ലോഞ്ചിന് മുമ്പ് മാവ്‌റിക്കിന്റെ ഡിസൈന്‍ വെളിപ്പെടുത്തി ഹീറോ; വിലയില്‍ ഞെട്ടിക്കുമോ?
ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹാര്‍ലി X440 ഇന്ത്യന്‍ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലുണ്ടാക്കിയ ഓളം ചില്ലറയല്ല. അമേരിക്കന്‍ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ബൈക്കാണിത്. X440 ബൈക്കിന്റെ ലോഞ്ച് സമയത്ത് തന്നെ ഹീറോ ഇതേ പ്ലാറ്റ്‌ഫോമില്‍ സ്വന്തം മോഡല്‍ വികസിപ്പിക്കുന്ന വിവരം അന്നേ പുറത്തുവന്നിരുന്നു.
ജനുവരി 23-ന് ലോഞ്ച് ചെയ്യാന്‍ പോകുന്ന പുത്തന്‍ ബൈക്കിന് ഹീറോ മാവ്‌റിക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ടീസറുകള്‍ പുറത്തുവിട്ട് ഹൈപ്പ് ഉയര്‍ത്തുന്ന ഹീറോ ബൈക്കിന്റെ ഡിസൈന്‍ സ്‌കെച്ച് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബൈക്കിനെ കുറിച്ചുള്ള പുത്തന്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഹാര്‍ലി-ഡേവിഡ്സണ്‍ X440-യുമായി അണ്ടര്‍പിന്നിംഗുകള്‍ പങ്കിടുന്ന ബൈക്കിന്റെ രണ്ട് പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷമാണ് ഹീറോ മാവ്‌റിക്കിന്റെ പുതിയ ഡിസൈന്‍ സ്‌കെച്ച് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ആയിരിക്കും മാവ്‌റിക്ക്. ഡിസൈന്‍ സ്‌കെച്ച് പരിശോധിക്കുമ്പോള്‍ ഒരു റോഡ്സ്റ്റര്‍ പോലെയാണ് മാവ്‌റിക്ക് 440 കാണപ്പെടുന്നത്.
മൊത്തത്തില്‍ ഹീറോ മോഡല്‍ ഹാര്‍ലി കസിന്‍ മോഡലിനേക്കാള്‍ അല്‍പ്പം കൂടി മേഡേണ്‍ ലുക്കിലാണ് വരുന്നത്. വരാന്‍ പോകുന്ന ബൈക്കില്‍ 'H' ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പോടുകൂടിയ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുണ്ട്. മസ്‌കുലര്‍ ലുക്കിലുള്ളള ഫ്യൂവല്‍ ടാങ്കും സിംഗിള്‍ പീസ് സീറ്റുമാണ് പുതിയ ബൈക്കിന് ലഭിക്കുക. മോഡേണ്‍ ലുക്കില്‍ അണിയിച്ചൊരുക്കുന്ന മാവ്‌റിക്കിലൂടെ കൂടുതല്‍ യുവാക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് തോന്നുന്നത്.

പ്രീമിയം മോഡലായ ഹാര്‍ലി X440 ബൈക്കിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്യാനായി ഹാര്‍ഡ്‌വെയറുകളില്‍ ചില മാറ്റങ്ങള്‍ കാണാം. ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ അപ്-സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഹീറോ മാവ്റിക്കിന്റെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ ആയിരിക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കാനെത്തുക. എന്നാല്‍ പിന്‍വശത്ത് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ തുടരും.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വരും. ഹീറോ-ഹാര്‍ലി മോഡലുകളുടെ വീല്‍ സൈസിലും മാറ്റമുണ്ടാകും. മാവ്‌റിക്കിന്റെ വീലുകളുടെ വലിപ്പം 18 ഇഞ്ചോ അല്ലെങ്കില്‍ 17 ഇഞ്ചോ ആയിരിക്കും. ഹാര്‍ലി മോഡലില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടാനായി അലോയ് വീല്‍ ഡിസൈനിലും ഹീറോ മാറ്റം വരുത്തും.
പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഹാര്‍ലി -ഡേവിഡ്സണ്‍ X440 ബൈക്കിന് തുടിപ്പേകുന്ന 440 സിസി എഞ്ചിന്‍ ആയിരിക്കും ഹീറോ മാവ്റിക്കിനും തുടിപ്പ് പകരുന്നത്. 440 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി 27 bhp പവറും 38 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കരുത്തുറ്റ ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. എന്നാല്‍ മാവ്‌റിക്ക് വ്യത്യസ്തമായ എഞ്ചിന്‍ ട്യൂണിംഗില്‍ ആയിരിക്കും വരിക.
കമ്മ്യൂട്ടര്‍ മോട്ടോര്‍സെക്കിളുകളിലൂടെ ഇന്ത്യക്കാരുടെ മനംകീഴടക്കിയ ബ്രാന്‍ഡായ ഹീറോ അടുത്ത കാലത്തായി പ്രീമിയം ബൈക്കുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യത മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദേശ ബ്രാന്‍ഡുകളുമായി കൈകോര്‍ത്തിരിക്കുന്നത്. ഹാര്‍ലിയുടെ കുറഞ്ഞ വിലയിലുള്ള മോഡല്‍ ആയതിനാല്‍ തന്നെ X440 മികച്ച അഭിപ്രായം നേടിയിരുന്നു. എന്നിരുന്നാലും ഹീറോ ഒരു ബൈക്ക് പുറത്തിറക്കുമ്പോള്‍ വിലയുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തും.പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹീറോ മോഡലിന് ഹാര്‍ലിയുടെ വിലയിട്ടേക്കില്ല.

ഹാര്‍ലി ഡേവിഡ്‌സണ്‍ X440 ബൈക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഈ ബൈക്ക് വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. 2.39 ലക്ഷം മുതല്‍ 2.79 ലക്ഷം രൂപ വരെയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ഹീറോ മാവ്‌റിക്കിന് 2 ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാര്‍ X440 ബൈക്ക് സ്വീകരിച്ച പോലെ മാവ്‌റിക്കിനെയും കൊണ്ടാടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








