ഇതുപോലെ ഒന്ന് എനിക്കും വേണം! എന്തിനാ ഇതുപോലെ ഒന്നാക്കുന്നേ, ഇത് തന്നെ എടുത്തോ; ADV കണ്ടിട്ട് എന്ത് തോന്നുന്നു?

നിലവിൽ ഏറ്റവും ജനപ്രിയമായ ട്രെൻഡിംഗ് ആക്റ്റിവിറ്റികളിലൊന്നായി യാത്രകൾ മാറിയിരിക്കുകയാണ് എന്നത് നമുക്ക് ഏവർക്കും നന്നായി അറിയാൽ, അതിനു ആനുപാതികമായി മോട്ടോർ സൈക്കിളിംഗിലും അഡ്വഞ്ചർ റൈഡിംഗിലും ജനങ്ങൾക്ക് കാര്യമായ ആകർഷണം കൂടിയിട്ടുണ്ട്. ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹിമാലയൻ 411, ഇപ്പോൾ ഹിമാലയൻ 450 എന്നിവ ഉപയോഗിച്ച് റോയൽ എൻഫീൽഡ് തങ്ങളുടെ നിലയുറപ്പിച്ചു.

അതിനു പിന്നാലെ എക്സ്പൾസുമായി ഹീറോ മോട്ടോകോർപ്പും ഇവിടെ ശക്തമായ ഒരു സാനിധ്യമാണ്. എന്നാൽ പുതിയ എതിരാളിയുമായി ഹോണ്ട ഇപ്പോൾ ഹിമാലയൻ 450 -യെ വെല്ലുവിളിക്കാനുള്ള ഒരുക്കത്തിലാണ്. ഹോണ്ടയുടെ അണിയറയിൽ എൽഫീൽഡിനെ വെല്ലാൻ ഒരുങ്ങുന്ന പുത്തൻ അസ്ത്രം എന്തെന്ന് നമുക്ക് ഒന്നു നോക്കാം.

350 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

CB200X കണക്കാക്കാതെ, ശരിയായ ADV ഓഫ്-റോഡ് മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിലേക്കുള്ള ഹോണ്ടയുടെ ആദ്യ ശ്രമമാണിത് എന്നത് ശ്രദ്ധേയമാണ്. ജാപ്പനീസ് വാഹന ഭീമന്റെ ലക്ഷ്യം തീർച്ചയായും റോയൽ എൻഫീൽഡ് ഹിമാലയൻ 450 ആണ്. എന്നാൽ ഹോണ്ടയുടെ പുതിയ ADV മറ്റ് ഓഫ്-റോഡ് മോട്ടോർസൈക്കിളുകളായ യെസ്ഡി അഡ്വഞ്ചർ, ഹാർലി-ഡേവിഡ്‌സൺ X440 -യുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന വരാനിരിക്കുന്ന ഹീറോ എക്സ്പൾസ് 440 എന്നിവയുമായി മത്സരിക്കും.

പേറ്റൻ്റ് നേടിയ ഹോണ്ട CB350 ADV ഡിസൈനിലേക്ക് ഒന്നു നോക്കിയാൽ, നമ്മുടെ ആദ്യ ചിന്ത റോയൽ എൻഫീൽഡ് ഹിമാലയൻ 411 -ലേക്കാണ് പോവുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 -യെ ഹോണ്ടയുടെ പുതിയ CB350 ക്ലാസിക്കുമായി താരതമ്യം ചെയ്തപ്പോൾ നാം നിരീക്ഷിച്ചതിന് സമാനമായ ഒന്ന്.

ഈ പ്രാരംഭ നിരീക്ഷണങ്ങൾ ഒരു 2D സൈഡ് പ്രൊഫൈൽ ഫ്ലാറ്റ് ഇമേജിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഫൈനൽ പ്രൊഡക്ഷൻ-സ്പെക്ക് മോട്ടോർസൈക്കിൾ 3D -യിലും സർഫസ് ഫിനിഷിംഗിലും ഹിമാലയനേക്കാൾ വളരെ വ്യത്യസ്തമായി കാണപ്പെടും. സൂക്ഷ്മമായി പരിശോധിച്ചാൽ, മൊത്തത്തിലുള്ള സമീപനം സമാനമാണ് എങ്കിലും, ഹോണ്ടയും റോയൽ എൻഫീൽഡും തമ്മിലുള്ള ഡിസൈൻ വ്യത്യാസങ്ങൾ നമുക്ക് കാണാൻ കഴിയും.

