പുതിയ സാമ്പത്തിക വർഷത്തിൽ കിടിലൻ തുടക്കവുമായി ഹീറോ, വിറ്റഴിച്ചത് 5,33,585 യൂണിറ്റുകളെന്ന് കണക്കുകൾ

പുത്തൻ സാമ്പത്തിക വർഷത്തിൽ എല്ലാ വാഹന നിർമാതാക്കളും മികച്ച രീതിയിൽ തന്നെ വിൽപ്പന നടത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങളിൽ ഏപ്രിൽ മാസത്തെ ഹീറോ മറ്റാരുമല്ല അത് ഹീറോ മോട്ടോകോർപ്പാണ്. 2024 ഏപ്രിലിൽ 5,33,585 യൂണിറ്റുകൾ വിറ്റഴിച്ച് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചുവെന്നാണ് ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷവുമായി താരതമ്യെ ചെയ്താൽ 34.7 ശതമാനത്തിൻ്റെ വളർച്ചയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഏപ്രിൽ'24-ൽ 4,96,542 യൂണിറ്റുകളും ഏപ്രിൽ'23-ൽ 3,68,830 യൂണിറ്റുകളുമായിരുന്നു. സ്കൂട്ടറുകളുടെ വിൽപ്പന ഏപ്രിൽ'24-ൽ 37,043 യൂണിറ്റുകളും ഏപ്രിൽ'23-ൽ 27,277 യൂണിറ്റുകളുമാണ്. ഏപ്രിൽ'24-നും ഏപ്രിൽ'23-നും 5,13,296 യൂണിറ്റുകളും 3,86,184 യൂണിറ്റുകളുമാണ് മൊത്തം ആഭ്യന്തര വിൽപ്പന. കയറ്റുമതി ഏപ്രിൽ'23-ലെ 9,923 യൂണിറ്റിൽ നിന്ന് ഏപ്രിൽ'24-ൽ 20,289 യൂണിറ്റായി ഉയർന്നിട്ടുണ്ട്.

ഹീറോ മോട്ടോകോർപ്പ് അടുത്തിടെ തങ്ങളുടെ മുൻനിര മോട്ടോർസൈക്കിളായ മാവ്‌റിക്ക് 440-ൻ്റെ ഡെലിവറി ആരംഭിച്ചിരുന്നു. ഹീറോയുടെ പുതിയ മോഡലാണ് മാവ്റിക്. ഹീറോയും ഹാർലി ഡേവിഡ്സണും കൈകോർത്തതിന് ശേഷമാണ് ഹാർലി X440 രൂപമെടുത്തത്. അതിന് ശേഷമാണ് ഹീറോയും 440 സിസി എഞ്ചിനോടെ ഇതിന്റെ മറ്റൊരു പതിപ്പ് അവതരിപ്പിച്ചത്.

ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഹീറോ മാവ്‌റിക്ക് 440 വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.24 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മാവ്റിക്ക് ഹീറോയുടെ പ്രീമിയ ഡീലർഷിപ്പുകൾ വഴി മാത്രമേ വിൽക്കൂ. ഹാർലി ഡേവിഡ്‌സൺ X440 ഒരു ക്രൂയിസർ സ്റ്റൈലാണ് പിടിച്ചിരിക്കുന്നതെങ്കിൽ ആധുനികവും റെട്രോ ഘടകങ്ങളും സംയോജിപ്പിച്ച് മസ്‌കുലർ ഇന്ധന ഫ്യുവൽ ടാങ്ക് ഫീച്ചർ ചെയ്യുന്ന റോഡ്‌സ്റ്റർ ഡിസൈനാണ് മാവ്‌റിക്ക് 440 പിന്തുടർന്നിരിക്കുന്നത്.

ബൈക്കിന്റെ ഫ്യുവൽ ടാങ്ക്, കഫൻ, ഫെൻഡറുകൾ എന്നിവയ്ക്കായി മെറ്റൽ പാർട്‌സുകളാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. ലൈറ്റിംഗ് എല്ലാം എൽഇഡി ആണെന്നതും മോട്ടോർസൈക്കിളിനെ മോഡേണാക്കുന്ന കാര്യമാണ്. അതേസമയം ഡിജിറ്റൽ സ്പീഡോമീറ്റർ ഒരു നെഗറ്റീവ് ഡിസ്പ്ലേ ഉൾപ്പെടുത്തുകയും ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുമുണ്ട്.

കോളുകളും എസ്എംഎസ് അലേർട്ടുകളും മ്യൂസിക് പ്ലേബാക്കും ടേൺ-ബൈ-ടേൺ നാവിഗേഷനുമെല്ലാം വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, ബൾബസ് ഫ്യുവൽ ടാങ്ക്, മസ്കുലർ ലൈനുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ ഘടകങ്ങളുള്ള ശക്തമായ റോഡ് പ്രസൻസ് മോട്ടോർസൈക്കിളിനുണ്ട്. സ്റ്റബി ടെയിൽ സെക്ഷൻ, സ്കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റ് എന്നിവയാണ് ഹീറോയുടെ മോഡേൺ റെട്രോ ബൈക്കിനെ വേറിട്ടുനിർത്തുന്നത്. ഇന്നേവരെ ഹീറോ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും പ്രീമിയമായ മോഡലാണ് പുതിയ മാവ്റിക് 440.

803 mm സീറ്റ് ഹൈറ്റുള്ള ബൈക്കിൽ ടോളായതും എന്നാൽ വൈഡായതുമായ ഹാൻഡിൽ ബാറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ടൂറിംഗിന് ബൈക്കിനെ അനുയോജ്യമാക്കുകയും ചെയ്യും. എഞ്ചിൻ വശത്തേക്ക് നോക്കിയാൽ 400 സിസി സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ് എഞ്ചിന് 6,000 ആർപിഎമ്മിൽ പരമാവധി 27 ബിഎച്ച്പി പവർ ഔട്ട്പുട്ടും 4,000 ആർപിഎമ്മിൽ 36 എൻഎം പീക്ക് ടോർക്കും നൽകാൻ ശേഷിയുള്ളതാണ്. ഹാർലി ബൈക്കിന്റെ ടോർക്കിനേക്കാൾ 2 Nm കുറവാണ് മാവ്റിക്കിന്.

സിറ്റി റൈഡിനും ഹൈവേ യാത്രകൾക്കും സുഗമമായ റൈഡിംഗ് അനുഭവം ഉറപ്പാക്കിക്കൊണ്ട് ലോ-എൻഡ് ടോർക്കിന് മുൻഗണന നൽകുന്നതിനായി എഞ്ചിൻ കാലിബ്രേറ്റ് ചെയ്തിട്ടുണ്ടെന്നും ഹീറോ പറയുന്നു. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, May 5, 2024, 12:00 [IST]
English summary
Hero announced sales report of 2024 financial year with 533585 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X