എൻഫീൽഡിനെ കിട്ടിയില്ല പകരം ട്രയംഫിനെ ഒതുക്കാൻ ഹോണ്ട, കോപ്പിയാണേലും സംഭവം കൊള്ളാം
നമ്മുടെ നാട്ടിൽ കസ്റ്റമൈസേഷനും മോഡിഫിക്കേഷനും അധികൃതർ ഒട്ടും തന്നെ പ്രൊത്സാഹിപ്പിക്കുന്നില്ല, എങ്കിലും ലോകത്തിന്റെ പല ഭാഗത്തും ഇവ അംഗീകരിക്കുന്ന വലിയൊരു സമൂഹമുണ്ട്. അത്തരത്തിലുള്ള ഒരു വേദിയാണ് നഗോയ മോട്ടോർസൈക്കിൾ ഷോ, ജപ്പാനിൽ ഇതിന്റെ മൂന്നാം പതിപ്പ് 2024 ഏപ്രിൽ 5 മുതൽ 7 വരെ നടന്നിരുന്നു.
പല മോഡിംഗ് കമ്പനികൾക്കും തങ്ങളുടെ കാഴ്ചപ്പാടുകളും വർക്കും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രമുഖ പ്ലാറ്റ്ഫോമായിരുന്നു ഈ ഷോ എന്നത് ശ്രദ്ധേയമാണ്. പ്രശസ്ത മോട്ടോർസൈക്കിൾ മോഡർ ഡേർട്ട് ഫ്രീക്ക്, ജപ്പാനിൽ GB350 S എന്ന നെയിംപ്ലേറ്റിൽ വിൽക്കുന്ന ഹോണ്ട CB350 RS അടിസ്ഥാനമാക്കിയുള്ള ഒരു സ്‌ക്രാംബ്ലർ-സ്റ്റൈൽ ബിൽഡ് ഈ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഹോണ്ടയുടെ ക്ലാസിക് സ്റ്റൈൽ, സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിൾ ലൈനപ്പിൽ ഇന്ത്യൻ വിപണിയിൽ ഒരു പ്രമുഖ ഓഫറായി CB350 വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോം ഹൈനസ് CB350, CB350 RS, CB350 എന്നിവയുടെ രൂപത്തിൽ പല വേരിയേഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് അയയ്ക്ക് കയറ്റുമതി ചെയ്യുകയും യഥാക്രമം GB350, GB350 S, GB350 C എന്നീ നെയിപ്ലേറ്റുകളിൽ വിൽക്കുകയും ചെയ്യുന്നു.
ഈ മൂന്നിൽ, CB350 RS അല്ലെങ്കിൽ GB350 S മോഡലിനാണ് ഒരു സ്‌ക്രാംബ്ലർ ശൈലിയും ഡിസൈനും നൽകുന്നത്. എന്നാൽ ഡേർട്ട് ഫ്രീക്ക് മോഡിംഗ് കമ്പനിയെ സംബന്ധിച്ചിടത്തോളം, GB350 S -ന് വേണ്ടത്ര സ്‌ക്രാംബ്ലർ ഫീൽ നൽകിയിരുന്നില്ല, അതിനാൽ ജപ്പാനിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്റ്റാൻഡേർഡ് GB350 S -നേക്കാൾ വളരെ ആകർഷകമായി തോന്നുന്ന സ്വന്തം ശൈലിയിൽ ഒരുക്കിയ ഒരു മോഡൽ ബ്രാൻഡ് വെളിപ്പെടുത്തി.

