ബൈക്ക് വാങ്ങാനൊരുങ്ങുകയാണോ? 10 ദിവസം കൂടി കാത്തിരുന്നാൽ ഹീറോയുടെ മാവീരന്‍ 'മാവ്‌റിക്ക്' വരുന്നുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹീറോ മോട്ടോര്‍കോര്‍പ്പില്‍ നിന്ന് ഒരു 'പെരിയ സംഭവം' ലോഡിംഗ് ആണെന്ന കാര്യം ഇതിനോടകം ഉറപ്പായിക്കഴിഞ്ഞതാണ്. ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ബൈക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440. ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കാന്‍ പോകുന്ന ബൈക്കിന് ഹീറോ മാവ്‌റിക്ക് എന്ന് പേര് ലഭിക്കുമെന്ന കാര്യം ടീസറിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ് ഹീറോ.

കമ്മ്യൂട്ടര്‍ മോട്ടോര്‍സെക്കിളുകളിലൂടെ ഇന്ത്യക്കാരുടെ മനംകീഴടക്കിയ ബ്രാന്‍ഡാണ് ഹീറോ. ഇന്നത്തെ കാലത്ത് പ്രീമിയം ബൈക്കുകള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനാണ് ബ്രാന്‍ഡ് വൈദേശിക ബ്രാന്‍ഡുകളുമായി കൈകോര്‍ക്കുന്നത്. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനായി ബ്രാന്‍ഡ് ഹീറോ മാവ്‌റിക്ക് ജനുവരി 23ന് ഔദ്യോഗികമായി അവതരിപ്പിക്കും. ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബൈക്ക് മോഡലായ X440-യുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് വരിക.

hero mavrick 440 teased

ലോഞ്ച് അടുത്തുവരുന്ന സാഹചര്യത്തില്‍ ബൈക്കിനെ കുറിച്ചുള്ള ആവേശം ഇരട്ടിയാക്കി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാവ്‌റിക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഹീറോ. പുതിയ ഹീറോ ബൈക്കിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ടീസര്‍ ചിത്രങ്ങള്‍. സ്ഥിരം ശൈലിയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ ഡിസൈന്‍ ഭാഷയിലാണ് ബൈക്ക് വരുന്നത്. ഹാര്‍ലി കസിന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹീറോ മാവ്‌റിക്കില്‍ വരുത്തിയിട്ടുണ്ട്.

കുറച്ച് കൂടി മേഡേണ്‍ ഡിസൈനിലായിരിക്കും മാവ്‌റിക്ക് വരിക. ഹെഡ്‌ലൈറ്റുകളും ഫ്യവല്‍ ടാങ്കുകളുമടക്കമുള്ള സുപ്രധാന ഭാഗങ്ങളുടെ രൂപകല്‍പ്പന ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ്. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) ഹെഡ്ലൈറ്റിനുള്ളിലാണ് വരുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഒ' എന്ന അക്ഷരം പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഇത് രൂപകല്‍പ്പന ചെയ്യുക. ഇതോടൊപ്പം ഫ്യുവല്‍ ടാങ്കിന് ചുറ്റും ഒരു ഫാക്‌സ് എയര്‍ ഇന്‍ടേക്ക് നല്‍കിയിട്ടുണ്ട്. ബൈക്കിന് കൂടുതല്‍ പരുക്കന്‍ രൂപം നല്‍കുന്നതിനാണ് ഇത് നല്‍കിയിരിക്കുന്നത്.

hero mavrick 440 teased

ഹാര്‍ലി ഡേവിഡ്സണ്‍ X440 ബൈക്കിന്റെ വിവിധ സവിശേഷതകള്‍ പുതിയ ഹീറോ ഫ്‌ലാഗ്ഷിപ്പ് മോഡലില്‍ പതീക്ഷിക്കാം. 440 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനായിരിക്കും ഈ ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 27 bhp കരുത്തും 38 Nm ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക.

മാവ്‌റിക്കിന്റെ സ്വഭാവസവിശേഷതകള്‍ക്ക് അനുസരിച്ച് ഹീറോ എഞ്ചിന്‍ ട്യൂണിംഗില്‍ മാറ്റം വരുത്തും. വിലക്ക് വലിയ പ്രാധാന്യമുള്ള ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹീറോ മോഡലിന് ഹാര്‍ലിയുടെ വില നല്‍കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ ഫീച്ചറുകളുടെയും ഉപകരണങ്ങളുടെയും കാര്യത്തില്‍ ചില്ല പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം. ഹീറോ മാവ്‌റിക്കിന്റെ ഫ്രണ്ടില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഉപയോഗിക്കുമെന്ന് സ്‌പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

harley davidson x440

അതേസമയം ഹാര്‍ലി ഡേവിഡ്‌സണ്‍ X440 ബൈക്കിന്റെ മുന്‍വശത്ത് അപ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. പിന്‍ഭാഗത്ത് ഇപ്പോഴും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉണ്ട്. വീല്‍ സൈസിന്റെ കാര്യത്തിലും X440 മോട്ടോര്‍സൈക്കിളും ഹാര്‍ലിയും വ്യത്യസ്തമായിരിക്കുമെന്നാണ് തോന്നുന്നത്. മാവ്‌റിക്കിന് 18 അല്ലെങ്കില്‍ 17 ഇഞ്ച് വലുപ്പമുള്ള വീലുകളായിരിക്കും ലഭിച്ചേക്കുക.

അലോയ് വീലുകള്‍ക്കും X440-യില്‍ നിന്ന് വ്യത്യസ്തമായ ഡിസൈന്‍ ഉണ്ടായിരിക്കും. രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ആയിരിക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുക. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ് ഓഫറില്‍ ഉണ്ടായിരിക്കും. ഹാര്‍ലി ഡേവിഡ്സണ്‍ X440 ബൈക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഈ ബൈക്ക് വില്‍ക്കുകയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 2 ലക്ഷം രൂപയോ 2.20 ലക്ഷം രൂപയോ വിലയില്‍ ബൈക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ഹീറോ-ഹാര്‍ലി ഡേവിഡ്സണ്‍ സംയുക്ത സംരംഭമായ ഹാര്‍ലി ഡേവിഡ്സണ്‍ X440 ബൈക്കിന് ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അലയൊലികള്‍ക്കിടെ തങ്ങളുടെ പ്രീമിയം ബൈക്കും മികച്ച സ്വീകാര്യത നേടുമെന്നാണ് ഹീറോയുടെ പ്രതീക്ഷ. അല്‍പ്പം കൂടി പ്രീമിയമായി മാറി വിപണി വിഹിതം ഉയര്‍ത്താനുളള ഹീറോയുടെ ശ്രമം ലക്ഷ്യം കാണുമോയെന്ന് കാത്തിരുന്ന് കാണാം. ഏതായാലും കൂട്ടുകെട്ടില്‍ നിന്ന് 440 പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മോഡലുകള്‍ വരുന്നുണ്ട്. അവ വരുംദിവസങ്ങളില്‍ മൂടുപടമഴിക്കും.

More from DriveSpark

Article Published On: Saturday, January 13, 2024, 17:00 [IST]
English summary
Hero mavrick 440 teaser out now to launch on 2024 january 23 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X