ഇനി ഡ്യുക്കാട്ടിയിൽ തൊട്ടാൽ പൊള്ളും, ജനുവരി മുതൽ വില കൂട്ടുമെന്ന് ബ്രാൻഡ്
ടൂ വീലർ ആരാധകരുടെ ഇഷ്ടബ്രാൻഡാണ് ഡ്യുക്കാട്ടി. എന്നാൽ ആരാധകരുടേയും വാഹനം വാങ്ങാന പോകുന്നവരെ ഞെട്ടിച്ച് കൊണ്ട് കമ്പനി പുതിയ വാർത്ത അറിയിച്ചിരിക്കുകയാണ്. ജനുവരി 1 മുതൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ വില വർധിപ്പിക്കാൻ പോകുന്നതെന്ന് മാത്രം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡ്യുക്കാട്ടിയുടെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് സ്‌ക്രാംബ്ലർ ഐക്കൺ 2G. ഇതിൻ്റെ എക്സ്ഷോറൂം വില 10.39 ലക്ഷം രൂപയാണ്. മൊത്തത്തിലുള്ള പണപ്പെരുപ്പവും വർധിച്ച ചരക്ക് വിലയും മൂലമാണ് വില വർധിപ്പിക്കാൻ കാരണമായി കമ്പനി പറയുന്നത്.
നിലവിൽ ഡ്യുക്കാട്ടി രാജ്യത്ത് 10 മോഡലുകളാണ് വിൽക്കുന്നത്.10 ലക്ഷം രൂപ മുതൽ 69 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡലുകളാണ് ഉളളത്. 2020-ലാണ് ഡ്യുക്കാട്ടി, പാനിഗാലെ V2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അവതരിപ്പിക്കുന്ന സമയത്ത് 16.9 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ് VI എഞ്ചിനൊപ്പം കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ബൈക്ക് ഇത്തവണ വിപണിയില്‍ എത്തുന്നത്. ഡ്യുക്കാട്ടി ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് VI മോട്ടോര്‍സൈക്കിളാണ് ഡ്യുക്കാട്ടി പാനിഗാലെ V2.

ബിഎസ് VI -ലേക്ക് നവീകരിച്ച 955 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 152 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ 5 bhp കരുത്തും 2 Nm torque ഉം പുതിയ മോഡലില്‍ അധികമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരേസമയം വലിപ്പമുള്ളതും കോംപാക്ടുമായി ബോഡിയാണ് പാനിഗാലെയുടെ സവിശേഷത.
മികച്ച യാത്രാസുഖം ഒരുക്കുന്നതിനായി നവീകരിച്ച സസ്പെന്‍ഷന്‍ സംവിധാനമാണ് പാനിഗാലെ V2 -വില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 43 mm ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കും പിന്നില്‍ സൈഡ് മൗണ്ടഡ് സാച്ച് മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ടൂവീലർ വിപണി നോക്കിയാൽ റോയൽ എൻഫീൽഡ് തന്നെയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നതെന്ന് മനസിലാകും.

ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 1,10,574 മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് മൊത്തത്തിൽ വിറ്റഴിച്ചത്. ഈ കാലയളവിൽ 8,688 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബറിൽ റോയൽ എൻഫീൽഡ് 31 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിൽ ബ്രാൻഡ് 84,435 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.
അടുത്തിടെ ഗറില്ല 450, ബെയർ 650 സ്ക്രാംബ്ലർ എന്നീ മോട്ടോർസൈക്കിളുകൾ ഇറക്കി നമ്മെ വിസ്‌മയിപ്പിച്ച ബ്രാൻഡ് അടുത്തതായി കൊണ്ടുവരുന്നത് ഒരു ബോബർ സ്റ്റൈൽ ബൈക്കാണ്. സ്റ്റൈലൻ ഗ്രാഫിക്സും കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമുകളും വാഗ്ദാനം ചെയ്യുന്ന 350 സിസിയിലെ മികച്ച ലൈനപ്പാണ് ഇത്. സുപരിചിതമായ 349 സിസി എയർ -കൂൾഡ്, സിംഗിൾ -സിലിണ്ടർ ഫ്യൂവൽ -ഇൻജക്റ്റഡ് യൂണിറ്റ് തന്നെയാണ് ഇത് ഉപയോഗിക്കുന്നത്.
ഈ എഞ്ചിൻ 6,100 rpm -ൽ ഏകദേശം 20 bhp മാക്സ് പവറും 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് മോട്ടോർ കണക്ട് ചെയ്തിരിക്കുന്നത്. ഡബിൾ ക്രാഡിൽ ഷാസിയിൽ നിർമ്മിച്ചിരിക്കുന്ന ഗോവൻ ക്ലാസിക് 350 -ൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ സൈഡ് ഷോക്കുകളുമാണ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








