ഡിസംബർ മാസം ഹീറോ മോട്ടോകോർപ്പിന് കിടിലൻ വിൽപ്പന; അഞ്ച് ശതമാനത്തിൻ്റെ വർധനവ്

2023 വർഷം എല്ലാ ഇരുചക്ര വാഹന നിർമാതാക്കൾക്കും നല്ല വർഷമായിരുന്നു. ടീ വീലർ വിപണി മാത്രമല്ല രാജ്യത്തെ വാഹന വിപണിക്കും ശുക്രദശ തന്നെയായിരുന്നു. ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് 2023 കലണ്ടർ വർഷത്തിൽ 54.99 ലക്ഷം യൂണിറ്റുകളാണ് വിറ്റത്, അങ്ങനെ മുൻ വർഷം വിറ്റ 52.47 ലക്ഷം യൂണിറ്റുകളുമായി താരതമ്യം ചെയ്താൽ അഞ്ച് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഡിസംബറിൽ, സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഉൾപ്പടെ മൊത്തം വിൽപ്പന 3,93,952 യൂണിറ്റായിരുന്നു, ഇത് 2022 ലെ വിൽപ്പനയായ 3,94,179 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെക്കുറെ സമമായി തന്നെ തുടരുകയാണ്. 2023 ഡിസംബറിൽ വിറ്റു പോയ 3.93 ലക്ഷം യൂണിറ്റുകളിൽ 3.77 ലക്ഷം ആഭ്യന്തര വിപണിയിൽ വിറ്റപ്പോൾ 16,110 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുമുണ്ട്. ഹാർലി-ഡേവിഡ്‌സണുമായി സഹകരിച്ച് വികസിപ്പിച്ച X400 മിഡ്-കപ്പാസിറ്റി റോഡ്‌സ്റ്ററിനുപുറമെ Xoom 100cc സ്‌കൂട്ടർ, Xtreme 200, 200S 4 മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

ഡിസംബർ മാസം ഹീറോ മോട്ടോകോർപ്പിന് കിടിലൻ വിൽപ്പന

അതോടൊപ്പം തന്നെ പുതിയ കരിസ്മ XMR-ന്റെ ലോഞ്ചിലൂടെ കരിസ്മ എന്ന ബ്രാൻഡും ഹീറോയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. എന്തായാലും 2024 -ൽ തങ്ങളുടെ പ്രീമിയം ലൈനപ്പുകൾ വികസിപ്പിക്കാൻ ഉളള ഉദ്ദേശത്തോടെയാണ് പുതിയ വർഷത്തിലേക്ക് കാൽ എടുത്തു വയ്ക്കാൻ പോകുന്നത്. പ്രശസ്തമായ EICMA മോട്ടോർഷോയുടെ 2023 പതിപ്പിൽ ഒരു അഡ്വഞ്ചർ സ്റ്റൈൽ മാക്‌സി സ്‌കൂട്ടറിനെ ഹീറോ പരിചയപ്പെടുത്തിയിരുന്നു.

സൂം 160 എന്നുപേരിട്ടിരിക്കുന്ന മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. ഇതൊരു കൺസെപ്റ്റ് രൂപത്തിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഉടൻ തന്നെ നിർമാണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബ്രാൻഡിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഓഫ്-റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

ഡിസംബർ മാസം ഹീറോ മോട്ടോകോർപ്പിന് കിടിലൻ വിൽപ്പന

സൂം 160 ശരിക്കും വലിപ്പമേറിയ മാക്‌സി സ്‌കൂട്ടറുകളിൽ ഒന്നാണ്. കൂടാതെ ഉയരവും സ്‌പോർട്ടിയറും ശരിയായ ഓഫ്-റോഡ്-റെഡി മാക്സി സ്‌കൂട്ടർ ശൈലിയും വാഹനം മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ട്രാൻസ്പരന്റ് വൈസറിനും യുണീക്കായ മുൻവശവുമെല്ലാം ആരെയും ആകർഷിക്കും വിധം പണികഴിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പിനായിട്ടുണ്ട്. വൈസറിന് താഴെയായി ഇടംപിടിച്ചിരിക്കുന്ന സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും കിടിലമാണ്.

ഇതോടൊപ്പം സിംഗിൾ പീസ് സീറ്റും ടോപ്പ് ബോക്‌സ് മൗണ്ടും സൂം 160 മാക്‌സി സ്റ്റൈൽ സ്‍‌കൂട്ടറിന്റെ അഡ്വഞ്ചർ സ്വഭാവത്തിലേക്ക് ഇഴുകിച്ചേരുന്നുമുണ്ട്. ടോപ്പ് ബോക്‌സ് മിക്കവാറും ഒരു ആക്സസറിയായി നൽകാനാണ് സാധ്യത. ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ് എന്നിവയും ഡിസൈനിലെ ഹൈലൈറ്റുകളാണ്.

ഡിസംബർ മാസം ഹീറോ മോട്ടോകോർപ്പിന് കിടിലൻ വിൽപ്പന

ഫീച്ചർ സമ്പന്നമായ സൂം 160 സ്‌കൂട്ടറിൽ ബ്ലോക്ക്-പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 14 ഇഞ്ച് അലോയ് വീലുകളാണ് ഹീറോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, കീലെസ് ഇഗ്നിഷൻ, സ്‌മാർട്ട് ഫൈൻഡ്, റിമോട്ട് സീറ്റ് ഓപ്പണിംഗുള്ള സ്മാർട്ട് കീ എന്നീ സവിശേഷതകളോടെയാണ് മോഡൽ വിപണിയിലെത്തുക.

ഹീറോയുടെ i3s സാങ്കേതികവിദ്യയുള്ള 156 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ഹീറോ സൂം 160 മാക്‌സി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും പവർ കണക്കുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ മറ്റ് ഹാർഡ്‌വെയർ സെറ്റപ്പിലേക്ക് വന്നാൽ സാധാരണ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുമാണ് സസ്പെൻഷനായി ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ എത്തും.

ഡിസംബർ മാസം ഹീറോ മോട്ടോകോർപ്പിന് കിടിലൻ വിൽപ്പന

More from DriveSpark

Article Published On: Thursday, January 4, 2024, 12:20 [IST]
English summary
Hero motocorp achieved five percentage more growth of sales in december 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X