ഒരു വണ്ടിക്ക് ഇത്രയും പൈസ ലാഭമോ? ഇവികള്‍ക്ക് ഇന്ന് മുതല്‍ പുതിയ സബ്സിഡി!

ഇന്ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന് ആരംഭമായിട്ടുണ്ട്. പുതുതായി പല പദ്ധതികളും പ്രാബല്യത്തില്‍ വന്നിതിന് ഒപ്പം ചില പദ്ധതികളുടെ കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ ഒരു പദ്ധതി ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME). ഫെയിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്ക് കീഴില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ഇന്‍സെന്റീവുകള്‍ ലഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി രൂപത്തില്‍ ഇതിന്റെ ഗുണം ലഭിക്കുന്നു. ഫെയിം പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.

ather energy manufacturing plant

ഫെയിം സ്‌കീമിന്റെ രണ്ടാം ഘട്ടം ഞായറാഴ്ചയാണ് (2024 മാര്‍ച്ച് 31) അവസാനിച്ചത്. ഇന്ത്യയില്‍ ഇലകട്രിക് വാഹനങ്ങളുടെ ജനകീയവല്‍ക്കരണം ആരംഭദശയില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സബ്‌സിഡി പദ്ധതികള്‍ പെട്ടെന്ന് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുതിരില്ല. ഫെയിം സ്‌കീം നീട്ടാന്‍ സര്‍ക്കാറിന് ആലോചനയുണ്ടെങ്കിലും രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നടന്നില്ല.

ഇതേത്തുടര്‍ന്നാണ് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന പുതിയ ഇടക്കാല പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം (EMPS) എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയാണ് വകയിരുത്തിയത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ വികാസത്തിനായി 2024 മാര്‍ച്ച് 13-നാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

fame subsidy

ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി വാഹനങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇരുചക്രവാഹനത്തിന് 10,000 രൂപ സബ്സിഡി നല്‍കും. ഈ നാലുമാസ കാലയളവില്‍ മൊത്തം 3.33 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ക്കാണ് സബ്‌സിഡി ആനുകൂല്യം ലഭിക്കുക. ടൂവീലറുകള്‍ക്കൊപ്പം ഇലക്ട്രിക് ത്രീവീലറുകള്‍ക്കും സബ്‌സിഡി ലഭിക്കും.

ചെറിയ മുച്ചക്ര വാഹനങ്ങള്‍ക്ക് 25,000 രൂപ വരെയും വലിയ മുച്ചക്ര വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയും സബ്സിഡി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 41,000 ഇലക്ട്രിക് ത്രീവീലറുകള്‍ സബ്‌സിഡി ലഭ്യമാക്കും. ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം വാഹന നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡി ലഭിക്കൂ എന്ന കാര്യം ശ്രദ്ധിക്കുക.ഈ സബ്സിഡി സ്‌കീമിന് കീഴില്‍ മൊത്തം 3,72,215 ഇവികള്‍ക്ക് സബ്സിഡി നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

simple vision 1 0 factory

ഫെയിം സ്‌കീമിനെ പോലെ തന്നെ ഈ സബ്സിഡി ലഭിക്കണമെങ്കിലും വാഹന നിര്‍മാതാക്കള്‍ ചില സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കണം. നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്, നൂതന ബാറ്ററികള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഇന്‍സെന്റീവിന്റെ ആനുകൂല്യങ്ങള്‍ നല്‍കൂവെന്ന് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പരിപാടിയുടെ ഭാഗമായി EMPS 2024 രാജ്യത്ത് കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ഇവി നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.

ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇവി വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഘട്ടം ഘട്ടമായുള്ള പരിപാടികളാണ് നടപ്പാക്കി വരുന്നത്. ഇവക്കൊപ്പം കമ്പനികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു നിശ്ചിത അളവില്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും വേണം. EMPS എന്നത് ഒരു ഇടക്കാല പദ്ധതി മാത്രമാണ്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേല്‍ക്കുന്ന പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ജൂലൈയില്‍ ഉണ്ടാകും.

fame subsidy

അതില്‍ ഫെയിം പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചേക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി കേന്ദ്രം 2671.33 കോടി രൂപ വകയിരുത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സബ്‌സിഡി കാരണമാണ് ഇവി നിര്‍മാതാക്കള്‍ക്ക് ഇത്രയും കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്നത്. തെരഞ്ഞെടുപ്പ് സാഹചര്യങ്ങളില്‍ ഇത് പൂര്‍ണമായും നിലച്ചാല്‍ അത് ജനങ്ങളെ നേരിട്ട് ബാധിക്കും.

അതിന് പരിഹാരമെന്ന നിലയിലാണ് ഇടക്കാലത്തേക്ക് കേന്ദ്രം 500 കോടി ഫണ്ട് അനുവദിച്ചത്. അതുകൊണ്ട് വരുന്ന നാല് മാസത്തേക്ക് കൂടി സബ്‌സിഡി നിരക്കില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് ഇവികള്‍ വാങ്ങാം. അടുത്ത സര്‍ക്കാറിന്റെ ബജറ്റില്‍ ഫെയിം പദ്ധതിയുടെ ഭാവി അറിയാം. ഇത് നീട്ടുമോ അതേ പുതിയ സബ്‌സിഡി സ്‌കീം കൊണ്ടുവരുമോ എന്നതെല്ലാം വൈകാതെ മനസ്സിലാകും.

More from DriveSpark

Article Published On: Monday, April 1, 2024, 18:28 [IST]
English summary
Emps 2024 scheme launched rs 500 crore allocated to support 37000 electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X