അത് വല്ലാത്ത ചെയ്ത്തായി പോയി ഹീറോ! ഇത്രയും മൊഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യക്കാര്‍ക്ക് തരൂലെന്ന്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് വിഡ എന്ന സബ് ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല ഇലക്ട്രിക്കും പരമ്പരാഗത നിര്‍മാതാക്കളായ ടിവിഎസും ബജാജുമാണ് ആധിപത്യം പുലര്‍ത്തുന്നത്. സെഗ്‌മെന്റില്‍ ഇതുവരെ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഹീറോ വിഡക്ക് സാധിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ECMA 2024-ല്‍ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഏതെങ്കിലും ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ടുവരുമെന്ന് ഏവരും പ്രതീക്ഷിച്ചു. ആരാധകരുടെ പ്രതീക്ഷ ഹീറോ കാത്തെങ്കിലും ചില്ലറ ട്വിസ്റ്റുകള്‍ ഉണ്ട്.

മിലാനിലെ ലോകപ്രശസ്തമായ മോട്ടോര്‍ഷോയില്‍ വെച്ച് ഹീറോ നിരവധി മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. എക്‌സ്പള്‍സ്, കരിഷ്മ എന്നിവയുടെ പുത്തന്‍ അവതാരങ്ങളോടൊപ്പം ഹീറോ വിഡ Z (Hero Vida Z) എന്ന മോഡലിന്റെയും മൂടുപടമഴിച്ചു. ഇന്ത്യയില്‍ വരാന്‍ പോകുന്ന പുതിയ ഇവിയെന്ന് കൊതിച്ചിരിക്കുന്ന വേളയിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ യൂറോപ്പിലും യുകെയിലുമാണ് ആദ്യം അവതരിപ്പിക്കുകയെന്ന് ഹീറോ പ്രഖ്യാപിച്ചത്. 2025 പകുതിയോടെ ഈ വാഹനം യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

hero vida z

ഇന്ത്യയില്‍ പെട്രോള്‍ ടൂവീലറുകളുടെ കാര്യത്തില്‍ ഒന്നാം നമ്പറാണെങ്കിലും ഇലക്ട്രിക് വിഭാഗത്തില്‍ ഹീറോക്ക് ക്ലച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ. ഇപ്പോള്‍ വിഡ Z എന്ന പുത്തന്‍ മോഡലിനെ ഉപയോഗിച്ച് വിദേശ വിപണികളില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ പോകുകയാണ് ഹീറോ. ഇതിന്റെ ഭാഗമായാണ് വിഡ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ യൂറോപ്യന്‍, യുകെ വിപണികളില്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ് വിഡ Z.2.2 kWh, 4.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിഡ Z ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നത്. PMSM മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ വിവരം മാത്രമാണ് ഹീറോ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

hero vida z side view

പുതിയ വിഡ Z ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച്, പരമാവധി വേഗത എന്നീ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിരവധി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടുള്ള മോഡല്‍ ആയതിനാല്‍ ഇതിക്കോള്‍ മെച്ചപ്പെടുത്തിയ ഫീച്ചര്‍ ലിസ്റ്റുമായാകും വിഡ Z പുറത്തിറങ്ങുക.

കാഴ്ചയില്‍ V1 ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാള്‍ മൊഞ്ചാണ് വിഡ Z മോഡലിന്. യൂത്തന്‍മാരെയും സ്ത്രീകളെയും ഇത് ആകര്‍ഷിക്കും. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ഹീറോ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ഈ മോഡല്‍ ഇന്ത്യയിലും എത്തിയേക്കാം. എന്നാല്‍ ഇതിനെ കുറിച്ച് ഹീറോയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

hero vida z rear

ഈ ഉത്സവകാലത്ത് മികച്ച വില്‍പ്പനയാണ് ഹീറോ ഇന്ത്യയില്‍ നിന്ന് വാരിക്കൂട്ടിയത്. ഐസി എഞ്ചിന്‍ വാഹനങ്ങളാണ് ഇതിന് സിംഹഭാഗവും സംഭാവന ചെയ്തത്. എന്നാല്‍ ഭാവി മുന്നില്‍ കണ്ട് ഓരോ പടവുകളും സൂക്ഷിച്ചാണ് ഹീറോ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടാണ് ഇലക്ട്രിക് പോര്‍ട്‌ഫോളിയോ അവര്‍ തിടുക്കപ്പെട്ട് വിപുലീകരിക്കാത്തതും ഏതായാലും ഹീറോയുടെ പ്ലാനുകള്‍ അവര്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമ്പോള്‍ നമുക്ക് മനസ്സിലാക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 8, 2024, 10:42 [IST]
English summary
Hero vida z electric scooter debut at eicma 2024 targeting european market
കൂടുതല്‍... #hero motocorp #electric bike #eicma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X