100 കി.മീ റേഞ്ച്, ചാര്‍ജിംഗിന് 3 മണിക്കൂര്‍ തികച്ച് വേണ്ട! ഓല വരെ കാത്തിരിക്കുന്നത് ഇതിന്റെ വില അറിയാന്‍

ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തെ മത്സരം മുറുക്കിക്കൊണ്ട് ഓരോ ദിവസവും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുകയാണ്. ഇവി പ്രേമികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇബൈക്ക്‌ഗോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. നൂതന സവിശേഷതകള്‍ ഉപയോഗിച്ച് ഈ ഇവി ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഇ-ബൈക്ക്‌ഗോ അതിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ മുവി 125 5G ബെംഗളൂരുവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആണ് അവതരിപ്പിച്ചത്.

തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്വെയര്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ഏസര്‍ ഇന്ത്യന്‍ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമായ ഇ-ബൈക്ക്‌ഗോയുടെ പങ്കാളിത്തത്തോടെ പുറത്തിറക്കിയ ഇ-സ്‌കൂട്ടറായിരുന്നു മുവി 125 4G. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഈ ഇവി ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ സ്‌റ്റൈലും ഉഗ്രന്‍ റേഞ്ചുമുള്ള വാഹനത്തിന് വെറും ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വന്നിരുന്നത്.

ebikego muvi 125 5g

ഇപ്പോള്‍ മുവി 125 4G മോഡലിന്റെ പകരക്കാരനായി മുവി 125 5G (eBikeGo Muvi 125 5G) അവതരിപ്പിച്ചിരിക്കുകയാണ് ഇ-ബൈക്ക്‌ഗോ. മുവി 125 5G യുടെ രൂപകല്‍പ്പന ഏതൊരു ഇന്ത്യന്‍ ഭൂപ്രദേശത്തിനും അനുയോജ്യമാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഒരു പെറ്റബൈറ്റ് ഡാറ്റ കണക്കിലെടുത്ത് വിപുലമായാണ് ഇതിന്റെ നിര്‍മാണം. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്ന കരുത്തുറ്റ 5 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുന്നത്.

ബാറ്ററി പായ്ക്ക് വികസനത്തില്‍ ഇ-ബൈക്ക്‌ഗോയുടെ ആഴത്തിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇരുചക്രവാഹന വിപണിയില്‍ അത്യാധുനികവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ബാറ്ററി സംവിധാനത്തിന് കാരണമായി.മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിന്റെ സവിശേഷത. ഇത് സാധാരണ ഓവര്‍നൈറ്റ് ചാര്‍ജിംഗ് സൊല്യൂഷനുകളേക്കാള്‍ വളരെ വേഗതയുള്ളതാണ്.

ebikego muvi 125 5g

മുവി 125 5G ഇവിയില്‍ മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട് എല്‍ഇഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഡാഷ്ബോര്‍ഡ് ഉണ്ട്. ഇത് റൈഡറുകള്‍ക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി എക്‌സ്പീരിയന്‍സ് വാഗ്ദാനം ചെയ്യുന്നു.പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ വിശ്വസനീയവും കാര്യക്ഷമവുമാണെന്ന് പറയപ്പെടുന്ന ഇവിയുടെ വിലകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇത് അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇ-ബൈക്ക്‌ഗോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.

ഓല S1X, ഏഥര്‍ 450, ടിവിഎസ് ഐക്യൂബ് എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളും ഹോണ്ട ആക്ടിവ, യമഹ ഫാസിനോ തുടങ്ങിയ ഐസിഇ സ്‌കൂട്ടറുകള്‍ക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഇവി സര്‍പ്രൈസ് വിലയില്‍ വന്നുകൂടെന്നില്ല. പുതിയ ബൈക്കിന്റെ അവതരണ പരിപാടിയില്‍ സുസ്ഥിരതയ്ക്കും പാരിസ്ഥിതിക അവബോധത്തിനും വേണ്ടിയുള്ള ഇ-ബൈക്ക്‌ഗോയുടെ സമര്‍പ്പിത കാഴ്ചപ്പാടും എടുത്തുകാട്ടി. പരിസ്ഥിതി സൗഹൃദ ഗതാഗത ബദലുകള്‍ സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് രവിശങ്കറിന്റെ ഇടപെടല്‍.

പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് പകരം വിശ്വസനീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഒരു ബദല്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ച് ഇ-ബൈക്ക്‌ഗോയുടെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. മുവി 125 5G ഇ-മൊബിലിറ്റി മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.വരും മാസങ്ങളില്‍ ഗണ്യമായ വളര്‍ച്ച ഇ-ബൈക്ക്‌ഗോ ലക്ഷ്യമിടുന്നുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനുള്ള പദ്ധതികള്‍ കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളില്‍ കമ്പനി സാന്നിധ്യം അറിയിച്ചു. കൂടാതെ ടയര്‍ II പട്ടണങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇ-ബൈക്ക്‌ഗോക്ക് പ്രാഥമികമായി ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ്. ലാസ്റ്റ് മൈല്‍ ഡെലിവറി ബിസിനസ് വരും കാലയളവില്‍ അതിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, June 28, 2024, 11:36 [IST]
English summary
Ebikego muvi 125 5g electric scooter unveiled promising 100 km range
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X