അങ്ങനെ ഒറ്റയ്ക്ക് വിജയം കൊയ്യേണ്ട! ഇ -ലൂണയ്ക്കിട്ട് മുട്ടാൻ ഹീറോ; പുത്തൻ വിഡ മോഡൽ അണിയറയിൽ

ഇന്ത്യൻ വാഹന വിപണിയുടെ വളർച്ചയ്ക്കും പരിവർത്തനത്തിനും ഇടയിൽ എങ്ങോ കൊഴിഞ്ഞു പോയതോ അല്ലെങ്കിൽ നിറം മങ്ങിയതോ ആയ ഒരു സെഗ്മെന്റാണ് മോപ്പഡുകൾ. പണ്ട് കൈനറ്റിക് ലൂണ പോലെയുള്ള ഐതിഹാസിക മോഡലുകൾ അരങ്ങു വാണിരുന്ന ഒരു തലമായിരുന്നു ഇത്. പിൽക്കാലത്ത് ടിവിഎസ് XL സീരീസ് മാത്രമായിരുന്നു ഈ സെഗ്മെന്റിന്റെ ഏക അടയാളം എന്ന് വേണം പറയാൻ.

എന്നാൽ ഇപ്പോൾ ഈ പുതിയ കാലഘട്ടത്തിൽ മോപ്പഡ് സെഗ്മെന്റ് വീണ്ടും ശ്രദ്ധ ആകർഷിച്ച് വരികയാണ്. അതുപോലെ തന്നെ കൈനറ്റിക്കും തങ്ങളുടെ ഐതിസാഹിക ലൂണ മോഡലിനെ തിരിച്ച് എത്തിച്ചിരിക്കുകയാണ്, എന്നാൽ ഇത്തവണ ഒരു IC എഞ്ചിന് പകരമായി ഒരു ഇലക്ട്രിക് ഹൃദയത്തോടെയാണ് വാഹനം എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വിപണിയിൽ എത്തിയ ഒന്നര മാസത്തിനുള്ളിൽ തന്നെ പല നേട്ടങ്ങളും ഇ -ലൂണ കൈവരിച്ചു എന്നതും ശ്രദ്ധേയമാണ്. നിലവിലെ അർബൻ ട്രാഫിക്കിലും മറ്റ് ദൈനംദിന ഡെലിവറി ആവശ്യങ്ങൾക്കും വളരെ മികച്ച ഓപ്ഷനായി ഇവ മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ സെഗ്മെന്റിലേക്ക് കൂടുതൽ നിർമ്മാതാക്കൾ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ്.

ഹീറോ മോട്ടോകോർപ്പും ഇവിടെ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തങ്ങളുടെ നിലവിലെ ഇവി മോഡലായ വിഡയുടെ മോഡൽ റേഞ്ച് വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒരു മിഡ് പ്രൈസ്ഡ് സ്കൂട്ടർ, ഒരു ഇക്കണോമിക് പ്രൈസ്ഡ് സ്കൂട്ടർ, ഒരു B2B മോഡൽ എന്നിങ്ങനെ മൂന്ന് പുതിയ മോഡലുകളുമായി വിഡ പ്രൊഡക്ട് പോർട്ട്ഫോളിയോ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ വിപുലീകരിക്കുമെന്ന് ഹീറോ മോട്ടോകോർപ്പിൻ്റെ സിഇഒ നിരഞ്ജൻ ഗുപ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു.

-

വിഡ V1 Plus കമ്പനി വീണ്ടും അവതരിപ്പിക്കുകയും ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഡിസൈൻ പേറ്റൻ്റ് നേടുകയും ചെയ്തതോടെ, ആദ്യം പറഞ്ഞ രണ്ട് മേഖലകളിലും കാര്യങ്ങൾ ഏറെ കുറെ സജ്ജമാണ്, മൂന്നാമത്തെ B2B മോഡൽ മോപ്പഡ് ശൈലിയിൽ കൈനറ്റ് എനർജിയുടെ ഇ -ലൂണയ്ക്ക് ഒരു വെല്ലുവിളിയായേക്കും.

വാഹനത്തിന്റെ ഫ്രണ്ട് വീൽ, ഡിസ്‌ക് ബ്രേക്ക്, ചെറിയ ഫ്ലൈസ്‌ക്രീൻ, ഫോർക്ക് എന്നിവ വിഡ V1 ശ്രേണിക്ക് വളരെ അധികം സമാനമാണ്. എന്നിരുന്നാലും, ഈ മോഡലിൻ്റെ ബാക്കി ഭാഗങ്ങളും ഘടകങ്ങളും തികച്ചും വ്യത്യസ്തമാണ്. വളരെ ഗ്ലോസിയായ നിയോൺ യെല്ലോ ഡബിൾ ക്രാഡിൽ ഫ്രെയിമിനുള്ളിലാവും ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും മറ്റ് ഇലക്‌ട്രിക്കലുകളും കമ്പനി സ്ഥാപിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

-

യുലു മോഡലുകളിൽ നിന്നും കൈനറ്റിക് ഇ -ലൂണയിൽ നിന്നും വളരെ വ്യത്യസ്തമായി, വിഡ B2B മോഡലിന് ഫ്ലോർബോർഡ് ഇല്ല എന്നതാണ് ശ്രദ്ധേയം, പകരം ലഗേജ് റാക്കുകൾ മുന്നിലും പിന്നിലും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ ഒരു സമയം 100 കിലോയിൽ കൂടുതൽ ലോഡ് ചെയ്യുന്ന നമ്മുടെ നാട്ടിലെ പ്രവണത കണക്കിലെടുത്ത്, വിഡയിൽ മൂന്ന് അക്ക പേലോഡ് കപ്പാസിറ്റി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ താങ്ങാനാവുന്ന വിഡ ഇ -സ്‌കൂട്ടറും ഈ യൂട്ടിലിറ്റേറിയൻ ലാസ്റ്റ് മൈൽ മൊബിലിറ്റി സൊല്യൂഷൻ മോഡലും FY25 -ൽ ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്, എങ്കിലും ഈ പുതിയ വിഡ മോഡലുകൾ എപ്പോൾ വിപണിയിൽ എത്തും എന്ന കാര്യത്തിൽ നിർമ്മാതാക്കൾ വ്യക്തമായി ഒരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.

More from DriveSpark

Article Published On: Tuesday, March 26, 2024, 15:03 [IST]
English summary
Hero vida moped model under development to rival e luna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X