ഫുള്‍ടാങ്കിൽ 700+ കി.മീ ഓടാം, മാസം വില്‍പ്പന 2.5 ലക്ഷം യൂണിറ്റ്! സ്‌പ്ലെന്‍ഡറിനെ ഒന്നാമനാക്കുന്ന 5 കാരണങ്ങള്‍
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലെ കള്‍ട്ട് ക്ലാസിക് മോഡലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. 25 വര്‍ഷത്തിലധികം പഴക്കമുള്ള സ്‌പ്ലെന്‍ഡര്‍ ബൈക്ക് തേടി സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ അന്വേഷിച്ചിച്ചവര്‍ക്ക് അറിയാം ഈ ചുണക്കുട്ടന്റെ ഡിമാന്‍ഡ്. വിപണിയിലെത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വില്‍പ്പന ഒട്ടും കുറയാത്ത ഈ മോഡല്‍ സ്ഥിരമായി പ്രതിമാസം 2.5 ലക്ഷം യൂണിറ്റിനടുത്താണ് വിറ്റുപോകുന്നത്. പൊതുവേ ഇന്ധനക്ഷമതയുടെ പേരിലാണ് സ്‌പ്ലെന്‍ഡര്‍ പലപ്പോഴും ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ സ്‌പ്ലെന്‍ഡറിനെ ജനപ്രിയമാക്കുന്ന ഘടകം മൈലേജ് മാത്രമാണോ. സ്‌പ്ലെന്‍ഡറിനെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്ക് ആക്കി മാറ്റുന്ന ശ്രദ്ധേയമായ അഞ്ച് കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
വിശ്വസനീയവുമായ എഞ്ചിന്‍: വിശ്വാസ്യതയ്ക്കും എക്കോണമിക്കും പേരുകേട്ട 97.2 സിസി എഞ്ചിനാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന് കരുത്ത് പകരുന്നത്. സിറ്റിയിലും ഹൈവേയിലും സുഖകരമായി യാത്ര ചെയ്യാന്‍ ഇത് സഹായകമായതിനാല്‍ അതിന്റെ ക്ലാസിലെ സ്‌പെഷ്യലായി മാറുകയാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. ഈ എഞ്ചിന്‍ സിറ്റി റൈഡുകളില്‍ മികച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ ഹൈവേകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്മൂത്തായ ഈ ബൈക്കിന്റെ എഞ്ചിന്‍ 80-85 കിലോമീറ്റര്‍ വേഗത അനായാസമായി നിലനിര്‍ത്തുന്നു.

എതിരാളിയായ ഹോണ്ട ഷൈന്‍ 100-ല്‍ നിന്ന് വ്യത്യസ്തമായി സ്പ്ലെന്‍ഡര്‍ പ്ലസിന് ഉയരം കൂടിയ ഗിയറിംഗ് ഉണ്ട്. ഇത് ഹൈവേ റൈഡുകള്‍ക്ക് ഗുണം ചെയ്യും. ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് xtec 2.0 വേരിയന്റിന്റെ ക്ലെയിംഡ് മൈലേജ് 73 കിലോമീറ്ററാണ്. ഏകദേശം 10 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഇതില്‍ വരുന്നത്. അങ്ങനെ വരുമ്പോള്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാല്‍ 700 ദൂരം താണ്ടാന്‍ ബൈക്കിന് സാധിക്കും.
ട്യൂണ്‍ഡ് സസ്‌പെന്‍ഷന്‍: വളരെ സൗകര്യപ്രദമായ സസ്പെന്‍ഷന്‍ സംവിധാനമാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ ഒരു പ്രത്യേകത. ഇത് നഗരത്തിലെ സവാരികള്‍ക്കും മോശം റോഡുകളിലൂടെയുള്ള കറക്കങ്ങള്‍ക്കും അനുയോജ്യമാക്കുന്നു. 165 mm ഗ്രൗണ്ട് ക്ലിയറന്‍സിന്റെ ബലത്തില്‍ പരുക്കന്‍ ഭൂപ്രദേശങ്ങള്‍ ബൈക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇത് സ്പ്ലെന്‍ഡര്‍ പ്ലസിനെ വൈവിധ്യമാര്‍ന്ന റൈഡിംഗ് സാഹചര്യങ്ങള്‍ക്കുള്ള വിശ്വസനീയമായ ഓപ്ഷനാക്കി മാറ്റുന്നു.

