ഓവർ സ്മാർട്ടായി ഹോണ്ട! കട്ട ഫ്ലോപ്പാവുമോ ആക്ടിവ ഇവി? ഇതൊക്കെ ഇല്ലെങ്കിൽ ഇന്ത്യയിൽ എങ്ങനെയാ?

ഓലയും, ഏഥറും, ചേതക് ഇവിയും എല്ലാം ചേർന്ന് തകർത്തു വാണിരുന്ന ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിലേക്ക് ആക്‌ടിവ e: എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട അടുത്തിടെ തങ്ങളുടെ രംഗപ്രവേശനവും പ്രഖ്യാപിച്ചിരുന്നു. സ്കൂട്ടർ = ആക്ടിവ എന്ന തരത്തിൽ രാജ്യത്ത് വളരെ ജനപ്രിയമായ ആക്ടിവ നെയിംപ്ലേറ്റിനെ അടിസ്ഥാനമാക്കി എത്തിയ ഇ -സ്കൂട്ടറിന് വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, ഹോണ്ട അല്പം ഓവർസ്മാർട്ട് ആയതും ചില പ്രധാന കാര്യങ്ങൾ വിട്ടു പോയതും ഈ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.

ആക്ടിവ e: വളരെ വിപ്ലവകരമായ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നത്, എന്നാൽ ഫ്യൂച്ചർ വിൽപ്പനയുടെ കാര്യത്തിൽ ഇത് കാര്യമായ ദോഷം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സ്‌കൂട്ടർ വീട്ടിൽ ചാർജ് ചെയ്യാൻ കഴിയില്ല എന്നത് വലി ഒരു പോരായ്മയാണ് എന്നത് ശ്രദ്ധിക്കണം.

ആക്ടിവ e: -യ്ക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകൾ ലഭിക്കുന്നു, അവ ആവശ്യാനുസരണം പുറത്തെടുത്ത് സ്വാപ്പിംഗ് സ്റ്റേഷനിൽ ചാർജ് ചെയ്യാൻ കഴിയും. മറ്റൊരു വിധത്തിൽ വ്യക്തമായി പറഞ്ഞാൽ, ഒരു സ്വാപ്പിംഗ് സ്റ്റേഷനിൽ നിന്ന് പുതുതായി ചാർജ്ജ് ചെയ്തവയുമായി മാറ്റി ഉപയോഗിക്കാവുന്ന ബാറ്ററികളോടൊപ്പമാണ് ഇത് വരുന്നത്. ഈ മോഡലിൽ, ബാറ്ററി പാക്കുകൾ നമുക്ക് സ്വന്തമല്ല എന്നും, അവയ്‌ക്കായി നാം പണം നൽകുന്നില്ല എന്നതുമാണ് വാസ്തവം.

യാത്രകൾ അല്ലെങ്കിൽ ഉപയോഗത്തിനു ശേഷം ഓരോ തവണയും സ്കൂട്ടറിന്റെ ചാർജ് തീരുമ്പോൾ, നാം അതുമായി ഒരു സ്വാപ്പിംഗ് സ്റ്റേഷനിൽ എത്തി ബാറ്ററികൾ സ്വാപ്പ് ചെയ്യേണ്ടതുണ്ട്. മറ്റ് മോഡലുകൾ പോലെ ഹോം/ ഓഫീസ് ചാർജറിൽ വാഹനം ചാർജ് ചെയ്യാനുള്ള ഓപ്ഷൻ ഈ ഇലക്ട്രിക് സ്കൂട്ടറിൽ ഇല്ല എന്നാണ് ഇതിനർത്ഥം.

ഹോം ചാർജിംഗ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വ്യക്തമായും ഒരു അസൗകര്യമാണ് എന്ന് പറയാതിരിക്കാൻ വയ്യ. ബാറ്ററികൾ വാഹനത്തിൽ നിന്ന് ഡിറ്റാച്ച് ചെയ്യുന്നതും തിരികെ അറ്റാച്ച് ചെയ്യുന്നതും എല്ലാം എളുപ്പമാണ്. ബാറ്ററി നീക്കം ചെയ്യുന്നതിനും തിരികെ വയ്ക്കുന്നതിനും എളുപ്പത്തിനായി സുരക്ഷിതമായ ടൈറ്റ് കേസിംഗിൽ നന്നായി പായ്ക്ക് ചെയ്‌തിരിക്കുന്നു, കൂടാതെ സ്വാപ്പിംഗ് സ്റ്റേഷനുകളിലും ഇതേ രീതിയിൽ തന്നെ രൂപകൽപ്പന ചെയ്‌ത എക്യുപ്മെന്റുകളാണ് ഉള്ളത്.

