ഹാർലി ഡേവിഡ്സണിൻ്റെ ഇറക്കുമതി ചെയ്ത ബൈക്കുകളുടെ വില അറിയാമോ, ഇഷ്ടമോഡൽ സ്വന്തമാക്കാൻ വൈകേണ്ട

ഏതൊരു ബൈക്ക് പ്രേമികളുടേയും ഇഷ്ടബൈക്കാണ് ഹാർലി ഡേവിഡ്സൺ. ഹീറോ മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും ഇന്ത്യയിൽ വിൽക്കുന്ന ഇറക്കുമതി ചെയ്ത ഹാർലി ബൈക്കുകളുടെ ലൈനപ്പും അവയുടെ വിലയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം പത്ത് ബൈക്കുകൾ രാജ്യത്ത് എത്തുമെന്നാണ് ബ്രാൻഡുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ബൈക്കുകളിൽ ചിലത് നിലവിലുള്ള മോഡലുകളാണ്, മറ്റുള്ളവ പുതുതായി പുതുക്കിയവയാണ്.

വലിയ ബൈക്ക് ശ്രേണിയിൽ ഏറ്റവും താങ്ങാനാവുന്നത് 13.39 ലക്ഷം രൂപ വിലയുള്ള നൈറ്റ്സ്റ്റർ ആയിരിക്കും. പുതിയ ഹാർലി-ഡേവിഡ്‌സൺ റോഡ് ഗ്ലൈഡ് ഉണ്ട്, ഇതിൻ്റെ എക്‌സ്‌ഷോറൂം വില എന്നത് 41.79 ലക്ഷം രൂപയാണ്. ലിക്വിഡ് കൂൾഡ് വി-ട്വിൻ എഞ്ചിനോടുകൂടിയ പുതിയ സ്‌പോർട്‌സ്‌റ്റർ കുടുംബത്തിൽ നിന്നുള്ള മൂന്ന് മോഡലുകളുണ്ട് - നൈറ്റ്‌സ്റ്റർ, നൈറ്റ്‌സ്റ്റർ സ്‌പെഷ്യൽ, സ്‌പോർട്‌സ്‌റ്റർ എസ്.

പരമ്പരാഗത ക്രൂയിസർ ശ്രേണിയെ പ്രതിനിധീകരിക്കുന്നത് ഫാറ്റ്‌ബോയ് 114, ഫാറ്റ്‌ബോയ് 117, ഹെറിറ്റേജ് 117, ബ്രേക്ക്ഔട്ട് 117 എന്നിവയാണ് മറ്റുളളവ. പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കും ഇന്ത്യയിലേക്ക് മടങ്ങുന്നു, പക്ഷേ അതിൻ്റെ ഉയർന്ന വേരിയൻ്റായ പാൻ അമേരിക്ക സ്പെഷ്യലിൽ മാത്രമാണ് ലഭിക്കുന്നത്. അവസാനമായി, അടുത്തിടെ അപ്ഡേറ്റ് ചെയ്ത സ്ട്രീറ്റ് ഗ്ലൈഡ്, റോഡ് ഗ്ലൈഡ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത്. ഈ രണ്ട് ബൈക്കുകളും വലിയ 117 മോട്ടോർ ആണ് ഉപയോഗിക്കുന്നു.

2024 ഹാർലി-ഡേവിഡ്‌സണിൻ്റെ വില നോക്കിയാൽ മോഡൽ നൈറ്റ്‌സ്റ്റർ 13.39 ലക്ഷം രൂപയും നൈറ്റ്‌സ്റ്റർ സ്‌പെഷ്യൽ രൂപ 27.19 ലക്ഷം രൂപയും ബ്രേക്ക്ഔട്ട് 117 രൂപ 30.99 ലക്ഷം രൂപയും സ്ട്രീറ്റ് ഗ്ലൈഡ് 38.79 ലക്ഷം രൂപയും റോഡ് ഗ്ലൈഡ് 41.79 ലക്ഷം രൂപയുമാണ്. ഹീറോയുമായു കൂട്ടുപിടിച്ച് ഹാർലി പുറത്തിറക്കിയ ഹാര്‍ലി-ഡേവിഡ്സണ്‍ X440 വിപണിയിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഹാര്‍ലി X440 പുറത്തിറക്കിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്.ഡെനിമിന് 2,39,500 രൂപയും വിവിഡിന് 2,59,500 രൂപയുമാണ് വില. അതേസമയം ടോപ്‌സ്‌പെക് S വേരിയന്റ് സ്വന്തമാക്കാന്‍ 2,79,500 രൂപ മുടക്കണം.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്‌പെന്‍ഷനായി ഹാര്‍ലി X440 റോഡ്സ്റ്ററിന്റെ മുന്‍വശത്ത് KYB-യില്‍ നിന്ന് ലഭിക്കുന്ന 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഗ്യാസ് ഫില്ലഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കും. ബ്രേക്കിംഗില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഉണ്ടാവുക. സേഫ്റ്റിക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും കൂട്ടായുണ്ട്.

അമേരിക്കന്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല ഹാര്‍ലി ഡേവിഡ്‌സണ്‍ X440. ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഒരു TFT സ്‌ക്രീന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ടാക്കോമീറ്റര്‍, ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളെല്ലാം ഈ മിഡ്-കപ്പാസിറ്റി ബൈക്കില്‍ ലഭ്യമാണ്.

ഹീറോയുടെ കാര്യത്തിലേക്ക് വന്നാൽ മാവറിക് എന്ന മോഡൽ, എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടായിരിക്കും ജോടിയാക്കുക. പൂർണ എൽഇഡി ലൈറ്റിംഗ്, അപ്-റൈറ്റ് ഹാൻഡിൽബാർ, മിഡ്-സെറ്റ് ഫുട്‌പെഗുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഫോക്‌സ് എയർ ഇൻടേക്കോടുകൂടിയ ഫ്യുവൽ ടാങ്ക് എക്‌സ്‌റ്റൻഷനുകൾ എന്നിവയെല്ലാ സവിശേഷതകളും ഉണ്ട്.

More from DriveSpark

Article Published On: Thursday, May 2, 2024, 22:52 [IST]
English summary
Harley davidson imported bikes and the price list details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X