ ടയറുകള്‍ നിര്‍മിച്ചത്.

ഹൈസ്പീഡില്‍ മികച്ച ഹാന്‍ഡ്ലിംഗ് സാധ്യമാക്കുന്ന ഒരു സ്റ്റീല്‍-ബെല്‍റ്റഡ് റേഡിയല്‍ നിര്‍മ്മാണ സാങ്കേതികതയാണ് സ്റ്റീല്‍ റേഡിയല്‍ ടയറുകളില്‍ സിയറ്റ് കൊണ്ടുവന്നിരിക്കുന്നത്. ഹൈസ്പീഡ് കോര്‍ണറിംഗ് എന്നിവക്കായി സ്‌പോര്‍ട്‌റാഡ് സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുമ്പോള്‍ ഒരു മള്‍ട്ടി-ടെറൈന്‍ ടയറായാണ് ക്രോസ്‌റാഡിന്റെ രൂപകല്‍പ്പന. ഈ രണ്ട് പുത്തന്‍ ടയറുകളെ കുറിച്ചുള്ള വിശദമായ റിവ്യൂ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ക്രോസ്‌റാഡ് പ്ലാറ്റ്‌ഫോമില്‍ അസമമായ ബ്ലോക്ക് ട്രെഡ് ഡിസൈനും ടയറിന്റെ ചുറ്റിലും ട്രാന്‍വേഴ്‌സല്‍ ഗ്രൂവുകളുമുണ്ട്. ചരല്‍/ചെളി, മറ്റ് ഓഫ് റോഡ് ട്രാക്കുകള്‍ എന്നിവയില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നതിന് സഹായിക്കുന്നവയാണ് ഇവ. കൂടാതെ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഷോള്‍ഡര്‍ ബ്ലോക്കുകള്‍, മെച്ചപ്പെട്ട കോര്‍ണറിംഗ് ഗ്രിപ്പിനായി വിശാലമായ കോണ്‍ടാക്റ്റ് ഏരിയ വാഗ്ദാനം ചെയ്യുന്നു.

യമഹ FZ സീരീസ്, സുസുക്കി ജിക്‌സര്‍ സീരീസ് തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് അനുയോജ്യമായ ക്രോസ്റാഡ് ടയറുകള്‍ 4300 രൂപ വിലയില്‍ ലഭ്യമാണ്. നിലവില്‍ 140/60 R17 സൈസില്‍ മാത്രമാണ് ലഭ്യമാകുന്നത്. മെച്ചപ്പെടുത്തിയ കോര്‍ണറിംഗ് സ്ഥിരതയ്ക്കായി ഇക്വിഡിസ്റ്റന്‍ഡ് മിഡ്ക്രൗണ്‍ ഗ്രോവുകളും ബാലന്‍സിനായി സിലിക്ക കലര്‍ന്ന ട്രേഡ് കോമ്പൗണ്ടും സ്‌പോര്‍ട്ട്‌റാഡ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ceat steelrad crossrad tyres review

അങ്ങേയറ്റം ചരിഞ്ഞ ആങ്കിളുകള്‍ക്കായി സ്ലിക്ക് ഷോള്‍ഡറുകളും മികച്ച വെറ്റ് ഗ്രിപ്പിനും കോര്‍ണറിംഗ് സ്ഥിരതയ്ക്കും വേണ്ടി ഒപ്റ്റിമൈസ് ചെയ്ത ഗ്രോവ് ഡിസൈനും ടയറിനുണ്ട്. അതുകൊണ്ട് തന്നെ മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കെടിഎം RC390, ഡ്യൂക്ക് 390 ബജാജ് ഡൊമിനാര്‍ 400, ടിവിഎസ് അപ്പാച്ചെ RR310 തുടങ്ങിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് പറ്റിയ സ്‌പോര്‍ട്‌റാഡ് സീരീസ് ടയറുകളുടെ സെറ്റിന് 12,500 രൂപയാണ് വില വരുന്നത്.

നിലവില്‍ 110/70 ZR17, 150/60 ZR17 എന്നിങ്ങനെ രണ്ട് സൈസില്‍ ലഭ്യമാണ്.
താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ടയറുകള്‍ ഏതെങ്കിലും അംഗീകൃത ഔട്ട്ലെറ്റില്‍ നിന്നോ ഓണ്‍ലൈനായോ വാങ്ങാന്‍ സാധിക്കും. പുത്തന്‍ സ്റ്റീല്‍ റേഡിയല്‍ ടയറുകളുടെ പ്രീമിയം ശ്രേണി കൊണ്ടുവന്ന സിയറ്റ് ഇവ ആഫ്റ്റര്‍മാര്‍ക്കറ്റിനൊപ്പം ഒഇഎമ്മുകള്‍ക്കും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

More from DriveSpark

Article Published On: Thursday, February 8, 2024, 12:44 [IST]
English summary
Ceat sportrad crossrad radial tyres video review in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X