123 കി.മീ റേഞ്ചുള്ള സ്‌റ്റൈലന്‍ ഇ-സ്‌കൂട്ടര്‍ അവിശ്വസിനീയമായ വിലക്കുറവില്‍! പക്ഷേ എല്ലാര്‍ക്കും കിട്ടൂല...

രാജ്യ സുരക്ഷയ്ക്ക് സൈനികരും മറ്റ് അര്‍ധസൈനിക സേനാവിഭാഗങ്ങളും നല്‍കുന്ന സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവശ്യ സാധനങ്ങള്‍ നികുതി ഇളവോടെ ലഭ്യമാക്കുന്നതിനായി സിഎസ്ഡി ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായ രീതിയില്‍ കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാനായി ആഭ്യന്തര മന്ത്രാലയം 2006-ല്‍ സ്ഥാപിച്ചതാണ് കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡര്‍ (KPKB). ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകള്‍ക്ക് ഇതുവഴി സേവനം നല്‍കുന്നു.

ഇന്റലിജന്‍സ് ബ്യൂറോ (IB), ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (BPRD), നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (NCRB) തുടങ്ങിയ കേന്ദ്ര പൊലീസ് ഓര്‍ഗനൈസേഷനുകളിലേക്കും പദ്ധതി വ്യാപിക്കുന്നു.സിഎസ്ഡി ക്യാന്റീനിലെ പോലെ തന്നെ കേന്ദ്രീയ പൊലീസ് കല്ല്യണ്‍ ഭണ്ഡറിലൂടെ ഇപ്പോള്‍ സേനാംഗങ്ങള്‍ക്ക് വാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ കാവല്‍ഭടന്‍മാര്‍ക്കിടയില്‍ ഗ്രീന്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ബജാജ് ചേതക്കുമായി കൈകോര്‍ത്തിരിക്കുകയാണ്.

bajaj chetak 2903 kpkp departmental personnel

സെപ്റ്റംബര്‍ 18 മുതലാണ് പങ്കാളിത്തം നിലവില്‍ വന്നത്. ഈ സുപ്രധാന നീക്കത്തിന്റെ ഭാഗമായി KPKB മുഖേന ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കും. KPKB-യില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളിലൊന്നായി ചേതക് മാറി. ബജാജിന്റെ ഐതിഹാസിക മോഡലായ ചേതക്ക് ഇലക്ട്രിക് അവതാരത്തില്‍ എത്തിയപ്പോഴും ഇന്ത്യക്കാരില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ചേതക്.

ചേതക് ബ്ലൂ 2903, ചേതക് ബ്ലൂ 3202, ചേതക് പ്രീമിയം 2024, ചേതക് 3201 SE എന്നിങ്ങനെ നാല് മോഡലുകളാണ് നിലവില്‍ ഇവി ലെനപ്പിലുള്ളത്. ഇവ ഓരോന്നും വൈവിധ്യമാര്‍ന്ന മുന്‍ഗണനകളും ആവശ്യങ്ങളും നിറവേറ്റുന്നു. ചേതക് ബ്ലൂ 2903 എന്ന പേരില്‍ വിപണനം ചെയ്യപ്പെട്ട സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ്. 95,998 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ഉല്‍പ്പന്നമാണ് ഇപ്പോള്‍ KPKB വഴി ലഭ്യമാക്കിയിരിക്കുന്നത്.

സിറ്റി റൈഡര്‍മാരുടെ ദൈനംദിന യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 4.2 kw ശക്തിയുള്ള ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോര്‍ (BLDC) ആണ് ഇവിക്ക് കരുത്ത് പകരുന്നത്.

മെറ്റല്‍ ബോഡി, ക്ലിയര്‍ ഡിസ്പ്ലേ, കളര്‍ സ്‌ക്രീന്‍, ഭാരം കുറഞ്ഞ അലോയ് വീലുകള്‍, കാര്യക്ഷമമായ ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് ഈ ഇലക്ട്രജിക് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകള്‍. മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗതയില്‍ ഇത് സഞ്ചരിക്കും. അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇവി വാങ്ങാനാകും. ഹില്‍ ഹോള്‍ഡ്, റിവേഴ്സ് മോഡ്, ഇക്കോ, സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയ അധിക ഫീച്ചറുകളുള്ള ഒരു ടെക് പാക്കും ഇത് വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ചേതക് എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് കെപികെബി ഗുണഭോക്താക്കള്‍ക്ക് ഇവി വാങ്ങാന്‍ സാധിക്കും. സാധുവായ ഡിപ്പാര്‍ട്ട്മെന്റല്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം അടുത്തുള്ള സബ്സിഡിയറി ഭണ്ഡാറില്‍ നിന്നോ മാസ്റ്റര്‍ ഭണ്ഡാറില്‍ നിന്നോ ഒരു ഓതറൈസേഷന്‍ ലെറ്റര്‍ ഹാജരാക്കി യോഗ്യരായ ഉദ്യോഗസ്ഥര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. അംഗീകാരം ലഭിച്ച ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ ഡീലറില്‍ നിന്ന് ലഭ്യമാകും.

KPKB-യിലെ ചേതക്കിന്റെ കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് പൊതുവിപണിയില്‍ വില്‍ക്കുന്ന വിലയേക്കാള്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ വിവിധ സേനകളില്‍ സേവനം ചെയ്യുന്ന ധീരരായ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താങ്ങാവുന്ന നിരക്കില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് തുറന്നിട്ടിരിക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും മേല്‍പ്പറഞ്ഞ സേനാവിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 25, 2024, 16:01 [IST]
English summary
Chetak 2903 electric scooter to be sold at special rates through kpkb for police personnel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X