130 കി.മീ ഓടാന്‍ 2.7 യൂണിറ്റ് കറണ്ട് മതി! കൊതിപ്പിക്കുന്ന വിലയില്‍ പുതിയ 'സ്വദേശി' ഇവി വിപണിയില്‍

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗ്രാവ്ടണ്‍ മോട്ടോര്‍സ്. കഴിഞ്ഞ ദിവസം കമ്പനി തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ക്വാണ്ട (Gravton Quanta) വിപണിയില്‍ എത്തിച്ചു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംകണ്ടെത്തിയ ഈ ഇലക്ട്രിക് ബൈക്ക് നിരവധി പ്രത്യേകതകളുമായാണ് വരുന്നത്. ഇലക്ട്രിക് ബൈക്ക് ആണെങ്കിലും ഇതിന്റെ ഡിസൈന്‍ അല്‍പ്പം വലിപ്പമുള്ള ഒരു മോപെഡിനെ അനുസ്മരിപ്പിക്കുന്നതാണ്. ഈ സ്‌കൂട്ടറിന്റെ വിലയും മറ്റ് പ്രത്യേകതകളും ചുവടെ വിശദമായി വായിക്കാം.

കന്യാകുമാരി മുതല്‍ ഖാര്‍ദുങ് ലാ വരെയുള്ള 4,011 കിലോമീറ്റര്‍ ദൂരം വാഹനം ചാര്‍ജ് ചെയ്യാന്‍ നിര്‍ത്താതെ ഓടിച്ചാണ് ഗ്രാവ്ടണ്‍ ക്വാണ്ട ഇലക്ട്രിക് ബൈക്ക് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചത്. 164 മണിക്കൂറും 30 മിനിറ്റും അതായത് 6.5 ദിവസം കൊണ്ടാണ് വാഹനം ഇത്രയും ദൂരം പിന്നിട്ടത്. ഇതിന് മുമ്പ് മറ്റൊരു ഇലക്ട്രിക് ഇരുചക്രവാഹനവും ഈ നേട്ടം കൈവരിച്ചിട്ടില്ല. 2021 സെപ്റ്റംബറിലായിരുന്നു കമ്പനി ടീം ഈ റൈഡ് പൂര്‍ത്തിയാക്കിയത്.

gravton motors quanta e-motorcycle

ബാറ്ററി സ്വാപ്പിംഗ്-ആം ഉപയോഗിച്ചാണ് ഈ വാഹനം ഇത്രയും ദൂരം ചാര്‍ജ് ചെയ്യാന്‍ നിര്‍ത്താതെ ഓടിച്ചത്. ഓരോ തവണ ചാര്‍ജ് തീരുമ്പോഴും ഫുള്‍ ചാര്‍ജുള്ള ബാറ്ററി മാറ്റുകയായിരുന്നു. വ്യത്യസ്ത റൈഡര്‍മാരുമായി 3400 കിലോമീറ്റര്‍ തുടര്‍ച്ചയായി സവാരി ചെയ്ത ശേഷം 3400 കിലോമീറ്റര്‍ പിന്നിട്ട ശേഷം മണാലിയിലാണ് ടീം ആദ്യമായി നിര്‍ത്തിയത്.

വളരെ ഒതുക്കമുള്ള രൂപത്തിലുള്ള ഈ വാഹനവും ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷിയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 265 കിലോഗ്രാം വരെ ഭാരം താങ്ങാന്‍ കഴിയും. അതിനാല്‍ ടിവിഎസ് XL പോലെ ഇത് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. പൂര്‍ണമായും ഇന്ത്യയിലാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

gravton motors quanta e-motorcycle

3 kW പവറും 172 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന ഒരു BLDC മോട്ടോറാണ് ക്വാണ്ട ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്. ഇവിക്ക് ഫുള്‍ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ക്വാണ്ട ഇലക്ട്രിക് ബൈക്കില്‍ 2.78 kWh ലിഥിയം മാംഗനീസ് അയണ്‍ ഫോസ്‌ഫേറ്റ് തരം ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനമാണ് ക്വാണ്ട എന്നത് ശ്രദ്ധേയമാണ്.

ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയോടെയാണ് ഗ്രാവ്ടണ്‍ ക്വാണ്ട വരുന്നത്. 90 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ വഴി പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഘടിപ്പിക്കാനും പറ്റും. ഇലക്ട്രിക് ടൂവീലര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 2.7 യൂണിറ്റ് വൈദ്യുതി മാത്രം മതി. അതായത് 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഏകദേശം 20 രൂപയോളം മാത്രമേ ചിലവ് വരികയുള്ളൂ.

gravton motors quanta e-motorcycle

മിനിമം വൈദ്യുതി ചാര്‍ജ് വെച്ചുള്ള കണക്കാണ് പറഞ്ഞതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. നേരെ മറിച്ച് നിങ്ങള്‍ ഒരു പെട്രോള്‍ ടൂവീലര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 250 രൂപയുടെ ഇന്ധനമെങ്കിലും അടിക്കേണ്ടി വരും. അതും തരക്കേടില്ലാത്ത മൈലേജുള്ള വാഹനത്തില്‍. ന്ത്യയിലെ എല്ലാത്തരം റോഡുകളും കൈകാര്യം ചെയ്യാന്‍ ഈ വാഹനത്തിന് കഴിയും എന്നതും ശ്രദ്ധേയമാണ്.

കന്യാകുമാരി റൈഡിനിടെ ലഡാക്കിലെ കുറഞ്ഞ താപനിലയിലും പ്രകടനം ഒപ്റ്റിമൈസ് ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത കമ്പനിയുടെ തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് ഇലക്ട്രിക് ബൈക്ക് പോരായ്മകളുടെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. കൊമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവനം ARAI-യില്‍ നിന്ന് അനുമതി ലഭിച്ച ഈ ഉല്‍പ്പന്നം 1.2 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയത്. ഇത്രയും പ്രത്യേകതകളുമായി കൊതിപ്പിക്കുന്ന വിലയില്‍ എത്തുന്ന സ്വദേശി ഉല്‍പ്പന്നം ഇന്ത്യക്കാര്‍ ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, November 28, 2024, 10:00 [IST]
English summary
Gravton quanta electric motorcycle launched at rs 1 2 lakh promising 130 km range
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X