ആക്ടിവയുടെ ഈ എതിരാളിയെ ഇനി വാങ്ങാന്‍ കിട്ടൂല! തീര്‍ന്നിട്ടില്ല ഒന്നുകൂടിയുണ്ടെന്ന് ഹീറോ

ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ വിപണിയായ ഇന്ത്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കമ്പനി ഹീറോ മോട്ടോകോര്‍പ്പാണ്. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ ഒന്നാമന്‍മാരാണെങ്കിലും സ്‌കൂട്ടര്‍ വില്‍പ്പനയില്‍ പഴയ പങ്കാളിയായ ഹോണ്ടയുമായും ടിവിഎസുമായും മുട്ടിനില്‍ക്കാന്‍ ഹീറോക്ക് സാധിക്കുന്നില്ല. അടുത്തിടെ ആക്ടീവക്കും ജുപ്പിറ്ററിനും ചെക്ക് വെക്കാനായി 'സൂം' എന്ന മോഡല്‍ ഹീറോ വിപണിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ മോഡേണ്‍ ലുക്കും കൈനിറയെ ഫീച്ചറുകളുമായി എത്തിയ സൂമിനും ജനപ്രിയ മോഡലുകളുടെ വില്‍പ്പനയെ വെല്ലാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഹീറോയുടെ സ്‌കൂട്ടര്‍ നിരയിലെ നിലവിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന മോഡല്‍ പ്ലഷര്‍ പ്ലസാണ്. ഇത് കൂടാതെ സൂം 110, ഡെസ്റ്റിനി 125, എന്നിവക്കൊപ്പം ഫ്ലാഗ്ഷിപ്പ് മോഡലായ മാസ്ട്രോ 125 ഉം ബ്രാന്‍ഡ് ഓഫര്‍ ചെയ്തിരുന്നു.

hero maestro rear profile

ആക്ടിവയുടെ കുത്തക അവസാനിപ്പിക്കാനായി ഹീറോ അവതരിപ്പിച്ച മാസ്ട്രോക്ക് പക്ഷേ സ്‌കൂട്ടറുകള്‍ക്കിടയിലെ 'അപ്പന്‍ തമ്പുരാനെ' ഒന്ന് വിറപ്പിക്കാന്‍ പോലുമായില്ല. 2024 ജനുവരിയില്‍ മാസ്ട്രായുടെ 376 യൂണിറ്റുകള്‍ മാത്രമാണ് ഹീറോക്ക് വില്‍ക്കാനായത്. വിദേശ വിപണിയിലാകട്ടെ വില്‍പ്പന വെറും 260 യൂണിറ്റിലൊതുങ്ങി. ഒന്ന് രണ്ട് അപ്ഡേറ്റുകള്‍ ലഭിച്ചിട്ട് പോലും മാസ്ട്രോക്ക് ഷോറൂമിലേക്ക് ആളെ കൂട്ടാന്‍ സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ ഒരു സാഹചര്യത്തില്‍ ഹീറോ മാസ്ട്രോ സ്‌കൂട്ടര്‍ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. വലിപ്പം കുറച്ച് കൂടുതലായിരുന്നുവെങ്കിലും പ്രായോഗികതയായിരുന്നു മാസ്ട്രോയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. എന്നാല്‍ കുറഞ്ഞ വില്‍പ്പന കാരണം ഈ മോഡലിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ ഹീറോ തീരുമാനിക്കുകയായിരുന്നു. എന്ന് കരുതി സ്‌കൂട്ടര്‍ സെഗ്മെന്റിന്റെ സിംഹാസനം സ്വന്തമാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഹീറോ ഒട്ടും പിറകോട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

hero maestro rear profile

മാസ്ട്രോയുടെ പകരം പുത്തന്‍ സ്‌കൂട്ടര്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ പേറ്റന്റ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരിക്കുകയാണ്. വരാന്‍ പോകുന്ന സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് മാസ്ട്രോയുടെയും ഡെസ്റ്റിനിയുടെയും അതേ പവര്‍ട്രെയിനായിരിക്കും ലഭിച്ചേക്കുക. 9 bhp പവറും 10.36 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഒരു സിവിടി ഗിര്‍ബോക്സുമായി ജോടിയാക്കും.