എളുപ്പത്തില്‍ റൈഡ് ചെയ്യാം: കുടുംബത്തിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറി ഇരുന്ന് പോകാവുന്ന തരത്തിലാണ് ഈ കമ്മ്യൂട്ടര്‍ ബൈക്കിന്റെ രൂപകല്‍പ്പന. 785 mm സീറ്റ് ഉയരവും 112 കിലോഗ്രാം ഭാരവും മാത്രമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനുള്ളത്. ഈ ഫീച്ചറുകള്‍ വ്യത്യസ്ത ഉയരത്തിലും വലിപ്പത്തിലുമുള്ള റൈഡര്‍മാര്‍ക്ക് ബൈക്ക് ഹാന്‍ഡില്‍ ചെയ്യുന്നത് എളുപ്പമാക്കുന്നു. ഇടുങ്ങിയ ഇടങ്ങളിലൂടെ യാത്ര ചെയ്യാനും എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനും ഇവ നമ്മെ സഹായിക്കുന്നു.
സ്ഥിരത: ബൈക്കിന്റെ സസ്‌പെന്‍ഷന്‍ ഉയര്‍ന്ന വേഗതയില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് ഹൈവേകളില്‍ സ്ഥിരത ഉറപ്പാക്കുന്നു. സ്‌പ്ലെന്‍ഡറിന്റെ ചില എതിരാളികള്‍ ഉപയോഗിക്കുന്ന 17 ഇഞ്ച് വീലുകളെ അപേക്ഷിച്ച് 18 ഇഞ്ച് വീലുകള്‍ മോശം റോഡുകളില്‍ മികച്ച സ്ഥിരത നല്‍കുന്നു. ഈ സവിശേഷത സ്പ്ലെന്‍ഡര്‍ പ്ലസിനെ സിറ്റി, ഹൈവേ റൈഡുകള്‍ക്ക് ഒരു വിശ്വസനീയമായ ഓപ്ഷനാക്കി മാറ്റുന്നു.

ഫീച്ചറുകളാല്‍ സമ്പന്നം: 100 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്്. സ്പ്ലെന്‍ഡര്‍ പ്ലസ് Xtec 2.0 വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഹസാര്‍ഡ് ലൈറ്റുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി കണ്‍സോള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സവിശേഷതകള്‍ സാധാരണയായി വലിയ ബൈക്കുകളില്‍ കാണപ്പെടുന്നവയാണ്.
ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ടാണ് സ്പ്ലെന്‍ഡര്‍ പ്ലസിനെ അതിന്റെ സെഗ്മെന്റിലെ മികച്ച ഓപ്ഷനാക്കി മാറ്റുന്നത്. വൈവിധ്യമാര്‍ന്ന എഞ്ചിന്‍, നന്നായി ട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍, ഓടിക്കാന്‍ എളുപ്പം, ഹൈവേ സ്ഥിരത, ആകര്‍ഷകമായ സവിശേഷതകള്‍ എന്നിവയാല്‍ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് ഇന്ത്യന്‍ റൈഡര്‍മാര്‍ക്കിടയില്‍ പ്രിയങ്കരമായി തുടരുന്നു.
മാത്രമല്ല ഈ ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സിന് വില കുറവാണെന്നതും ഒരു പ്ലസാണ്. ഹീറോയുടെ വമ്പിച്ച സേവന ശൃംഖലയുടെ പിന്തുണയോടെ അവ എളുപ്പത്തില്‍ ലഭ്യമാണ്. ഉദാഹരണത്തിന്, ഒരു എയര്‍ ഫില്‍ട്ടറിന്റെ വില വെറും 217 രൂപ, നിങ്ങള്‍ക്ക് 1,100 രൂപയ്ക്ക് എഞ്ചിന്‍ ഓയില്‍ ലഭിക്കും. 75441 രൂപ മുതല്‍ 82911 രൂപ വരെയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








