ഹീറോയുടെ 'മാവീരന്‍' മാവ്‌റിക്ക് 440 എങ്ങനെയുണ്ട്; വീഡിയോ റിവ്യൂ കാണാം
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയും അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണും തമ്മിലുള്ള കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ മോഡലാണ് ഹീറോ മാവ്‌റിക്ക് 440. ഡിസൈനിംഗിലൂടെ മാത്രമല്ല അതിന്റെ എഞ്ചിന്‍ സവിശേഷതകള്‍ കൊണ്ടും ഹീറോ മാവ്‌റിക്ക് 440 മോട്ടോര്‍സൈക്കിള്‍ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കുറച്ച് കൂടി 'പ്രീമിയം' ആവാനുള്ള ഹീറോയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉല്‍പ്പന്നം പുറത്തിറക്കിയിരിക്കുന്നത്.
ഹാര്‍ലി X440 അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നതെങ്കിലും മാവ്റിക്ക് മൊത്തത്തില്‍ തികച്ചും വ്യത്യസ്തമായ സ്‌റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തില്‍ നിയോ-റെട്രോ ഘടകങ്ങളുള്ള മസ്‌ക്കുലര്‍ ഫ്യുവല്‍ ടാങ്കുള്ള റോഡ്സ്റ്ററാണ് മാവ്റിക് 440. റാന്‍ ഓഫ് കാച്ചില്‍ പുതിയ മാവ്റിക്ക് 440 പരീക്ഷിച്ചറിയാന്‍ ഹീറോ ഞങ്ങളെ ക്ഷണിച്ചു. ഭുജില്‍ വെച്ച് ആരംഭിച്ച ഞങ്ങളുടെ റൈഡ് വിശേഷങ്ങള്‍ കാണാന്‍ ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മസ്‌കുലര്‍ സ്റ്റൈലിംഗില്‍ സെഗ്മെന്റിലേക്ക് എത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന് പുറമെ ഹണ്ടറിന്റെ വിപണിയും ഉന്നംവെച്ചാണ് ഹീറോ മാവ്‌റിക്ക് 440 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അരങ്ങുവാഴുന്ന 350 സിസി സെഗ്മെന്റിന്റെ ലീഡര്‍ സ്ഥാനം അലങ്കരിലക്കാനെത്തുന്ന ഹീറോ മോഡലിന് 1.99 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.
അതേസമയം ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വരുന്ന മാവ്‌റിക് 440 ബൈക്കിന്റെ മിഡ്, ടോപ്പ് എന്നിവയ്ക്ക് യഥാക്രമം 2.14 ലക്ഷം, 2.24 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഹീറോയുടെ പുത്തന്‍ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം ഇപ്പോള്‍ തന്നെ പ്രീ-ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. 2024 ഏപ്രില്‍ മാസം മുതല്‍ ബൈക്കിന്റെ വിതരണം ആരംഭിക്കാനാണ് പദ്ധതി.



Click it and Unblock the Notifications








