പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട

കാലങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിണിയിൽ എത്തി അതിന്റെ മികവും വിശ്വാസിയതയും സിമ്പിൾ & ഹമ്പിൾ ഡിസൈനുമായി ജനങ്ങളുടെ ഹൃദയം കീഴടക്കിയ മോഡലാണ് ഹോണ്ട ആക്ടിവ. സ്കൂട്ടർ സെഗ്മെന്റിൽ ഇതിന്റെ വമ്പിച്ച ജനപ്രീതി കാരണം ഏതൊരു സ്കൂട്ടറിനേയും ആക്ടിവ എന്ന് അഭിസംബോധന ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ വളർന്നു.

ദശകങ്ങളായി ഇന്നും തല ഉയർത്തി ആക്ടിവ തന്റെ ജൈത്രയാത്ര തുടരുകയാണ്. എന്നാൽ ഇപ്പോൾ എല്ലാവരും ഇവികൾക്ക് പിന്നാലെ ആണല്ലോ. അതിനാൽ ഹോണ്ടയും ആക്ടിവ ഇവിയുമായി ഈ ട്രെൻഡ് പിന്തുടരാനുള്ള ഒരുക്കത്തിലാണ്. പുതിയ ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ 2024 ഡിസംബറോടെ കമ്പനിയുടെ കർണാടക ആസ്ഥാനമായുള്ള പ്ലാൻ്റിൽ പ്രൊഡക്ഷൻ ആരംഭിക്കാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇവിയുടെ മാർക്കറ്റ് ലോഞ്ച് 2025 -ൻ്റെ തുടക്കത്തിൽ നടക്കാൻ സാധ്യതയുണ്ട്. K4BA എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന മോഡൽ, നിലവിൽ ഏഥർ 450X, ഓല S1, ടിവിഎസ് ഐക്യൂബ് എന്നിവയുടെ പുതിയ എതിരാളിയായി സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ഇലക്ട്രിക് സ്കൂട്ടറിൻ്റെ കാര്യമായ വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പെർമെനന്റ് ബാറ്ററി പായ്ക്കുള്ള ഒരു 'മിഡ് റേഞ്ച്' ഇ-സ്‌കൂട്ടറായിരിക്കും ഇത് എന്നാണ് ഇതുവരെ നമുക്ക് അറിയാൻ കഴിഞ്ഞത്. ഇത് ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്ന് വളരെ അഗ്രസ്സീവായ വിലനിർണ്ണയത്തോടുകൂടിയ ഒരു മാസ് മാർക്കറ്റ് ഓഫറാകാൻ സാധ്യതയുണ്ട്. വ്യത്യസ്ത ബാറ്ററി ആർക്കിടെക്ചറും ഇൻസ്റ്റളേഷനും അടങ്ങുന്ന ഒന്നിലധികം ഇലക്ട്രിക് മോഡലുകൾക്കായി ഉപയോഗിക്കാനാവുന്ന ഒരു സമർപ്പിത പ്ലാറ്റ്‌ഫോം (പ്ലാറ്റ്ഫോം E) അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവ ഇവി ഒരുങ്ങുന്നത്.

ഫിക്സഡ് ബാറ്ററി, മോട്ടോറുകൾ, കൺട്രോളറുകൾ, ചാർജറുകൾ മുതലായവ ഉൾപ്പെടെയുള്ള ഇവി സാങ്കേതികവിദ്യയ്ക്ക് ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് ഇതിനകം തന്നെ രാജ്യത്ത് പേറ്റൻ്റ് ഫയൽ ചെയ്തിട്ടുണ്ട്. പുതിയ ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിന് ഫ്ലോർബോർഡിന് കീഴിൽ ഒരു ഫിക്സഡ് ബാറ്ററിയും റിയർ വീലിന് ഒരു ഹബ് മോട്ടോറും ഉണ്ടായിരിക്കും എന്ന് പേറ്റൻ്റ് രേഖകൾ സൂചന നൽകുന്നു.

ആക്ടിവ ഇവിക്ക് പുറമേ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) ഒരു പുതിയ ഇവി കൂടി അവതരിപ്പിക്കും, സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായി ഇത് വരാൻ സാധ്യതയുണ്ട്. രാജ്യവ്യാപകമായി 6,000 ടച്ച് പോയിൻ്റുകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഇരുചക്രവാഹന നിർമ്മാതാക്കൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ, ഹോണ്ട കർണാടകയിലെ നർസപുര കേന്ദ്രത്തിൽ പുതിയ സമർപ്പിത ഫാക്ടറി 'E' സ്ഥാപിക്കുന്നു. 2030 ഓടെ പ്ലാൻ്റ് ഒരു ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കായി ഹോണ്ട ബാറ്ററികളും പവർ കൺട്രോൾ യൂണിറ്റുകളും ലഭ്യമാക്കും.

മറ്റ് പുതിയ അപ്‌ഡേറ്റുകളിൽ, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മനേസർ ആസ്ഥാനമായുള്ള ഗ്ലോബൽ റിസോഴ്‌സ് ഫാക്ടറിയിൽ HMSI തങ്ങളുടെ പുതിയ എഞ്ചിൻ അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഈ പുതിയ യൂണിറ്റ് എഞ്ചിനുകളുടെ CKD (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) അസംബ്ലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കൂടാതെ പ്രതിദിനം 600 എഞ്ചിനുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് 110 സിസി മുതൽ 300 സിസി വരെയുള്ള വാഹനങ്ങൾക്കായി മോട്ടോറുകൾ നിർമ്മിക്കുകയും ഹോണ്ടയുടെ ആഗോള വിപണിയുടേയും ഡിമാൻഡുകളെ പരിപാലിക്കുകയും ചെയ്യും. ആകെ മൊത്തത്തിൽ ഇന്ത്യ ഇവി സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം പിടിച്ചടക്കാനുള്ള പുറപ്പാടിലാണ് ഹോണ്ട.

More from DriveSpark

Article Published On: Tuesday, April 23, 2024, 10:37 [IST]
English summary
Honda reveals launch timeline for activa ev in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X