ഓലയ്ക്കും ഏഥറിനും മുട്ടിടിച്ച് തുടങ്ങി! ഹോണ്ട ആക്ടിവ ഇലക്ട്രിക് ഇത്ര പെട്ടെന്ന് വരുമെന്നോ?

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഭരിക്കുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആണെങ്കിലും പരമ്പരാഗത ബ്രാന്‍ഡുകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ട്. ടിവിഎസ് മോട്ടോര്‍, ബജാജ് എന്നീ കമ്പനികളുടെ ഇവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിനുള്ള തെളിവാണ്. ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നത് സ്‌കൂട്ടര്‍ വിഭാഗത്തിലെ തലതൊട്ടപ്പന്‍മാരായ ഹോണ്ടയുടെ സെഗ്മെന്റിലേക്കുള്ള എന്‍ട്രിക്കായാണ്. ഇന്ത്യയില്‍ സ്‌കൂട്ടറുകളുടെ പര്യായമായി മാറിയ നാമമാണ് ഹോണ്ട ആക്ടിവ (Honda Activa). ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പുമായി ഹോണ്ട വരവറിയിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഒത്തിരിയായി.

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ സാധ്യതയുള്ള ആക്ടിവ ഇലക്ട്രിക് (Activa Electric) ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.2025 ഏപ്രിലിന് ശേഷം ഹോണ്ട ആക്ടിവ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപനം നടക്കുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, ഈ വര്‍ഷം ഡിസംബറില്‍ തന്നെ ഹോണ്ട ആക്ടിവ ഇവി വിപണിയില്‍ എത്തിയേക്കുമെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

honda activa 6g

ഡിസംബറില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയില്‍ നിന്നുള്ള ഇവിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ ഈ വാര്‍ത്ത കേട്ട് തുള്ളിച്ചാടുകയാണ്. കര്‍ണാടകയിലെ ഹോണ്ടയുടെ ഫാക്ടറിയിലാണ് ഹോണ്ട ആക്ടിവ ഇവിയുടെ നിര്‍മ്മാണം നടക്കുക. ഈ ഇലക്ട്രിക് സ്‌കൂട്ടറിനായി ഒരു പ്രത്യേക പ്രൊഡക്ഷന്‍ ലൈന്‍ ഇതിനകം അവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ട്രയല്‍ ഉല്‍പ്പാദനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പൂര്‍ണ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കും. 2025 ഫെബ്രുവരി മുതല്‍ ആക്ടിവ ഇവി സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ ഹോണ്ട പദ്ധതിയിടുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ലോഞ്ച് ടൈംലൈന്‍ നേരത്തെ ആയതെന്നാണ് തോന്നുന്നത്.

honda sc-e concept

നിലവില്‍ ഹോണ്ട ആക്ടിവ ഇവിയെക്കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള ബാറ്ററി പായ്ക്ക് സജ്ജീകരിച്ചായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വിപണിയിലുള്ള പല ജനപ്രിയ ഇവികളുമായി മത്സരക്ഷമതയുള്ളതാക്കുന്ന റേഞ്ച് കണക്കുകളാണ് ഇത്. റേഞ്ച് കഴിഞ്ഞാല്‍ ഏവര്‍ക്കും അറിയാന്‍ താല്‍പര്യം വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയെ കുറിച്ചായിരിക്കും.

ഏകദേശം 1 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ആക്ടിവ ഇവി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ്, ബജാജ്, ഹീറോ വിഡ തുടങ്ങിയ കമ്പനികള്‍ക്ക് ഈ വിലനിര്‍ണയം വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാം. 1 ലക്ഷം രൂപ വിലയില്‍ വന്നാല്‍ ഐസി എഞ്ചിന്‍ പതിപ്പിനെ പോലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലും മേധാവിത്തം നേടാന്‍ ഹോണ്ട ആക്ടിവ ഇവിക്ക് സാധിച്ചേക്കും.

ആക്ടിവ ബ്രാന്‍ഡ് ഇതിനകം തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ജനപ്രിയ നാമമാണ്. ഇത് തന്നെ വരാന്‍ പോകുന്ന മോഡലിന്റെ വിപണി സ്വീകാര്യതയും ഫലവും നിര്‍ണയിക്കുന്ന ഘടകമായി മാറും. ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് ലാന്‍ഡ്‌സ്‌കേപ്പില്‍ ജാപ്പനീസ് കമ്പനിയുടെ ഒരു സുപ്രധാന ചുവടുവെപ്പാണ്.

സുസ്ഥിര ഗതാഗത ഓപ്ഷനുകളോടുള്ള താല്‍പര്യം വര്‍ധിക്കുന്നതോടെ ഈ ലോഞ്ച് ഭാവിയില്‍ ഹോണ്ടയില്‍ നിന്നുള്ള കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിയൊരുക്കും. പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നവീകരണത്തിലും സുസ്ഥിരതയിലും ഹോണ്ടയുടെ പുലര്‍ത്തുന്ന പ്രതിബദ്ധത ഈ മോഡലിന്റെ വികസനത്തിലൂടെ അടിവരയിടുന്നു. ഏതായാലും ഇക്കാര്യങ്ങളിലെല്ലാം ഹോണ്ട ഔദ്യോഗിക സ്ഥിരീകരണം വരുത്തുന്നത് വരെ കാത്തിരിക്കാം.

More from DriveSpark

Article Published On: Thursday, September 12, 2024, 9:25 [IST]
English summary
Honda activa electric debut expected in december 2024 test production to commence coming weeks
കൂടുതല്‍... #honda motorcycle #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X