ഡേർട്ട് ഫ്രീക്കിൻ്റെ GB350 S എഡിഷൻ സാധാരണ ബൈക്കിനേക്കാൾ ഓഫ് റോഡിലും ഫാസ്റ്റ് ട്രെയിലുകളിലും കൂടുതൽ കഴിവുള്ളതായി തോന്നുന്നു. ഈ ബിൽഡിൽ ഇവർ ഉപയോഗിച്ചിരിക്കുന്ന കൂടുതൽ ശേഷിയുള്ള ബ്ലോക്ക് പാറ്റേൺ ടയറുകളാണ് ഇതിന് കാരണം. ഓഫ്-റോഡ് ഭൂപ്രദേശങ്ങളിൽ പ്രൊട്ടക്ഷൻ വർധിപ്പിച്ചുകൊണ്ട്, എഞ്ചിന് കരുത്തുറ്റ മെറ്റാലിക് ബാഷ് പ്ലേറ്റും എക്‌സ്‌ഹോസ്റ്റ് ഡൗൺ പൈപ്പിനായി മെറ്റാലിക് റൈൻഫോഴ്‌സ്മെൻ്റും ഡേർട്ട് ഫ്രീക്ക് ഉപയോഗിച്ചിരിക്കുന്നതായി കാണാം.
ഓഫ് റോഡിംഗ് സമയത്ത് എതിരേൽകാകവുന്ന പലവിധ തടസങ്ങളിൽ നിന്നും മറ്റും റൈഡറുടെ നക്കിൾസ് സംരക്ഷിക്കാൻ, അഡ്വഞ്ചർ ആർമർ ഹാൻഡ് ഗാർഡ്, സോണിക് ഹാൻഡ് ഗാർഡ്, ഓപ്ഷണൽ കാർബൺ അല്ലെങ്കിൽ സീറ്റ റേസിംഗിൽ നിന്നുള്ള ക്ലിയർ പ്രൊട്ടക്ടറുമായി വരുന്ന സോണിക് ഹാൻഡ് ഗാർഡ് എന്നിവയ്‌ക്കുള്ള ഓപ്ഷനുകൾ മോഡ് ഷോപ്പ് ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫ് റോഡ് പ്രയാണങ്ങളിൽ കൂടുതൽ അസിസ്റ്റൻസിനായി, സീറ്റ റേസിംഗിൽ നിന്നുള്ള സ്‌ക്രാംബ്ലർ ശൈലിയിലുള്ള ഹാൻഡിൽബാറും സ്പൈക്കി അലുമിനിയം ഫൂട്ട്‌പെഗുകളും ഡേർട്ട് ഫ്രീക്ക് നൽകിയിട്ടുണ്ട്. മികച്ച ഓഫ് റോഡ് കഴിവിനൊപ്പം, ഹോണ്ട CB350 RS ഡേർട്ട് ഫ്രീക്ക് കസ്റ്റം ബൈക്കിൻ്റെ ടൂറിംഗ് കഴിവുകളും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഉയരമുള്ള ഹാൻഡിൽബാർ ഒരു അപ്പ്റൈറ്റ് റൈഡിംഗ് പോസ്ചർ നൽകുന്നു, അത് ദീർഘദൂര യാത്രകളിൽ വളരെ ആശ്വാസപ്രദമാണ്. സീറ്റ റേസിംഗിൽ നിന്നുള്ള എക്സ്പ്ലോറർ വിൻഡ്ഷീൽഡ് ഹാൻഡിൽ ബ്രേസാണ് വിൻഡ് പ്രൊട്ടൾൻ നൽകുന്നത്. ഈ ബ്രേസ് ഒരു കരുത്തുറ്റ സ്‌മാർട്ട്‌ഫോൺ ഹോൾഡറിനേയും സപ്പോർട്ട് ചെയ്യുന്നു.

ഫ്രെയിമില്ലാതെ സാഡിൽബാഗുകൾ മൌണ്ട് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന DFG സൈഡ് ബാഗ് ബേസാണ് ഈ പാക്കേജിനൊപ്പം വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റൊരു പ്രധാന എലമെന്റ്. ഈ നോബി ടയറുകൾ കൂടുതൽ ദൂരയാത്രകൾക്ക് എങ്ങനെ ഉണ്ടായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അവ കാഴ്ച്ചയ്ക്ക് വളരെ മനോഹരമായി കാണപ്പെടുന്നു.
പവർട്രെയിന്റെ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, 21 PS മാക്സ് പവറും 29.4 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന സ്റ്റോക്ക് 348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. ഡേർട്ട് ഫ്രീക്ക് മോട്ടോർസൈക്കിളിന്റെ മറ്റ് ഘടകങ്ങളും സ്റ്റോക്കായി സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ, സസ്പെൻഷൻ സജ്ജീകരണം, ബ്രേക്കിംഗ്, ഷാസി എന്നിവ ജപ്പാനിൽ വിൽക്കുന്ന സ്റ്റോക്ക് GB350 S -ന് സമാനമാണ്.


Click it and Unblock the Notifications








