പെട്രോളിനോട് ബൈ പറഞ്ഞേക്കെന്ന് ഹോണ്ട! പുത്തൻ ആക്ടിവ ഇലക്ട്രിക്കിന്റെ വരവ് ഉറപ്പിച്ച് ടീസർ പുറത്ത്

2001 -ൽ വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ വന്ന് പയ്യെ പയ്യെ ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റ് പിടിച്ചടക്കി അതിനു ശേഷം മൊത്തത്തിൽ സ്കൂട്ടർ ഏത് തന്നെയായാലും സ്വന്തം പേരിൽ മാത്രം ആളുകൾ വിളിക്കുന്ന നിലയിലേക്ക് വളർന്ന ഒരു ബ്രാൻഡ് തന്നെയാണ് ഹോണ്ട ആക്ടിവ എന്ന് നിസംശയം പറയാം. ഹീറോയുടേയും, ടിവിഎസിന്റെയും മോഡലുകളാണ് കൈയ്യിൽ എങ്കിലും അതിനെ ആക്ടിവ എന്ന പേരിൽ അഭിസംബോധന ചെയ്യുന്ന തലത്തിലേക്ക് നാം അറിയാതെ തന്നെ ഈ സ്കൂട്ടർ നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഇപ്പോൾ ആക്ടിവയെ ഇവി സെഗ്മെന്റ് എന്ന അടുത്ത ലെവലിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിനായുള്ള ആവേശകരമായ പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഇന്ത്യൻ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിനെ ഒന്നെങ്കിൽ ആക്ടിവ ഇലക്ട്രിക് അല്ലെങ്കിൽ e-ആക്ടിവ എന്നാവും വിളിക്കപ്പെടുക.

ഇവിയുടെ എൽഇഡി ഹെഡ്‌ലൈറ്റ് എടുത്തുകാണിക്കുന്ന ഈ ടീസർ, പ്രവർത്തനക്ഷമതയുമായി സൗന്ദര്യത്തെ സമന്വയിപ്പിക്കുന്നതിനുള്ള ഹോണ്ടയുടെ ഡിസൈൻ സമീപനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നു. 2024 നവംബർ 27 -നാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് സജ്ജീകരിക്കുന്നത്. ഇത് ഇന്ത്യൻ ഇലക്ട്രിക് ടു -വീലർ വിപണിയിലേക്കുള്ള ഹോണ്ടയുടെ വളരെ സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു.

ടീസറിലെ എൽഇഡി ഹെഡ്‌ലൈറ്റ് രൂപകൽപനയിൽ ഒരു സുഗമമായ, ഫ്യൂച്ചറിസ്റ്റിക് രൂപഭാവം നമുക്ക് കാണാം. ഇന്നത്തെ തലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ ആധുനിക ഇലക്ട്രിക് സ്കൂട്ടറുകൾ സ്റ്റൈലിഷും ടെക്നിക്കലി അഡ്വാൻസ്ഡുമായിരിക്കണം എന്ന ഹോണ്ടയുടെ ധാരണയെ ഈ നീക്കം വ്യക്തമായി പ്രതിഫലിപ്പിക്കുന്നു എന്ന് നിസംശയം പറയാം.

അതു മാത്രമല്ല ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇവി സ്കൂട്ടർ സെഗ്മെന്റ് ഭരിക്കുന്ന ടെക്ക് ലോഡഡ് ബ്രാൻഡുകളെ എല്ലാം തന്നെ നേരിടാനും ഹോണ്ട തയ്യാറാവണം. നോർമൽ ICE സ്കൂട്ടറുകളേക്കാൾ ഇന്ത്യയിലെ ഇ-സ്കൂട്ടറുകൾ സ്മാർട്ടാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അതിനാൽ അവയോട് മുട്ടി നിൽക്കണം എങ്കിൽ ബ്രാൻഡ് വാല്യൂ മാത്രം പോരാ എന്ന് ഹോണ്ടയ്ക്കും നന്നായി അറിയാം.

എന്നാൽ ആക്ടിവ നെയിംപ്ലേറ്റിന് ഇന്ത്യൻ വിപണിയിലുള്ള സ്വീകാര്യതയും ജനപ്രീതിയും പ്രയോജനപ്പെടുത്താനും ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്. ഹോണ്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വേരിയൻ്റിനെ ആക്ടിവ ഓരോ ഇന്ത്യൻ കുടുംബത്തിലും സ്ഥാനം പിടിച്ചതുപോലെ വിപുലമായി മാർക്കറ്റ് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഇതുവഴി ദൈനം ദിന യാത്രക്കാരെ കയ്യിലാക്കാനാവും എന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

110 സിസി ICE സ്‌കൂട്ടറിൻ്റെ പെർഫോമെൻസ് e-ആക്ടിവയും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പവറും കംഫർട്ടും പ്രാക്ടിക്കാലിറ്റിയും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകുന്ന മാസ്-മാർക്കറ്റ് ഉപഭോക്താക്കളെ സ്കൂട്ടർ ആകർഷിക്കും എന്ന് ഇത് ഉറപ്പാക്കുന്നു. ഈസിയായി സ്വാപ്പ് ചെയ്യാവുന്ന ഡ്യുവൽ ഹോണ്ട മൊബൈൽ പവർ പാക്കുകൾ സജ്ജീകരിക്കുന്നതിലൂടെ, ദീർഘമായ ചാർജ്ജിംഗ് സമയത്തെ ഒഴിവാക്കാനാവും.

അതോടൊപ്പം ഇത് കൂടുതൽ റേഞ്ച് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ആശ്വാസമാവും. ഫുൾ ചാർജിൽ 100 ​​കിലോമീറ്ററിൽ കൂടുതൽ റേഞ്ച് കൂടെ നൽകിയാൽ e-ആക്ടിവ വിപണിയിൽ ഒരു ശക്തമായ ചോയിസായി മാറാം. ഹോണ്ടയുടെ വരാനിരിക്കുന്ന ആക്ടിവ ഇലക്ട്രിക്, മാർക്കറ്റ് ട്രെൻഡുകൾക്ക് അനുസൃതമായി എക്സ്റ്റെൻഡഡ് കണക്റ്റിവിറ്റി ഫീച്കചറുളും വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

ഇവയിൽ ഓവർ -ദി- എയർ (OTA) അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയേക്കാം, റിമോർട്ട് സോഫ്റ്റ്‌വെയർ അപ്പ്ഡേറ്റുകൾ ചെയ്യാൻ ഉപയോക്താക്കളെ ഇത് പ്രാപ്‌തമാക്കുന്നു. കൂടാതെ, മറ്റ് സ്മാർട്ട് ഇവികളിൽ നാം കണ്ടിട്ടുള്ള ടെക്നോളജിക്കൽ മെച്ചപ്പെടുത്തലുകളും നൂതന ഫീച്ചറുകളും ഇതിൽ ഉണ്ടാവും എന്ന കാര്യത്തിൽ ഹോണ്ട പ്രത്യേകം ശ്രദ്ധ വെയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ എത്തിയാൽ മറ്റ് മെയിൻ സ്ട്രീം ഇവികൾക്ക് ആക്ടിവ ഇലക്ട്രിക് ഒരു വെല്ലുവിളിയാവുമോ എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Tuesday, November 12, 2024, 18:15 [IST]
English summary
Honda releases first teaser of activa electric scooter revealing new head lamp
കൂടുതല്‍... #honda motorcycle #honda activa #electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X