ഏപ്രില്‍ വിൽപ്പനയിൽ 'ഹീറോ' ഹോണ്ടയാണ്! ഒന്നാമതെത്താനായത് ഇങ്ങനെ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2024 ഏപ്രിലില്‍ വിറ്റ ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ആഭ്യന്തര, കയറ്റുമതി ഗണ്യമായ വളര്‍ച്ചയോടെ 2024 ഏപ്രിലിലെ മൊത്തം വില്‍പ്പനയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് മാര്‍ക്കറ്റ് ലീഡേഴ്‌സായ ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഒന്നാമന്‍മാരായി. അതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഹീറോയും ഹോണ്ടയും പഴയ ചങ്ങാതിമാരാണ്. കൂട്ടുകെട്ട് പരിഞ്ഞ ശേഷം വിപണിയിലെ ഒന്നാം സ്ഥാനത്തിനുള്ള മത്സരവും ഇരുബ്രാന്‍ഡുകളും തമ്മിലായിരുന്നു. എന്നാല്‍ ഏറെ നാളായി ഹീറോ മോട്ടോകോര്‍പ്പിന് പിന്നില്‍ രണ്ടാമന്‍മാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ഇത്രയധികം വളര്‍ന്നതിന്റെ പ്രധാന കാരണം ഹോണ്ട ആക്ടിവ സ്‌കൂട്ടറാണ്. ഇന്ത്യയില്‍ സ്‌കൂട്ടര്‍ എന്നാല്‍ അത് ആക്ടിവയെന്നതിന് ഈയടുത്ത്മാത്രമാണ് മാറ്റം വന്നിട്ടുള്ളത്.

honda activa

ബെസ്റ്റ് സെല്ലറായ ആക്ടിവ സ്‌കൂട്ടറിന് പുറമെ ഷൈന്‍ ഉള്‍പ്പെടെയുള്ള താങ്ങാനാവുന്ന വിലയുള്ള ബൈക്കുകളും ഹോണ്ട വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. ഹോണ്ട 2024 ഏപ്രിലില്‍ മൊത്തം 5,41,946 ഇരുചക്രവാഹനങ്ങളാണ് വിറ്റത്. 2023 ഏപ്രിലിനെ അപേക്ഷിച്ച് 1,67,199 യൂണിറ്റുകളാണ് അധികം വിറ്റത്. 45 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഇതില്‍ 481046 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 60900 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടുന്നു. അതായത് ഹോണ്ടയുടെ ഇന്ത്യയിലെ ബിസിനസിന്റെ സിംഹഭാഗവും ആഭ്യന്തര വില്‍പ്പനയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ആഭ്യന്തര വില്‍പ്പന 42 ശതമാനവും കയറ്റുമതി 67 ശതമാനവുമാണ് മുന്‍ വര്‍ഷവുമായി തട്ടിച്ച്‌നോക്കുമ്പോള്‍ കൂടിയത്. ഹോണ്ടക്ക് ഇന്ത്യയില്‍ 27.47 ശതമാനമാണ് മാര്‍ക്കറ്റ് ഷെയറുള്ളത്. മാത്രമല്ല മൊത്തം വില്‍പ്പനയുടെ കാര്യത്തില്‍ ഹോണ്ടക്ക് ഹീറോയെ മറികടക്കാന്‍ 2024 ഏപ്രിലില്‍ സാധിച്ചു. പോയമാസം ഹീറോയുടെ വില്‍പ്പനയിലും ഗണ്യമായ കുതിച്ചുചാട്ടമുണ്ടായി. 34.71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കഴിഞ്ഞ മാസം ഹീറോ 5,33585 ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. അേതസമയം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്ത് 5.41 ലക്ഷം യൂണിറ്റ് മാര്‍ക്കിലെത്തിയാണ് ഹോണ്ട ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

2023 honda shine

ഹീറോക്ക് നിലവില്‍ 27.04 ശതമാനമാണ് വിപണി വിഹിതമുള്ളത്. വില്‍പ്പനയുടെ കാര്യത്തില്‍ ഹീറോയുടെ സ്റ്റാര്‍ പെര്‍ഫോമര്‍ സ്‌പ്ലെന്‍ഡറാണ്. ഇന്ത്യയിലെ നമ്പര്‍ 1 മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. അതേസമയം ആഭ്യന്തര വില്‍പ്പന ഡേറ്റ പരിശോധിക്കുമ്പോള്‍ മാറ്റം കാണാം. 2024 ഏപ്രിലില്‍ ഹീറോ ആഭ്യന്തര വിപണിയില്‍ 32.91 ശതമാനം വളര്‍ച്ച കൈവരിച്ചു. 2023 ഏപ്രിലില്‍ 3,86,184 യൂണിറ്റുകള്‍ വിറ്റതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 5,13,296 യൂണിറ്റിലെത്തി. അുതസമയം ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 4.81 ലക്ഷം യൂണിറ്റാണ്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏപ്രില്‍ അവസാനത്തില്‍ ചില സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് അനുസരിച്ച് ഹരിയാനയിലെ ഹോണ്ടയുടെ ഫാക്ടറിയില്‍ പുതിയ അസംബ്ലി ലൈന്‍ തുറന്നു. കൂടാതെ, കഴിഞ്ഞ ഏപ്രിലില്‍ കിഴക്കന്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള ഹോണ്ട ഇരുചക്രവാഹന വില്‍പ്പന 80 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടു. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ ഇന്ത്യ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല.

2023 honda unicorn

അതേസമയം ഹോണ്ട തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല വലുതാക്കുകയാണ്. അടുത്തിടെ ഹോണ്ട ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പുതിയ ബിഗ്‌വിംഗ് ഡീലര്‍ഷിപ്പ് തുറന്നിരുന്നു. മറ്റ് പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ വില്‍പ്പന നോക്കിയാല്‍ 27.07 ശതമാനം വളര്‍ച്ചയോടെ 3,74,592 യൂണിറ്റ് വിറ്റഴിച്ച് ടിവിഎസ് മോട്ടോര്‍ 2024 ഏപ്രിലില്‍ ഹോണ്ടക്കും ഹീറോക്കും പിന്നില്‍ മൂന്നാമതെത്തി. ബജാജ് ഓട്ടോ ലിമിറ്റഡും സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളില്‍.

3,41,789 യൂണിറ്റാണ് ബജാജിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന. കമ്പനി 18.68 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി 99,377 യൂണിറ്റ് വില്‍പ്പനയുമായ 12.00 ശതമാനം വളര്‍ച്ച നേടി. ബജാജ് 17.32 ശതമാവും സുസുക്കി 5.04 ശതമാനവുമാണ് വിപണി വിഹിതം കൈയ്യാളുന്നത്. ഐക്കണിക് വാഹന നിര്‍മാതാക്കളും മിഡില്‍വെയിറ്റ് വിഭാഗത്തിലെ മുടിചൂടാ മന്നന്‍മാരുമായ റോയല്‍ എന്‍ഫീല്‍ഡും ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. മുന്‍വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 11.94 ശതമാനം വര്‍ധിച്ച് 81,870 യൂണിറ്റിലെത്തി.

More from DriveSpark

Article Published On: Sunday, May 5, 2024, 15:00 [IST]
English summary
Honda beats hero in total sales for april 2024 to become no 1 two wheeler brand in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X