ഒരേ ബ്രാൻഡിന് പിറന്ന മക്കളാണെങ്കിലും വ്യത്യാസമുണ്ടേ, ടിവിഎസ് ജുപ്പീറ്ററും iqube -ഉം ഒരു താരതമ്യം
ഇരുചക്ര വാഹന വിപണിയിൽ മികച്ച വിൽപ്പന രേഖപ്പെടുത്തുന്ന ബ്രാൻഡാണ് ടിവിഎസ്. ടിവിഎസ് ജുപ്പീറ്റർ 125, ടിവിഎസ് iQube എന്നിവ ടിവിഎസിൻ്റെ ലൈനപ്പിൽ നിന്നുള്ള ഫാമിലി സ്‌കൂട്ടറുകളാണ്, ഏറ്റവും വലിയ വ്യത്യാസം ഒന്ന് പെട്രോളിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറും മറ്റൊന്ന് ഇവിയുമാണ്. അപ്പോൾ, ഫീച്ചറുകളുടെ കാര്യത്തിൽ അവർ എങ്ങനെ ആയിരിക്കും എന്നൊന്ന് പരിശോധിച്ചാലോ. ടിവിഎസ് ജൂപ്പിറ്റർ 125-ൻ്റെ ഡിസ്‌ക്, ഡ്രം വേരിയൻ്റുകൾക്ക് ഇടതുവശത്ത് അനലോഗ് സ്പീഡോമീറ്ററും വലതുവശത്ത് എൽസിഡി സ്‌ക്രീനും ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമാണ് ലഭിക്കുന്നത്. എൽസിഡി സ്‌ക്രീൻ ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി, ഇക്കോ/പവർ ഇൻഡിക്കേറ്റർ റീഡ്ഔട്ടുകൾ എന്നിവ കാണിക്കുന്നു.
SmartXonenct വേരിയൻ്റിന് ടിവിഎസ് കണക്ട് ആപ്പ് വഴി ടേൺ-ബൈ-ടേൺ നാവിഗേഷനും വോയ്‌സ് അസിസ്റ്റും ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. കൺസോളിന് വലതുവശത്ത് നെഗറ്റീവ് LCD സ്ക്രീനും ഇടതുവശത്ത് TFT ഡിസ്പ്ലേയും ഉണ്ട്. എൽസിഡി സ്ക്രീനിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യൂവൽ ഗേജ് റീഡൗട്ടുകൾ എന്നിവ കാണിക്കുന്നുണ്ട്.

TFT ഡിസ്പ്ലേ ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, തത്സമയ സ്പോർട്സ് അപ്ഡേറ്റുകൾ, കാലാവസ്ഥാ വാർത്തകൾ, വാർത്താ അപ്ഡേറ്റുകൾ കൂടാതെ ശരാശരി ഇന്ധനക്ഷമത, ഡിസ്റ്റൻസ് ടു എംപ്റ്റി എന്നിങ്ങനെയുള്ള റീഡ്ഔട്ടുകൾ കാണിക്കുന്നുണ്ട്. ടിവിഎസ് iQube -നെ സംബന്ധിച്ചിടത്തോളം മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ബേസ് വേരിയൻ്റ്, എസ്, എസ്ടി വേരിയൻ്റ്. അടിസ്ഥാന വേരിയൻ്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, വാഹന ക്രാഷ്, ടോ അലേർട്ടുകൾ എന്നിവ ലഭിക്കുന്നു.
എസ് വേരിയൻ്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വോയ്‌സ് അസിസ്റ്റ്, അലക്‌സാ ഇൻ്റഗ്രേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയും നിങ്ങളുടെ ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള കഴിവും ഉള്ള 7 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ ലഭിക്കുന്നു. കൺസോളിൻ്റെ മെനുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിന് ഇടതുവശത്തുള്ള സ്വിച്ച് ഗിയറിൽ ഇതിന് ഒരു ജോയിസ്റ്റിക് ലഭിക്കുന്നു.

എസ് വേരിയൻ്റിന് സമാനമായ കണക്റ്റിവിറ്റി ഫീച്ചറുകളുളള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഇൻസ്ട്രുമെൻ്റ് കൺസോൾ ST വേരിയൻ്റിനും ലഭിക്കുന്നുണ്ട്. കൂടാതെ, ടിവിഎസ് കണക്ട് ആപ്പ് വഴി നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന S, ST വേരിയൻ്റുകളിൽ, നിങ്ങൾക്ക് നിങ്ങളുടെ മുൻകാല റൈഡുകൾ പരിശോധിക്കാനും സ്കൂട്ടറിൻ്റെ ബാറ്ററി നില വിദൂരമായി പരിശോധിക്കാനും സ്കൂട്ടർ അവസാനമായി എവിടെയാണ് പാർക്ക് ചെയ്തതെന്ന് കണ്ടെത്താനും സാധിക്കും.
ടിവിഎസ് ജൂപ്പിറ്റർ 125-ന് 33-ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസും അതായത് സെഗ്‌മെൻ്റിലെ ഏറ്റവും വലുത് ആണ്. മുൻ വശത്ത് 2-ലിറ്റർ ഗ്ലൗ ബോക്സും അധിക സൗകര്യത്തിനായി ഒരു എക്സ്റ്റീരിയർ ഫ്യൂവൽ ഫില്ലർ ക്യാപ്പും ലഭിക്കുന്നു. ഇതിന് യുഎസ്ബി ചാർജിംഗ് പോർട്ടും ലഭിക്കുന്നു. സ്കൂട്ടറിന് ഒരു സൈലൻ്റ് സ്റ്റാർട്ടറും ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് സംവിധാനവുമുണ്ട്, ഇന്ധനം ലാഭിക്കുന്നതിനായി ട്രാഫിക് സ്റ്റോപ്പുകളിലും അത്തരം മറ്റ് സാഹചര്യങ്ങളിലും ഇത് എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യും.

ടിവിഎസ് iQube-ൻ്റെ അടിസ്ഥാന വേരിയൻ്റിന് 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് ലഭിക്കുന്നുണ്ട്, എസ്, എസ്ടി വേരിയൻ്റുകൾക്ക് 32 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് ലഭിക്കും. എല്ലാ 3 വേരിയൻ്റുകളിലും യുഎസ്ബി ചാർജിംഗ് പോർട്ട് ലഭിക്കും. ഇവ കൂടാതെ, iQube-ൽ രണ്ട് റൈഡിംഗ് മോഡുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇക്കോ, പവർ, അതോടൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ലഭിക്കുന്നു.
ടിവിഎസ് 125 നെ അപേക്ഷിച്ച്, TVS iQube കൂടുതൽ ഫീച്ചറുകൾ നിറഞ്ഞതാണ്. അടിസ്ഥാന വേരിയൻ്റിന് iQube-ൻ്റെ വില 94,999 രൂപയിൽ നിന്ന് ആരംഭിച്ച് 1,85,373 രൂപ വരെയാണ് എക്സ്-ഷോറൂം വില. ജൂപ്പിറ്റർ 125-ൻ്റെ വില ഡ്രം വേരിയൻ്റിന് 86,405 രൂപയിൽ നിന്ന് ആരംഭിക്കുകയും SmartXonnect വേരിയൻ്റിന് 96,855 രൂപ വരെ ഉയരുകയും ചെയ്യുന്നു.


Click it and Unblock the Notifications