ബ്രാന്‍ഡിന്റെ മുന്‍നിര സ്‌കൂട്ടറായതിനാല്‍ തന്നെ മാസ്ട്രോയുടെ വിടവ് നികത്താന്‍ പ്രീമിയം ഘടകങ്ങളും ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും പുതിയ അവതാരം പിറവിയെടുക്കുക. ബ്ലൂടൂത്തും നാവിഗേഷനുമുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, XTEC കണക്റ്റ്, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ് കപാസിറ്റി, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റുകള്‍, ആപ്രോണ്‍ സ്റ്റോറേജ്, എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ എന്നീ സവിശേഷതകള്‍ സ്‌കൂട്ടറിന് ലഭിച്ചേക്കും.

hero scooter patented

ഡിസൈന്‍ വശം നോക്കുമ്പോള്‍ ക്ലീനും മിനിമലുമായ ബോഡി ക്രീസുകളായിരിക്കും വരാന്‍ പോകുന്ന സ്‌കൂട്ടറിന് ലഭിക്കുക. എല്‍ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണമായിരിക്കും സ്‌കൂട്ടറിന് വെളിച്ചം പകരുക. മാത്രമല്ല മുന്നിലും പിന്നിലും സ്ലീക്ക്, സ്റ്റൈലിഷ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ലഭിക്കാന്‍ സാധ്യത കാണുന്നു. മാത്രമല്ല വലിയ സ്പ്ലിറ്റ്-ടൈപ്പ് സീറ്റുകളും വലിയ ഗ്രാബ് റെയില്‍ അടക്കമുള്ള പ്രീമിയം ഘടകങ്ങള്‍ ഇതില്‍ ഹീറോ ഉള്‍ക്കൊള്ളിച്ചേക്കും.

ഫ്‌ലാറ്റായ ഫ്ലോര്‍ബോര്‍ഡും വിശാലമായ സീറ്റുകളും പ്രായോഗികതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കും. വരാന്‍ പോകുന്ന ഹീറോ സ്‌കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങളില്‍ നിന്നുള്ള ചില സൂചനകള്‍ എന്നാല്‍ അത്ര ആശാവഹമല്ല. പൊതുവേ ബ്രാന്‍ഡുകള്‍ തങ്ങളുടെ റേഞ്ച് ടോപിംഗ് വേരിയന്റുകളാണ് പേറ്റന്റ് ഡിസൈന്‍ ചാര്‍ത്തുക.

എന്നാല്‍ വരാന്‍ പോകുന്ന ഹീറോ സ്‌കൂട്ടറിന്റെ രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നില്ലെന്നതാണ് അതിശയകരം. മാത്രമല്ല മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും ലഭിക്കുന്നില്ല. അതേസമയം മാസ്ട്രോക്ക് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ ലഭിച്ചിരുന്നു. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ വലിയ കുറവായി വിലയിരത്തപ്പെടും. നിലവില്‍ ആക്ടിവ 6G മോഡലില്‍ ഹോണ്ട ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത് ടിവിഎസ് ആണെങ്കില്‍ സ്‌കൂട്ടി ഉള്‍പ്പെടെ എല്ലാ സ്‌കൂട്ടറുകളുടെയും മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഏതായാലും ഈ സ്‌കൂട്ടര്‍ പ്രൊഡക്ഷനിലേക്ക് വരുമ്പോള്‍ ഇതിലെല്ലാം മാറ്റങ്ങള്‍ വന്നേക്കാം. വരാന്‍ പോകുന്ന സ്‌കൂട്ടറില്‍ നൂതനമായ ഒത്തിരി ഫീച്ചറുകളും ഹീറോ ഉള്‍പ്പെടുത്തും. വരാന്‍ പോകുന്ന സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, March 23, 2024, 17:02 [IST]
English summary
Hero maestro 125 discontinued upcoming flagship scooter rivalling activa jupiter patented
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X