സ്കൂട്ടറിന് രണ്ട് ബാറ്ററി പായ്ക്കുകളാണ് ലഭിക്കുന്നത്, ഇവയിൽ ഓരോന്നിനും 1.5 kWh കപ്പാസിറ്റിയുണ്ട്. ഒരോ യൂണിറ്റിനും 10 കിലോഗ്രാം വരെ ഭാരമുണ്ട്. ആക്ടിവ e: ഇവി സ്കൂട്ടർ ഒരു പെട്രോൾ സ്കൂട്ടർ പോലെ വളരെ ഈസിയായി പ്രവർത്തിക്കണം എന്ന് ബ്രാൻഡ് ആഗ്രഹിച്ചതിനാലാണ് ഹോം ചാർജിംഗ് സംവിധാനം നൽകുന്നതിൽ നിന്ന് തങ്ങൾ പിന്മാറിയത് എന്ന് ഹോണ്ട വ്യക്തമാക്കുന്നു.

പമ്പിൽ ചെന്ന് പെട്രോൾ അടിക്കുന്ന സമയത്തിനുള്ളിൽ ബാറ്ററി സ്വാപ്പ് ചെയ്യാനാവും. അതിനാൽ തന്നെ ഇതിന് എന്തിനാണ് വെറുതെ ഹോം -ചാർജിംഗ് ഓപ്ഷൻ എന്നായിരുന്നു ഹോണ്ടയുടെ നിലപാട്. ഈ ആശയവും പദ്ധതികളും മികച്ചതായി തോന്നുന്നു. എന്നിരുന്നാലും, നമ്മുടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ഇതിൻ്റെ കൊമേർഷ്യൽ വിജയത്തിനോ പ്രായോഗികമായ സാദ്ധ്യതയ്‌ക്കോ വളരെയധികം പുതുമയുള്ളതായി തോന്നിക്കുന്നു.

ഇവിയുടെ ലോഞ്ചിന് മുമ്പ് ഹോണ്ട ഇതിനകം സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ള ബെംഗളൂരു നഗരത്തിൽ പോലും, എണ്ണം കുറവാണ്. അതിനാൽ സ്കൂട്ടറിന് പെട്ടെന്ന് വിൽപ്പനയിൽ മികച്ച ട്രാക്ഷൻ ലഭിച്ചാൽ ഈ സംവിധാനങ്ങൾ എല്ലാം തന്നെ എളുപ്പത്തിൽ അലങ്കോലപ്പെടാം, ചാർജ്ഡ് ബാറ്ററി ക്ഷാമവും നേരിടാം. സ്വാപ്പിംഗ് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരമാണ് മറ്റൊരു പ്രധാന ആശങ്കയും.

ആക്ടിവ e: സമാധാനമായി സ്വന്തമാക്കണം എങ്കിൽ, സമീപത്തായി ഒരു സ്വാപ്പിംഗ് സ്റ്റേഷൻ ഉണ്ടായിരിക്കണം എന്നത് ഒരു ആവശ്യകതയാണ്. അത് കൂടാതെ ഈ സ്വാപ്പിംഗ് സംവിധാനം സൗജന്യമായി വരുന്നതല്ല എന്നതും ശ്രദ്ധിക്കണം. ബാറ്ററികൾ സ്വാപ്പിംഗ് ചെയ്യുന്നതിന് ഹോണ്ട ചാർജുകളും, സെറ്റ് താരിഫും പ്രഖ്യാപിച്ചു കഴിഞ്ഞു. അല്പം മുന്നോട്ട് പോകുമ്പോൾ, ഇവ ഹോം ചാർജിംഗ് ചെലവിനെക്കാൾ കൂടുതലായേക്കാം.

അടുത്തതായി സ്വാപ്പിംഗ് സ്‌റ്റേഷനിൽ നിന്ന് വിതരണം ചെയ്യുന്ന ബാറ്ററികളുടെ അവസ്ഥയും ഗുണമേന്മയുമാണ് ഈ സിസ്റ്റത്തിന്റെ മറ്റൊരു പ്രധാന വെല്ലുവിളി. ഏതുതരം ബാറ്ററികളാണെങ്കിലും കാലക്രമേണ അവയുടെ ഉപയോഗത്തിനനുസരിച്ച് അവയുടെ ആയുസ് കുറയും എന്ന് നമുക്ക് ഏവർക്കും അറിയാം, ഹോണ്ട ഈ വെല്ലുവിളിയെ എങ്ങനെ നേരിടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ബാറ്ററി സ്വാപ്പിംഗ് എന്നത് ഒരു മോശം ആശയമാണ് എന്ന് സ്ഥാപിക്കാൻ അല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഈ സംവിധാനത്തിന് തീർച്ചയായും നല്ല വശങ്ങളുമുണ്ട്. വ്യക്തമായ പാർക്കിംഗ് സ്ലോട്ടുകളോ ചാർജറുകളോ ലഭ്യമല്ലാത്ത ആളുകൾക്കും ഹോം ചാർജർ ഇൻസ്റ്റാൾ ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതോ അസൗകര്യമുള്ളതോ ആയ ആളുകൾക്കും ഈ സ്വാപ്പിംഗ് സിസ്റ്റം വളരെ എളുപ്പവും സൗകര്യപ്രദവുമാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും മുകളിൽ സൂചിപ്പിച്ച പ്രായോഗിക വെല്ലുവിളികൾ ഉണ്ട്.

More from DriveSpark

Article Published On: Wednesday, December 11, 2024, 12:04 [IST]
English summary
Honda activa e does not get home charging options
കൂടുതല്‍... #honda motorcycle #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X