രണ്ടിനും ബീക്ക്, വലിയ വിൻഡ്‌സ്‌ക്രീൻ, ലഗേജ് മൌണ്ട് ചെയ്യാൻ സൈഡ് ഗാർഡുകൾ, ഹെഡ്‌ലൈറ്റ് ഗാർഡ് എന്നിവയും മറ്റും ലഭിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഹോണ്ട ഇതിന് നൽകുന്നു. പിൻഭാഗത്തെ സബ്‌ഫ്രെയിമിന് ഒരു ഫ്ലാറ്റ് പില്യൺ സീറ്റ് ഉണ്ട്, അത് കംഫർട്ടിനായി ഉയർത്തിയാണ് സെറ്റ് ചെയ്തിരിക്കുന്നത്. പില്യൺ ഗ്രെബ്രെയ്‌ലിന് ഒരു ലഗേജ് റാക്കും ഉണ്ടായിരിക്കും. ഹാൻഡിൽബാറിലും നമുക്ക് റൈഡർ നക്കിൾ ഗാർഡുകൾ കാണാൻ സാധിക്കും.

350 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

ഘടകങ്ങൾ സെലക്ഷനിൽ വ്യത്യാസങ്ങൾ കൂടുതൽ പ്രകടമാണ്. എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ സിംഗിൾ അപ്പ്-സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റും ഉൾക്കൊള്ളുന്ന ഒരു ക്രാഡിൽ ഷാസിയാണ് ഹോണ്ടയിൽ വരുന്നത്. ദീർഘദൂര യാത്രയ്‌ക്കൊപ്പം RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ഹോണ്ട വാഗ്ദാനം ചെയ്യുന്നു, ഇവയ്‌ക്കും ഫോർക്ക് ഗെയ്‌റ്ററുകൾ ലഭിക്കും. പിൻഭാഗത്ത്, ഹോണ്ട CB350 ADV -ക്ക് ഇരട്ട ഷോക്ക് അബ്സോർബറുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത്, റോയൽ എൻഫീൽഡ് ഹിമാലയൻ USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോ-ഷോക്ക് സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ 2D ഇമേജിനെ അടിസ്ഥാനമാക്കി ഇത് ഉറപ്പിക്കാൻ കഴിയില്ല എങ്കിലും, ഫ്രണ്ട് വീൽ ഹിമാലയൻ, ഹീറോ എക്സ്പൾസ് എന്നിവ പോലെ 21 ഇഞ്ച് യൂണിറ്റ് അല്ല, ഏകദേശം 19 ഇഞ്ച് ആയിരിക്കാനാണ് സാധ്യത. വീലുകൾ വയർ-സ്‌പോക്ക് ടൈപ്പാണ്, കൂടാതെ ഹോണ്ട ട്യൂബ്‌ലെസ് ഡ്യുവൽ പർപ്പസ് ടയറുകൾ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇവയെല്ലാം പരിഗണിക്കുമ്പോൾ, ഹോണ്ട CB350 എടുത്ത് അതിൻ്റെ ഒരു ADV പതിപ്പ് ഒരുക്കിയെടുക്കയാണ് എന്ന് ഞങ്ങൾ കരുതുന്നു. ഹോണ്ട നടത്തിയ എല്ലാ കംപോണന്റ് ചോയിസുകളും ഇത് വിശദീകരിക്കുന്നു. നിലവിൽ, CB350 -ക്ക് 20.78 bhp പരമാവധി കരുത്തും 30 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 348 സിസി എയർ-കൂൾഡ് എഞ്ചിനുണ്ട്, അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Tuesday, January 30, 2024, 20:05 [IST]
English summary
Honda 350 adv patent images reveals design and hardware
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X