കുഞ്ഞൻ ഹോണ്ട ഇവി ഒരു കേമൻ തന്നെ; QC 1 ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ ഇതാ
ഒന്നിനു പകരം രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട ഒടുവിൽ ഇന്ത്യൻ ഇവി രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്. ആക്ടിവ e: and QC 1 എന്നിവയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ QC 1 എന്ന രണ്ടാമത്തെ മോഡൽ ജാപ്പനീസ് നിർമ്മാതാക്കളുടെ മോഡൽ നിരയിൽ കൂടുതൽ താങ്ങാനാവുന്ന മോഡലായിരിക്കും. QC എന്ന ലെറ്ററിംഗ് ' ക്വാളിറ്റി കാഷ്വൽ' എന്നതിന്റെ ചുരുക്കമാണ്. 2025 ജനുവരി 1 മുതൽ ഇന്ത്യയിലുടനീളം ഇ-സ്കൂട്ടർ വിൽപ്പനയ്‌ക്കെത്തും. ഇ -സ്കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ നമുക്ക് നോക്കാം.
ബാറ്ററി & റേഞ്ച്: 1.5 kWh ഫിക്സഡ് ബാറ്ററി പായ്ക്കാണ് ഹോണ്ട QC 1 -ന് കരുത്തേകുന്നത്. സിംഗിൾ ചാർജിൽ 80 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നു. പൂർണ്ണമായി ചാർജ് ചെയാൻ ഏകദേശം ഏഴ് മണിക്കൂർ സമയമെടുക്കും. നോർമൽ 6W പവർ സോക്കറ്റിൽ ഉപയോഗിക്കാനാവുന്ന 330 W ചാർജറാണ് ഇതിനൊപ്പം വരുന്നത്.

സ്റ്റാൻഡേർഡ് ഓപ്ഷനായി വാഹനത്തിനൊപ്പം ഇതാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. നാല് മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ യൂണിറ്റിന് കഴിയും എന്നതും ശ്രദ്ധേയമാണ്. ഒരു കമ്മ്യൂട്ടർ മോഡലായതിനാൽ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ നൽകുന്നില്ല.
പെർഫോമെൻസ്: 1.8 kW പീക്ക് പവർ ഉത്പാദിപ്പിക്കുന്ന ഒരു ഹബ് മോട്ടോറിന് ബാറ്ററി പവർ നൽകുന്നു. മണിക്കൂറിൽ 50 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗ, കൂടാതെ 7.0 ഡിഗ്രി കുത്തനെയുള്ള കയറ്റം വരെ അനായാസമായി ഇവി കീഴടക്കും എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

കുറഞ്ഞ നിരക്കിൽ എത്തുന്ന ഒരു സിറ്റി റൈഡിംഗ് സ്‌കൂട്ടർ ആയതിനാൽ, ഹോണ്ട QC 1 അത്രയും പെർഫോമൻസ് ഓറിയൻ്റഡ് മോഡൽ അല്ല. എന്നാൽ പൂജ്യത്തിൽ നിന്ന 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.4 സെക്കൻഡിൽ വാഹനത്തിന് കഴിയും. ദൈനം ദിന ചെറിയ യാത്രകൾക്ക് ഇത് മികച്ചതാണ്.
ലൈറ്റ് വെയിറ്റ് & ഗ്ലോസി: ടെലിസ്‌കോപിക് ഫോർക്കും ഡ്യുവൽ-ഷോക്ക് അബ്‌സോർബറുമാണ് സസ്പെൻഷൻ സജ്ജീകരണം. ഹോണ്ട ആക്ടിവ QC 1 പൂർണ്ണമായും പുതിയ ഷാസിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 12 -ഇഞ്ച് അലോയി വീലുകളാണ് വരുന്നത്, വാഹനത്തിന് മൊത്തത്തിൽ 89.5 കിലോഗ്രാം ഭാരം മാത്രമാണുള്ളത്.

769 mm സീറ്റ് ഹൈറ്റുമായി വരുന്നതിനാൽ, എല്ലാത്തരം റൈഡർമാർക്കും ഇത് ആക്‌സസ് ചെയ്യാവുന്നതാണ്. എന്നാൽ ഇത്രയും കുറഞ്ഞ സീറ്റ് ഹൈറ്റ് ഉണ്ടായിരുന്നിട്ടും, ഹോണ്ട QC 1 -ന് ഇപ്പോഴും 169 mm ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്, ഇത് ടിവിഎസ് i-ക്യൂബ് S ൻ്റെ 157 mm ഗ്രൗണ്ട് ക്ലിയറൻസിനേക്കാൾ കൂടുതലാണ്.
കളർ ഓപ്ഷനുകൾ വളരെ വർണ്ണാഭമാണ്, ഇ-സ്കൂട്ടറിനായി അഞ്ച് ബ്രൈറ്റ് കളർ ഓപ്ഷനുകളാണ് ഹോണ്ട വാഗ്ദഗാനം ചെയ്യുന്നത്. പേൾ സെറിനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഷാലോ ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക് എന്നീ ഷെയ്ഡുകളാണ് വരുന്നത്.
റൈഡ് മോഡുകൾ: ഇക്കോൺ, സ്റ്റാൻഡേർഡ് എന്നീ രണ്ട് റൈഡ് മോഡുകളോടെയാണ് ജാപ്പനീസ് നിർമ്മാതാക്കൾ QC 1 വാഗ്ദാനം ചെയ്യുന്നത്. പരമാവധി റൈഡിംഗ് റേഞ്ച് കൈവരിക്കാൻ ഇക്കോൺ മോഡ് മികച്ചതായിരിക്കും എങ്കിലും, ദൈനംദിന ട്രാഫിക്ക് സാഹചര്യങ്ങൾക്ക് സ്റ്റാൻഡേർഡ് മോഡാണ് കൂടുതൽ അനുയോജ്യം എന്ന് ഞങ്ങൾ കരുതുന്നു.
സവിശേഷതകൾ & പ്രായോഗികത: ഹോണ്ട QC 1 എന്നത് സ്‌കൂട്ടറുകളിൽ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള ഒന്നല്ല, എന്നാൽ ഇതിന് അടിസ്ഥാന ഫീച്ചറുകൾ ലഭ്യമാണ്. എൽഇഡി ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലൈറ്റ് എന്നിവ വളരെ ഭംഗിയുള്ളതും ലളിതവുമായ ബോഡി ഡിസൈനുമായി എത്തുന്നു.
സീറ്റിനടിയിൽ 26 ലിറ്റർ സ്റ്റോറേജ് സ്പേസ് വാഹനത്തിൽ ലഭ്യമാണ്. ഫ്രണ്ട് ഏപ്രൺ സെക്ഷനിൽ ടൈപ്പ് C യുഎസ്ബി ചാർജറിനുള്ള ഒരു കബ്ബി ഹോളും വരുന്നു. ഹെഡ്‌ലൈറ്റ് കൗളിൽ ഘടിപ്പിച്ചിരിക്കുന്നത് 5.0 ഇഞ്ച് LCD ഡിസ്‌പ്ലേയാണ്, എന്നാൽ ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നില്ല.


Click it and Unblock the Notifications








